ഇന്ന് ഫെബ്രുവരി 21 -ലോക മാതൃഭാഷാദിനം
ഭാഷ ആശയവിനിമയത്തിനുള്ള ഉപാധിയാണ്. ഇന്നത്തെ ലോകത്ത് മനുഷ്യന്റെ കയ്യിലെ ഏറ്റവും ശക്തമായ ആയുധമായി ഭാഷയെ കണക്കാക്കുന്നു .മാതൃഭാഷയിൽ സംസാരിക്കുബോഴുള്ള
സന്തോഷം പറഞ്ഞറിയിക്കാവുന്നതല്ല .
"അന്തിയിരുട്ടില്, ദിക്കുതെറ്റിയ പെണ്പക്ഷി
തന്റെ കൂടിനെച്ചൊല്ലി, തന്റെ
കുഞ്ഞിനെച്ചൊല്ലി സംഭ്രമിച്ചുകരയുന്നു.
എനിക്കതിന്റെ കൂടറിയാം, കുഞ്ഞിനേയുമറിയാം
എന്നാല് എനിക്കതിന്റെ ഭാഷയറിയില്ലല്ലോ''
--എത്ര നിസഹായാവസ്ഥ .
ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം നേടാൻ ഒരു
വിഭാഗം നെട്ടോട്ടമോടുകയാണ് . ജനിക്കുമ്പോള് തന്നെ ഈ ഭാഷാ പ്രാവീണ്യം
നേടാന് ഭാര്യയുടെ പ്രസവം ഇംഗ്ലണ്ടിലാക്കാന് കൊതിക്കുന്ന മലയാളി മനസ്സിനെ തൊട്ടറിഞ്ഞ കവിയുടെ ചിന്തകള് നമ്മെ
ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു.
.സത്യത്തിൽ മാതൃഭാഷ ആശയവിനിമയോപാധി
മാത്രമല്ല. അത് സംസ്കാരത്തിന്റെ ആവിഷ്കാരവുമാണ്. അതിനാല് അതൊരു വികാരമാണ്. അവാച്യമായ അനുഭൂതിയുടെ! ഭാഷയാണ് മാതൃഭാഷ,ഇന്ന് ഫെബ്രുവരി 21 ഒരു മാതൃഭാഷാദിനംകൂടി വന്നെത്തുന്നു. മറ്റെല്ലാ ദിനാചരണങ്ങളും പോലെ പ്രതിജ്ഞയും പ്രതിഷേധവും പ്രസംഗവുമായി മാതൃഭാഷാദിനവും കടന്നുപോകുമെന്നതാണ് കേരളത്തിലെ അനുഭവം; മാതൃഭാഷയായ മലയാളം ഭരണഭാഷയാക്കാൻ ആറുപതിറ്റാണ്ടായി നടക്കുന്ന ഔദ്യോഗികശ്രമങ്ങൾ ഒരിടത്തുമെത്താതിരിക്കുകയാണല്ലോ
.
ബംഗ്ലാദേശിൽ മാതൃഭാഷയായ ബംഗാളിക്കു പകരം ഉർദു അടിച്ചേല്പിക്കാൻ പടിഞ്ഞാറൻ പാകിസ്താനിലെ ഭരണകൂടം ശ്രമിച്ചതിനെതിരേ ധാക്ക സർവകലാശാലയിലെ വിദ്യാർഥികൾ നടത്തിയ സമരത്തിന്റെ ഓർമയാണത്. പോലീസ് വെടിവെയ്പിൽ ജീവൻ നഷ്ടപ്പെട്ട ഏതാനും വിദ്യാർഥികളുടെ രക്തസാക്ഷിത്വദിനം 21-ാം നൂറ്റാണ്ടിന്റെ തുടക്കംതൊട്ട്
മാതൃഭാഷാദിനമായി അംഗീകരിച്ചിരിക്കുന്നതിനു പിന്നിൽ ലോകത്തെവിടെയുമുള്ള മനുഷ്യരുടെ വംശീയ-ഭാഷാവകാശങ്ങളെക്കുറിച്ചുള്ള
വിശാലസങ്കല്പമാണുള്ളത്.
കേരളത്തെയും മലയാളത്തെയും സംബന്ധിച്ച് ഈ മാതൃഭാഷാദിനത്തിനു മറ്റൊരു പ്രാധാന്യംകൂടിയുണ്ട്.
മലയാളത്തിനുവേണ്ടി ജീവിച്ച, ‘കേരള പാണിനീയ’െമന്ന വ്യാകരണഗ്രന്ഥമെഴുതുകയും കേരളത്തിൽ കോളേജ് തലത്തിലുള്ള മലയാളഭാഷാ-സാഹിത്യപഠനത്തിന് അടിത്തറയൊരുക്കുകയും മലയാളസാഹിത്യത്തിൽ ആധുനികതയുടെ വെളിച്ചം കൊണ്ടുവരുകയുംചെയ്ത എ.ആർ.രാജരാജവർമയുടെ
ചരമശതാബ്ദി വർഷംകൂടിയാണിത്. മാതൃഭാഷാദിനത്തിന് ഒരു ദിവസം മുൻപ്, 1863 ഫെബ്രുവരി 20-ന് ജനിക്കുകയും 1918 ജൂൺ 18-ന്
മരിക്കുകയും ചെയ്തു .1999 നവംബർ 17-നാണ് യുനെസ്കോ ഫെബ്രുവരി 21-നെ ലോക മാതൃഭാഷാദിനമായി
പ്രഖ്യാപിച്ചത്.
2008-നെ ലോക ഭാഷാവർഷമായി പ്രഖ്യാപിച്ച പ്രസ്താവനയിലൂടെ ഐക്യരാഷ്ട്രസഭയുടെ പൊതുസഭ ഈ ദിനാചരണത്തിന് ഔദ്യോഗിക
അംഗീകാരം നൽകി.
മാതൃഭാഷകൾക്ക് നിയമനിര്മാണസഭകളിലും
ഹൈക്കോടതികളിലും സുപ്രീംകോടതിയിലും പ്രവേശനം
ലഭിക്കണം .മെഡിക്കൽ എഞ്ചിനിയറിങ് കോളേജുകളിൽ മാതൃഭാഷയിൽ പഠിക്കാൻ കഴിയണം .ഭാരതത്തിലെ ഭാഷകള് എല്ലാം ദേശീയ ഭാഷകള് ആണ്. ഒന്ന് മറ്റൊന്നിന്റെ മുകളിലൊ താഴെയോ അല്ല. എല്ലാ ഭാഷകളും ഒരേ സംസ്കാരത്തിന്റെ സൗരഭ്യം പരത്തുന്ന പൂക്കള്. എല്ലാ ഭാഷകളും ഉയിര്കൊണ്ടതും പ്രചോദിതമായതും ഒരേ സാംസ്കാരികധാരയില്. ഈ ദേശീയ ഐക്യത്തിന്റെ
ഉള്ളിലെ സുവര്ണ നൂലാണ് സംസ്കൃതം. ഈ ഭാഷാ സങ്കല്പ്പം
കൂടുതല് ശക്തമാകേണ്ടതുണ്ട്.
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment