Pages

Saturday, December 30, 2017

TRIBUTE PAID TO EDUCATIONIST DR. M.V PYLEE



TRIBUTE PAID TO

EDUCATIONIST DR. M.V PYLEE

ഡോ. എം.വി. പൈലി അന്തരിച്ചു

Educationist and former Cusat Vice-Chancellor M V Pylee passed away at a hospital on30th December,2017, Saturday. He was 95. Pylee had been ailing for some time now. The funeral will take place at the Little Flower Forane Church, Oonnukal in Kothamangalam at 2.30 pm on Monday.Regarded as the father of management education in Kerala, Pylee was Cusat’s third VC having served in the post from 1977- 1981. A Padma awardee - he was honoured with the Padma Bhushan in 2006 - Pylee was also an authority on the Constitution and a distinguished academician. He was the founder director of Cusat’s School of Management which was established in 1964. The M V Pylee Award for the best academician in the country was instituted by Cusat in his honour.
As an academic, Pylee had a brilliant  career both in the country and abroad. He had taught at the universities in Lucknow, Patna, Delhi, Kerala and Cochin, besides serving on the Faculty of Administrative Staff College of India, Hyderabad.The many honours and awards received by Pylee, include Emeritus Professorship of University of Cochin (1986), Management Leadership Award KMA (1986), Distinguished Leadership Award for outstanding services to teaching and Management Profession and Akshardham Award, Gandhi Nagar, Gujarat for Unique Achievements in the Field of Management.
The Banaras Hindu University (BHU)  conferred him with an honorary D.Litt in 1997. After stepping down as Cusat VC, Pylee was heading the Asian Institute of Development and Entrepreneurship. He had been chairman of the Kerala State Advisory Board on Education and the UGC nominee on the Board of Management of Manipal Academy of Higher Education (MAHE) and the Allahabad Agricultural Institute, both Deemed Universities.
The body of Pylee will be kept at his residence near the Women’s ITI  at Kalamassery from 10 am on Sunday till Monday 9 am. It will then be taken to Moolamattam House,  his ancestral home at Oonnukal, Kothamangalam.  Pylee is survived by son Varghese Pylee and daughters Merilyn George and Anu Stephanos.
പ്രമുഖ ഭരണഘടനാ വിദഗ്ദ്ധനും മാനേജ്‌മെന്റ് പണ്ഡിതനുമായ ഡോ. എം.വി. പൈലി (95) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യാശുപത്രിയില്‍ ശനിയാഴ്ച വൈകീട്ട് ഏഴു മണിയോടെയായിരുന്നു മരണം.രാജ്യത്തും വിദേശത്തും അറിയപ്പെടുന്ന വിദ്യാഭ്യാസ വിചക്ഷണനായ അദ്ദേഹത്തെ 2006-ല്‍ പത്മഭൂഷണ്‍ നല്‍കി ആദരിച്ചു. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായിരുന്ന ഡോ. പൈലി ലഖ്‌നൗ, പട്‌ന, ഡല്‍ഹി, കേരള സര്‍വകലാശാലകളില്‍ അധ്യാപകനുമായിരുന്നു. ഹാര്‍വാഡ്, പെന്‍സില്‍വാനിയ, മോസ്‌കോ, ഹവായ് തുടങ്ങിയ സര്‍വകലാശാലകളിലും പഠിപ്പിച്ചിട്ടുണ്ട്. ഹൈദരാബാദിലെ അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫ് കോളേജ് മേധാവിയായിരുന്നു.
കുസാറ്റിലെ മാനേജ്‌മെന്റ് വിഭാഗം സ്ഥാപകനായ അദ്ദേഹം പന്ത്രണ്ടുവര്‍ഷം ഈ സ്ഥാനം വഹിച്ചു. പിന്നീട് എമിരിറ്റസ് പ്രൊഫസറുമായി. നാഷണല്‍ റിസര്‍ച്ച് പ്രൊഫസര്‍ പദവിയും അദ്ദേഹത്തെ തേടിയെത്തി. മുപ്പതിലധികം പുസ്തകങ്ങളുടെ രചയിതാവായ ഡോ. പൈലി ഇരുനൂറിലധികം ഗവേഷണ പ്രബന്ധങ്ങളുടെ കര്‍ത്താവുമാണ്. 1922 ഒക്ടോബര്‍ അഞ്ചിന് പുളിങ്കുന്നിലാണ് ജനനം.ഭാര്യ: എല്‍സി 2004-ല്‍ അന്തരിച്ചു. മക്കള്‍: മെര്‍ളി ജോസഫ്, വര്‍ഗീസ് പൈലി, അനു സ്റ്റെഫാനോസ്. മരുമക്കള്‍: ജെയിംസ് ജോര്‍ജ്, മേരി വര്‍ഗീസ്, ജോര്‍ജ് സ്റ്റെഫാനോസ്.മൃതദേഹം ഞായറാഴ്ച രാവിലെ 10.30 ന് കളമശ്ശേരി വനിത ഐ.ടി.ഐ.ക്ക് സമീപമുള്ള വീട്ടില്‍ എത്തിക്കും. തിങ്കളാഴ്ച രാവിലെ എട്ടിന് കോതമംഗലം ഊന്നുകല്ലുള്ള തറവാട്ട് വീട്ടില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ശവസംസ്‌കാരം തിങ്കളാഴ്ച 2.30 ന് ഊന്നുകല്‍ ലിറ്റില്‍ഫ്‌ലവര്‍ ഫൊറോന പള്ളിയില്‍ നടക്കും.
കുസാറ്റിന്റെ സ്വന്തം പൈലി...മൂലമറ്റം വര്‍ക്കി പൈലി എന്ന എം.വി. പൈലിക്കു നേരെ കൃത്യമായി ചേരുന്ന മേല്‍വിലാസമായിരുന്നു അത്. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ മൂന്നാമത്തെ വൈസ് ചാന്‍സലറായി 1977 മുതല്‍ 1981 വരെയാണ് അദ്ദേഹം സേവനം അനുഷ്ഠിച്ചത്. ശൈശവാവസ്ഥയില്‍ നിന്നിരുന്ന കൊച്ചിന്‍ യൂണിവേഴ്സിറ്റിയെ ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് നിസ്തുലമാണ്. കൊച്ചി സര്‍വകലാശാലയില്‍ കൂടുതല്‍ തൊഴില്‍ അധിഷ്ഠിത കോഴ്സുകള്‍ ആരംഭിച്ചത് പൈലി വി.സി. ആയിരുന്ന കാലത്താണ്.
കേരളത്തിലെ മാനേജ്മെന്റ് പഠനത്തിന്റെ പിതാവ് എന്ന് അറിയപ്പെടുന്ന എം.വി. പൈലി 1964-ലാണ് കൊച്ചി സര്‍വകലാശാലയില്‍ സേവനം ആരംഭിക്കുന്നത്. സ്‌കൂള്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് സ്ഥാപക ഡയറക്ടറായി 13 വര്‍ഷക്കാലത്തെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന മാനേജ്മെന്റ് പഠന കേന്ദ്രമാക്കി കൊച്ചി സര്‍വകലാശാലയെ മാറ്റുകയായിരുന്നു. കൊച്ചി സര്‍വകലാശാല കേരളത്തിന്റെ അഭിമാന മുഖമാകുന്ന ഒട്ടേറെ പ്രവര്‍ത്തനങ്ങളാണ് പൈലിയുടെ ചിന്തയില്‍ വിരിഞ്ഞത്.
ഇന്ത്യയിലും വിദേശത്തും ഉന്നത വിദ്യാഭ്യാസ മേഖലയിലെ അദ്ദേഹത്തിന്റെ സംഭാവനകള്‍ വളരെ വലുതാണ്. ലഖ്നൗ, പട്ന, ദില്ലി, കേരള എന്നീ സര്‍വകലാശാലകളില്‍ അധ്യാപകനായി പൈലി സേവനം അനുഷ്ഠിച്ചിരുന്നു.
എമിരിറ്റസ് പ്രൊഫസര്‍ഷിപ്പ് ഓഫ് യൂണിവേഴ്സിറ്റി ഓഫ് കൊച്ചിന്‍, മാനേജ്മെന്റ് ലീഡര്‍ഷിപ്പ് അവാര്‍ഡ്, അധ്യാപന-മാനേജ്മെന്റ് മേഖലകളിലെ സംഭാവനയ്ക്കുള്ള വിശിഷ്ട നേതൃത്വ പുരസ്‌കാരം, അക്ഷര്‍ധാം പുരസ്‌കാരം, ഇന്റര്‍നാഷണല്‍ മാന്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം (കേംബ്രിഡ്ജ്-1996), സൂപ്പര്‍ ബ്രെയിന്‍ പുരസ്‌കാരം (കോമ്പറ്റീഷന്‍ സക്സസ് റിവ്യൂ) തുടങ്ങി നിരവധി ദേശീയ-അന്തര്‍ദേശീയ അംഗീകാരങ്ങളും പുരസ്‌കാരങ്ങളും അദ്ദേഹത്ത തേടിയെത്തി. രാജ്യത്തെ മികച്ച അധ്യാപകന് കൊച്ചി സര്‍വകലാശാല നല്‍കിവരുന്ന പ്രൊഫസര്‍ എം.വി. പൈലി പുരസ്‌കാരം ഇദ്ദേഹത്തിന്റെ പേരിലുള്ളതാണ്.
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല മുൻ വൈസ് ചാൻസിലർ ഡോ. എം.വി. പൈലി (98) അന്തരിച്ചു. സ്വകാര്യ ആശുപത്രിയിൽ ശനിയാഴ്ച വൈകിട്ട് 6.35ന് ആയിരുന്നു അന്ത്യം. കേരളത്തിൽ മാനേജ്മെന്റ് പഠനത്തിനു തുടക്കം കുറിച്ച വ്യക്തിയാണ്. മൃതദേഹം ഞായറാഴ്ച രാവിലെ 10ന് കളമശേരി ചേനക്കാല റോഡിലുള്ള മൂലമറ്റത്തിൽ വീട്ടിൽ പൊതുദർശനത്തിനു വയ്ക്കും. തിങ്കളാഴ്ച രാവിലെ ഒൻപതിനു സ്വദേശമായ കോതമംഗലം ഊന്നുകല്ലിലെ തറവാട്ടു വീട്ടിലേക്കു കൊണ്ടുപോകും. സംസ്കാരം ഉച്ചയ്ക്ക് 2.30ന് ഊന്നുകൽ ലിറ്റിൽ ഫ്ലവർ ഫൊറോന പള്ളിയിൽ.മാനേജ്‌മെന്റ് വിദഗ്‌ധൻ, വിദ്യാഭ്യാസ വിചക്ഷണൻ, ഭരണഘടനാ പണ്ഡിതൻ, വ്യവസായ നിയമജ്‌ഞൻ, എഴുത്തുകാരൻ എന്നീ നിലകളിലെല്ലാം തിളങ്ങിയ ബഹുമുഖ വ്യക്‌തിത്വമായ പൈലിയെ രാഷ്‌ട്രം പത്മഭൂഷൺ ബഹുമതി നൽകി ആദരിച്ചിട്ടുണ്ട്.
മൂവാറ്റുപുഴ പെരിങ്ങഴ മൂലമറ്റത്ത് കർഷകനായ ചെറിയാൻ വർക്കിയുടെയും മറിയത്തിന്റെയും രണ്ടാമത്തെ മകനായി 1919 ഒക്‌ടോബർ അഞ്ചിനാണു ജനനം. ലക്‌നൗ സർവകലാശാലയിൽ നിന്ന് ഒന്നാം റാങ്കോടെ പൊളിറ്റിക്‌സിൽ എംഎയും എൽഎൽബിയും നേടിയ ഡോ. പൈലി അവിടെ അധ്യാപകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ഇന്ത്യയിൽ ആദ്യമായി ഡൽഹി സർവകലാശാലയിൽ മാനേജ്‌മെന്റ് കോഴ്‌സ് ആരംഭിച്ചപ്പോൾ അവിടെ അധ്യാപകനായ പൈലി 1964ൽ കേരളത്തിൽ ആദ്യമായി ആരംഭിച്ച സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് സ്‌റ്റഡീസിന്റെ ഡയറക്‌ടറായി. പിന്നീട് കേരളത്തിന്റെ മാനേജ്മെന്റ് വിദ്യാഭ്യാസത്തിന്റെ വഴികാട്ടി അദ്ദേഹമായിരുന്നു.1977ൽ ‘കുസാറ്റ്’ വൈസ് ചാൻസലറായി. ഹൈദരാബാദ് അഡ്‌മിനിസ്‌ട്രേറ്റീവ് സ്‌റ്റാഫ് ട്രെയ്‌നിങ് കോളജ് ഡയറക്‌ടർ, ഏഷ്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്‌മെന്റ് ആൻഡ് ഒൻട്രപ്രനർഷിപ് ഡയറക്‌ടർ ജനറൽ എന്നീ പദവികളും വഹിച്ച അദ്ദേഹം കേരള മാനേജ്‌മെന്റ് അസോസിയേഷൻ മുൻ പ്രസിഡന്റാണ്. പരേതയായ എൽസിയാണു ഭാര്യ. മക്കൾ: മെറിലീ ജോർജ്, വർഗീസ് പൈലി, അനു സ്റ്റെഫാനോസ്. മരുമക്കൾ: ജയിംസ് ജോർജ്, മേരി വർഗീസ്, ജോർജ് സ്റ്റെഫാനോസ്. 

Prof. John Kurakar

No comments: