Pages

Saturday, December 16, 2017

ആധാർ ദുരുപയോഗം: എയർടെല്ലിന്​ താൽക്കാലിക വിലക്ക്


ആധാർ ദുരുപയോഗം: എയർടെല്ലിന്
 താൽക്കാലിക വിലക്ക്
ആധാർ ദുരുപയോഗം ചെയ്​തതുമായി ബന്ധപ്പെട്ട്​ എയർടെല്ലിന്​ യു.​െഎ.ഡി.​െഎയുടെ താൽക്കാലിക വിലക്ക്​​. ആധാർ ഉപയോഗിച്ച്​ മൊബൈൽ സിം കാർഡുകളുടെ വെരിഫിക്കേഷൻ നടത്തുന്നതിനും പേയ്​മ​​െൻറ്​ ബാങ്കിൽ പുതിയ അക്കൗണ്ട്​ തുടങ്ങുന്നതിനുമാണ്​ വിലക്ക്​ ഏർപ്പെടുത്തിയിരിക്കുന്നത്​.മൊബൈൽ ഫോൺ നമ്പർ ആധാർ കാർഡുമായി ബന്ധിപ്പിക്കാനെത്തിയ ഉപയോക്​താകളുടെ വിവരങ്ങൾ ഉപയോഗിച്ച്​ അനുവാദമില്ലാതെ എയർടെൽ പേയ്​മ​​െൻറ്​ ബാങ്കിൽ അക്കൗണ്ട്​ ഒാപ്പൺ ചെയ്​തിരുന്നു. ഉപയോക്​താക്കളുടെ അനുവാദമില്ലാതെ പേയ്​മ​​െൻറ്​ ബാങ്കിൽ അക്കൗണ്ട്​ ഒാപ്പൺ ചെയ്​തത്​ ആധാർ നിയമങ്ങളുടെ ലംഘനമാണെന്നാണ്​ യു.​​െഎ.ഡി.എ.​െഎ കണ്ടെത്തിയിരിക്കുന്നത്​. ഇതേ തുടർന്നാണ്​ എയർടെല്ലിന്​ താൽക്കാലിക വിലക്കേർപ്പെടുത്താനുള്ള തീരുമാനം എജൻസി എടുത്തത്​.

എയർടെൽ മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചതിന്​ ശേഷം നിരവധി പേരുടെ ഗ്യാസ്​ സബ്​സിഡി കമ്പനിയുടെ പേയ്​മ​​െൻറ്​ ബാങ്കിലേക്ക്​ പോയതായി പരാതികൾ ഉയർന്നിരുന്നു. 23 ലക്ഷം അക്കൗണ്ട​ുകൾ ഇത്തരത്തിൽ ഒാപ്പൺ ചെയ്​തുവെന്നാണ് റിപ്പോർട്ട്​.​ ഇതുമായി ബന്ധപ്പെട്ട്​ നിരവധി പരാതികൾ യു.​െഎ.ഡി.എ.​െഎക്ക്​ ലഭിക്കുകയും ചെയ്​തിരുന്നു. പുതിയ ഉത്തരവനുസരിച്ച്​ എയർടെല്ലിന്​ തങ്ങളുടെ ഉപയോക്​താകളുടെ മൊബൈൽ നമ്പറുകൾ ആധാറുമായി ബന്ധിപ്പിക്കാൻ സാധിക്കുകയില്ല. ആധാർ ഉപയോഗിച്ച്​ പേയ്​മ​​െൻറ്​ ബാങ്കിൽ പുതിയ അക്കൗണ്ട്​ തുറക്കുന്നതിനും വിലക്ക്​ ബാധകമാണ്​.

Prof. John Kurakar


No comments: