Pages

Monday, February 19, 2018

സുപ്രീം കോടതി വിധി പ്രകാരം പള്ളികളുംസഭയും നഷ്ട്ടപെട്ടുവെന്ന് തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒരു വിഭാഗത്തിൻറെ മാനസികാവസ്ഥ മസ്സിലാക്കണം




സുപ്രീം കോടതി വിധി പ്രകാരം പള്ളികളുംസഭയും നഷ്ട്ടപെട്ടുവെന്ന് തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒരു വിഭാഗത്തിൻറെ  മാനസികാവസ്ഥ മസ്സിലാക്കണം

2017 ജൂലായ് മൂന്നിലെ സുപ്രീം കോടതി വിധി പ്രകാരം പള്ളികളും സഭയും നഷ്ട്ടപെട്ട യാക്കോബായ വിഭാഗം തങ്ങളുടെ നിലപാട് പ്രഖ്യാപിക്കാൻ  കലൂർ സ്റ്റേഡിയത്തിൽ വിശ്വാസ പ്രഖ്യാപന സമ്മേളനം നടത്തിയത് അക്രമാസക്തമായതായി റിപ്പോർട്ട് .പരമോന്നത കോടതിയുടെ വിധിയെ വെല്ലുവിളിച്ച് ഒരു മഹാ ഇടയൻ നടത്തിയ പ്രസ്താവന  പത്രങ്ങൾ വേണ്ടവിധം റിപ്പോർട്ട് ചെയ്യാത്തത് അവരുടെ ഭാഗ്യം .സുപ്രീം കോടതി വിധിയെ ആണ് ഇവർ വിമർശിക്കുന്നത് എന്ന് അവർക്ക് അറിയാമോ എന്തോ ?പരമോന്നത നീതിപീഠത്തിന്റ വിധിയ്ക്കെതിരെ സഭാതലവൻ നടത്തിയ പ്രസ്താവന കൃത്യമായ കോടതി അലക്ഷ്യമാണെന്ന് ഇവർക്ക് അറിയില്ലേ ?പരമോന്നത കോടതിയുടെ വിധിയെ വെല്ലുവിളിക്കുക അപൂർവ സംഭവം .കോടതിയെ വിമർശിച്ചതിൻറെ പേരിൽ പലരും ജയിലിൽ കിടന്നിട്ടുണ്ട് .ഇങ്ങനെ വന്നാൽ കയ്യടിച്ച ആൾക്കൂട്ടത്തിന് എന്തു ചെയ്യാൻ കഴിയും.


.പള്ളികൾക്ക് മേൽ ഒരു കോടതിക്കും അവകാശമില്ലെന്ന് ഉറക്കെ പ്രസ്താവിച്ച് കുഞ്ഞാടുകളെ നേർവഴി കാണിച്ചു കൊടുക്കേണ്ട ഇടയൻമാർ തന്നെ കുഞ്ഞാടുകളുടെ വഴി തെറ്റിക്കുന്ന കാഴ്ച പരാദയനീയം തന്നെ . പള്ളിയും സഭയും എല്ലാം നഷ്‌ടപ്പെട്ടുവെന്ന്  അണികളെ  തെറ്റിദ്ധരിപ്പിച്ചു എന്തിനും തയാറാക്കി കോണ്ടുവന്നിരിക്കുന്ന ആൾക്കൂട്ടമാണ് .  ആൾക്കൂട്ടത്തിന്റെ ശരീരഭാഷയിൽ തന്നെ വല്ലാത്ത വയലൻസ്  കാണാനാകും .മറു വിഭാഗക്കാരോട്  അവർക്ക് കടുത്ത പകയും കാണും .കൂട്ടത്തിൽ വിശ്വാസികളും അവിശ്വാസികളും ക്രിമിനലുകളും കാണും .ആൾക്കൂട്ടത്തെ  കണ്ടതുകൊണ്ട് അധികാരികൾക്ക് കോടതി വിധി നാടപ്പാക്കി കൊടുക്കാതിരിക്കാൻ കഴിയുമോ ? അൽപ്പം വൈകിയാലും സത്യവും നീതിയും വിജയിക്കും . എതിർ വിഭാഗത്തിനു കഴിയുമെങ്കിൽ "വിധി നടപ്പാക്കാൻ പാടില്ല  " എന്ന മറ്റൊരു  വിധിയുമായി അധികാരികളെ  സമീപിക്കാമല്ലോ . സമാധാനം ആഗ്രഹിക്കുന്നവർ ഇരുവിഭാഗക്കാരും  ധാർഷ്ട്യം വെടിഞ്ഞു  ചർച്ചയിലൂടെ പരിഹാരം കണ്ടെത്തുക . അല്ലെങ്കിൽ കോടതി വിധി അംഗീകരിക്കുക .



പ്രൊഫ്. ജോൺ കുരാക്കാർ


No comments: