Pages

Saturday, December 30, 2017

ക്ഷേത്ര നിലവറകളിലെ ആസ്തി സർക്കാർ കണക്കെടുക്കും



ക്ഷേത്ര നിലവറകളിലെ ആസ്തി 
സർക്കാർ കണക്കെടുക്കും
പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകളിൽ നടത്തിയ മൂല്യനിർണയത്തിന്റെ മാതൃകയിൽ ദേവസ്വം ബോർഡുകൾക്കു കീഴിലുള്ള മുഴുവൻ ക്ഷേത്രങ്ങളിലെയും നിലവറകളിലെ ആസ്തികളെക്കുറിച്ചു കണക്കെടുപ്പു നടത്താൻ സർക്കാർ തീരുമാനം.സ്വർണം, വെള്ളി ആഭരണങ്ങളുൾപ്പെടെയുള്ളവയുടെ അളവും മൂല്യവും തിട്ടപ്പെടുത്തി ഡിജിറ്റൽ രേഖയാക്കി സൂക്ഷിക്കും. ആദ്യഘട്ടത്തിൽ തിരുവിതാംകൂർ ദേവസ്വത്തിനു കീഴിലുള്ള നിലവറകളിലെ കണക്കെടുപ്പു നടത്താൻ ദേവസ്വം സെക്രട്ടറി കെ.ആർ.ജ്യോതിലാലിനു മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർദേശം നൽകി.
ക്ഷേത്ര നിലവറകളിൽനിന്ന് അമൂല്യമായ സ്വർണാഭരണങ്ങൾ ഉൾപ്പെടെയുള്ളവ നഷ്ടപ്പെടുന്നുണ്ടെന്നും വ്യക്തമായ രേഖകളില്ലാത്തതിനാൽ നഷ്ടമായവയെക്കുറിച്ചുള്ള കണക്കുകൾ ലഭ്യമല്ലെന്നുമുള്ള റിപ്പോർട്ടുകളെത്തുടർന്നാണു മന്ത്രി നിർദേശം നൽകിയത്.കൊല്ലം ആനന്ദവല്ലീശ്വരം ക്ഷേത്രം, അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രം എന്നിവിടങ്ങളിൽ അടുത്തിടെ മോഷണശ്രമം നടന്നിരുന്നു. പല ക്ഷേത്രങ്ങളിലെയും നിലവറകളിൽ ആഭരണങ്ങൾ ഉൾപ്പെടെയുള്ളവ തുണികൊണ്ടു കിഴികെട്ടി സൂക്ഷിക്കുകയാണു പതിവ്. കിഴികൾക്കുള്ളിൽ എന്തൊക്കെയാണെന്ന വിശദാംശങ്ങൾ പലയിടത്തുമില്ല.ആസ്തികൾ നഷ്ടമായാൽ ഉത്തരവാദികളെ കണ്ടെത്താനും കഴിയുന്നില്ല. നിലവറകളിലെ സുരക്ഷയും പരിശോധിക്കും.

Prof. John Kurakar

No comments: