Pages

Sunday, October 8, 2017

WORLD FOOD DAY 2017-- ഒക്ടോബർ16, ലോകഭക്ഷ്യദിനമാണ്. ഭക്ഷണംപാഴാക്കലിനെതിരെ കാമ്പയിനുമായി ദുബൈ നഗരസഭ രംഗത്തു വന്നിരിക്കുന്നു

WORLD FOOD DAY 2017



ഒക്ടോബർ16, ലോകഭക്ഷ്യദിനമാണ്. ഭക്ഷണംപാഴാക്കലിനെതിരെ കാമ്പയിനുമായി ദുബൈ നഗരസഭ രംഗത്തു വന്നിരിക്കുന്നു.
ഭക്ഷണം പാഴാക്കാൻ പാടില്ല .ഖുര് ആന്  പറയുന്നത് ശ്രദ്ധിക്കുക .നിങ്ങള് തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക. എന്നാല്, നിങ്ങള് ദുര്വ്യയം ചെയ്യരുത്. ദുര്വ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല - ഖുര് ആന് (7:31)ആഹാരം ഒരു ആവശ്യമാണ്. പക്ഷേ, അതിന്മേലുള്ള നിയന്ത്രണം അനിവാര്യമാണ് -ഗാന്ധിജി
അഞ്ചുവയസ്സിന് താഴെയുള്ള 20,000 കുട്ടികള് പ്രതിദിനം വിശന്നുമരിക്കുന്ന ലോകത്താണ് നമ്മള് ജീവിക്കുന്നത്. ഏഴുപേരില് ഒരാള് അത്താഴപ്പട്ടിണിക്കാരുമാണ്. ഇതേലോകത്തുതന്നെയാണ് പ്രതിവര്ഷം 130 കോടി ടണ് ഭക്ഷണം പാഴാക്കുന്നത്.ഭക്ഷ്യവസ്തുക്കള് പാഴാക്കുന്നതിനെക്കുറിച്ച് ഒരു പുനര്ചിന്തനം ആവശ്യപ്പെടുന്നതാണ് ഇക്കുറി ലോക പരിസ്ഥിതിദിനത്തിന്റെ സന്ദേശം. 'ചിന്തിക്കുക, ഭക്ഷിക്കുക, പാഴാക്കാതെ സംരക്ഷിക്കുക' എന്നതാണ് 2013-ലെ പരിസ്ഥിതിദിനത്തിന്റെ മുദ്രാവാക്യം. ഭക്ഷണം പാഴാക്കുന്നത് തടയുക, അതുവഴി പണം അനാവശ്യമായി ചെലവാക്കാതിരിക്കുക, പരിസ്ഥിതി പ്രത്യാഘാതം തടയുക ഇവയാണ് ഐക്യരാഷ്ട്ര സഭയുടെയും പരിസ്ഥിതി സംഘടന ലക്ഷ്യം .
അഞ്ചുവയസ്സിന് താഴെയുള്ള 20,000 കുട്ടികള് പ്രതിദിനം വിശന്നുമരിക്കുന്ന ലോകത്താണ് നമ്മള് ജീവിക്കുന്നത്. ഏഴുപേരില് ഒരാള് അത്താഴപ്പട്ടിണിക്കാരുമാണ്. ഇതേലോകത്തുതന്നെയാണ് പ്രതിവര്ഷം 130 കോടി ടണ് ഭക്ഷണം പാഴാക്കുന്നത്.ഭക്ഷ്യവസ്തുക്കള് പാഴാക്കുന്നതിനെക്കുറിച്ച് ഒരു പുനര്ചിന്തനം ആവശ്യപ്പെടുന്നതാണ് ഇക്കുറി ലോക പരിസ്ഥിതിദിനത്തിന്റെ സന്ദേശം. 'ചിന്തിക്കുക,

ഭക്ഷിക്കുക, പാഴാക്കാതെ സംരക്ഷിക്കുക' എന്നതാണ് 2013-ലെ പരിസ്ഥിതിദിനത്തിന്റെ മുദ്രാവാക്യം. ഭക്ഷണം പാഴാക്കുന്നത് തടയുക, അതുവഴി പണം അനാവശ്യമായി ചെലവാക്കാതിരിക്കുക, പരിസ്ഥിതി പ്രത്യാഘാതം തടയുക ഇവയാണ് ഐക്യരാഷ്ട്ര സഭയുടെയും പരിസ്ഥിതി സംഘടനകളുടെയും നിര്ദേശങ്ങള്.
ഭക്ഷണം പാഴാക്കുമ്പോള്, ഭക്ഷണം കഴിക്കുമ്പോള് വിശക്കുന്നവനോട് അനീതിചെയ്യുന്നതോടൊപ്പം പരിസ്ഥിതിക്ക് വിനാശകരമായ പ്രവൃത്തിയിലും നാം പങ്കാളിയാവുന്നു എന്നര്ഥം. ജലവും ഊര്ജവുമടക്കമുള്ള സ്രോതസ്സുകള് പാഴാക്കുന്നതോടൊപ്പം ജൈവമാലിന്യത്തില്നിന്ന് ഉണ്ടാകുന്ന ഹരിതഗൃഹ വാതകങ്ങള് അന്തരീക്ഷത്തിലെത്തിക്കുന്നതിനും കാരണമാകുന്നു.പോഷകാഹാരക്കുറവുള്ള കുട്ടികളുടെ എണ്ണത്തില് ലോകത്ത് രണ്ടാംസ്ഥാനത്ത് നില്ക്കുന്ന രാജ്യമാണ് ഇന്ത്യ. രണ്ടുപേരില് ഒരാള് വയറുനിറയാതെ കിടക്കപ്പായയിലേക്ക് പോകുന്നു. ജനസംഖ്യയില് 47 ശതമാനം പേര്ക്ക് പോഷകാഹാരക്കുറവ് അനുഭവപ്പെടുന്ന രാജ്യംകൂടിയാണ് നമ്മുടേത്. എന്നാല്, അടുക്കളയില് തുടങ്ങി ആഘോഷങ്ങളിലും ഉത്സവങ്ങളിലുംവരെ പാഴാകുന്ന ഭക്ഷണത്തിന്റെ അളവ് ഞെട്ടിപ്പിക്കുന്നതാണ്. ഇതിനുപുറമേ ഉത്പാദനവേളയിലും സംസ്കരണസമയത്തും വിതരണകേന്ദ്രങ്ങളില് എത്തിക്കുന്നതിനിടയിലും ഒട്ടേറെ ഭക്ഷ്യധാന്യം പാഴാകുന്നു. ഈ അനാസ്ഥ ഒഴിവാക്കാന് വ്യക്തികളിലും അധികാരികളിലും വീണ്ടുവിചാരം ആവശ്യമാണ്.
ഭക്ഷണം പാഴാക്കലിനെതിരെ  വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി ദുബൈ നഗരസഭ. ഭക്ഷ്യ ഉൽപാദകരോ ഉപഭോക്താക്കളോ ഭക്ഷണം പാഴാക്കരുത് എന്ന ആഹ്വാനമാണ് യു.എ.ഇ ഭക്ഷ്യബാങ്കും  നഗരസഭയും ചേർന്ന് മുന്നോട്ടുവെക്കുന്നത്. ഒക്ടോബർ 16ന് ZeroFoodWaste എന്ന ഹാഷ്ടാഗിൽ സാമൂഹിക മാധ്യമ കാമ്പയിനും ഭക്ഷണവിതരണം, ബോധവത്കരണം, വിവിധ മത്സരങ്ങൾ തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. ഭക്ഷണം പാഴാവുന്നത് തടയാൻ ഉതകുന്ന ആശയങ്ങളും കർമ പദ്ധതയികളും മുന്നോട്ടുവെക്കാൻ സ്ഥാപനങ്ങളോടും വ്യക്തികളോടും നഗരസഭ നിർദേശിച്ചിട്ടുണ്ട്. www.foodsafetydubai.com വെബ്സൈറ്റിൽ സീറോ ഫുഡ്വേസ്റ്റ് എന്ന വിഭാഗത്തിലാണ് ആശയങ്ങൾ സമർപ്പിക്കേണ്ടത്.

പൊതുജനങ്ങൾക്കും ദുബൈ നഗരസഭാ ജീവനക്കാർക്കും ഏറ്റവും മികച്ച ആശയം മത്സരം ഏർപ്പെടുത്തിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെക്കുന്ന ആശയങ്ങളുടെ സ്ക്രീൻഷോട്ടുകൾ UAEfoodbank@dm.gov.aeഎന്ന വിലാസത്തിലാണ് അയക്കേണ്ടത്. സ്കൂളുകൾക്ക് ഭക്ഷണം പാഴാക്കലിനെതിരെ പോസ്റ്ററുകളും വീഡിയോയും തയ്യാറാക്കി സമർപ്പിക്കാം. നഗരത്തിെൻറ വിവിധ കോണുകളിൽ സ്ഥാപിച്ച ഫ്രിഡ്ജുകളിൽ ഭക്ഷണം നിറച്ച് ആവശ്യക്കാർക്ക് ലഭ്യമാക്കലാണ് ഭക്ഷ്യദിനത്തോടനുബന്ധിച്ച മറ്റൊരു പ്രവർത്തനം. ദുബൈയിലും യു.എ.ഇയിൽ ആകമാനവും ഭക്ഷണം പാഴാവുന്നത് തടയാൻ വ്യക്തികളും സർക്കാറും കഴിയുന്നത്ര പരിശ്രമിക്കണമെന്ന് ദുബൈ നഗരസഭ പരിസ്ഥിതി^ആരോഗ്യ സുരക്ഷാ വിഭാഗം അസി. ഡി.ജി ഖാലിദ മുഹമ്മദ് ശരീഫ് അഭിപ്രായപ്പെട്ടു. ഉപഭോക്താക്കളുമായി ആശയവിനിമയം നടത്തിയും അളവിൽ കുറവു വരുത്തിയും സ്റ്റോക്കുകൾ നല്ല രീതിയിൽ മാനേജ് ചെയ്തും മറ്റും ആവും വിധത്തിലെല്ലാം ഏവരും ഇൗ ഉദ്യമത്തിൽ പങ്കുവഹിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Prof. John Kurakar

No comments: