PM. MODI CELEBRATES DIWALI
WITH SOLDIERS ON L.Oc.
WITH SOLDIERS ON L.Oc.
സൈനിക വേഷത്തില്‍ പ്രധാനമന്ത്രി; കശ്മീര്‍ അതിര്‍ത്തിയിലെ സൈനികര്‍ക്ക് മധുരം വിതരണം ചെയ്ത് ദീപാവലി ആഘോഷിച്ചു
Prime Minister Narendra
Modi on 19th October,2017, Thursday celebrated Diwali with soldiers
in this idyllic valley of Jammu and Kashmir, telling them how he gets
engergised by spending time with the Armed Forces which he called “my family”.Dressed
like soldiers in military camouflage, Modi sported a black aviator on his eyes
and spent nearly two hours with the troops in the Gurez valley near the Line of
Control (LoC) — the de facto border that divides Jammu and Kashmir between
India and Pakistan.He offered sweets and gifts and exchanged greetings with
them, appreciating the sacrifices of armed forces in protecting the country.He
said like everyone else he too wished to spend Diwali with his family.
“Therefore, I came here
to be with you because you are my family. When I shake hands with you, you may
think it is a formality. But it is not a formality for me. I get new energy,”
he said in his address to the gathering of the men in uniform.The Prime
Minister said he had been told that the soldiers on the borders regularly
practice yoga which would “definitely enhance their abilities, and give them a
sense of calm”.He said soldiers who leave the armed forces after completing
their duty tenure “can become excellent yoga trainers”.In the visitors’ book,
Modi wrote: “Protecting the Motherland, far from your loved ones, displaying
the highest traditions of sacrifice, all soldiers at the nation’s borders, are
symbols of bravery and dedication.
“I have an opportunity
to spend the festival of Diwali with you. The presence of brave soldiers at the
border, on this festive occasion, lights the lamp of hope, and generates new
energy among crores of Indians.”The Prime Minister, according to an official
statement, spoke of the new resolve that each Indian citizen must make for 2022
— the 75th anniversary of Independence.“To accomplish the dream of ‘New India’,
this is a golden opportunity for all of us to work together. The Army too is a
part of it.”He also said that the central government was committed to the
“welfare and the betterment” of the military personnel, in every way possible.He
mentioned about the implementation of One Rank, One Pension, which had been
pending for decades.The Chief of Army Staff, Gen. B.S. Rawat, and other senior
Army Officers were present on the occasion.
The Prime Minister
arrived at the Dawar Brigade headquarters of the Army in the border town of
Gurez, some 130 km from Srinagar, in north Kashmir’s Bandipore district.Gurez
is the gateway to Gilgit-Baltistan, part of the Jammu and Kashmir under
Pakistani control.This is the fourth successive Diwali Modi celebrated with
soldiers. In 2014, months after he took the power, Modi spent the festival at
Siachen, the world’s highest battlefield.
ജമ്മു കശ്മീരില്‍ നിയന്ത്രണരേഖയ്ക്കു സമീപം സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തി. ഇന്ത്യന്‍ സൈനികര്‍ തനിക്കു സ്വന്തം കുടുംബാംഗങ്ങളെപ്പോലെയാണെന്ന പ്രഖ്യാപനത്തോടെയാണ് അതിര്‍ത്തിയിലെ സൈനികര്‍ക്കൊപ്പം മോദിയുടെ ദീപാവലി ആഘോഷം. ഗുറെസ് താഴ്‌വരയില്‍ ജോലി ചെയ്യുന്ന കരസേന, അതിര്‍ത്തി രക്ഷാ സേന എന്നിവയിലെ അംഗങ്ങള്‍ക്കൊപ്പമായിരുന്നു ആഘോഷം. സൈനികര്‍ക്ക് മധുരം വിതരണം ചെയ്ത പ്രധാനമന്ത്രി, കുടുംബാംഗങ്ങള്‍ക്കൊപ്പം ദീപാവലി ആഘോഷിക്കണമെന്ന ആഗ്രഹമാണ് തന്നെ ഇവിടെ എത്തിച്ചതെന്നും വ്യക്തമാക്കി. സൈനിക വേഷത്തിലായിരുന്നു പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം.
തുടര്‍ച്ചയായ നാലാം വര്‍ഷമാണ് അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ക്കൊപ്പം പ്രധാനമന്ത്രി ദീപാവലി ആഘോഷിക്കുന്നത്. 2014ല്‍ സിയാച്ചിനിലെ സൈനികര്‍ക്കൊപ്പമായിരുന്നു പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം. ഗുറെസ് താഴ്‌വരയിലെ സൈനികര്‍ക്കൊപ്പം രണ്ടു മണിക്കൂറോളം ചെലവഴിച്ച ശേഷമാണ് പ്രധാനമന്ത്രി ഡല്‍ഹിക്കു മടങ്ങിയത്. ഇവിടെനിന്ന് ഏതാണ്ട് ഒരു വിളിപ്പാടകലെയാണ് പാക് അധീന കശ്മീര്‍. കഴിഞ്ഞ 27 വര്‍ഷത്തിനിടെ ഒട്ടേറെത്തവണ നുഴഞ്ഞുകയറ്റ ശ്രമങ്ങളും വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളും നടന്നിട്ടുള്ള സ്ഥലമാണ് ഇവിടം.
സൈനികര്‍ക്കൊപ്പം ചെലവഴിച്ച നിമിഷങ്ങള്‍ തന്നെ സംബന്ധിച്ചിടത്തോളം വളരെ ഊര്‍ജദായകമായിരുന്നുവെന്ന് അദ്ദേഹം പിന്നീടു ട്വിറ്ററില്‍ കുറിച്ചു. പരസ്പരം മധുരം കൈമാറുകയും സൈനികരുമായി സംവദിക്കുകയും ചെയ്തതായി വ്യക്തമാക്കിയ അദ്ദേഹം, ഇതിന്റെ ചിത്രങ്ങളും തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ പങ്കുവച്ചു. സൈനികര്‍ എല്ലാദിവസവും യോഗ ചെയ്യുന്നതായി അറിയാന്‍ കഴിഞ്ഞെന്നും അതില്‍ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം കുറിച്ചു.
അതിര്‍ത്തിയിലെ പ്രതികൂല സാഹചര്യങ്ങളില്‍ ശാന്തത കാത്തുസൂക്ഷിക്കാനും പ്രതിരോധ കഴിവുകള്‍ നിലനിര്‍ത്താനും യോഗ ദിനചര്യയുടെ ഭാഗമാക്കുന്നത് സഹായിക്കുമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. സൈനിക സേവനത്തിനു ശേഷം നാട്ടിലേക്കു മടങ്ങുന്നവര്‍ക്ക് അവിടെ യോഗാധ്യാപകരായി ശിഷ്ടകാലം ചെലവഴിക്കാമെന്ന ഉപദേശം നല്‍കാനും പ്രധാനമന്ത്രി മറന്നില്ല.
ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75ആാം വാര്‍ഷികം ആഘോഷിക്കുന്ന 2022നു മുന്നോടിയായി, ഓരോ പൗരനും പൂര്‍ത്തിയാക്കേണ്ട ഉത്തരവാദിത്തങ്ങളെക്കുറിച്ചും പ്രധാനമന്ത്രി വാചാലനായി. അനുദിന പ്രവര്‍ത്തികളും ജോലിയും കൂടുതല്‍ അനായാസമാക്കുന്നതിന് പുതിയ പരീക്ഷണങ്ങളില്‍ ഏര്‍പ്പെടാനും പ്രധാനമന്ത്രി സൈനികരെ ആഹ്വാനം െചയ്തു. കരസേന, നാവികസേന, വ്യോമസേനാ ദിനങ്ങളില്‍ ഇത്തരം പരീക്ഷണങ്ങളില്‍ വിജയം കാണുന്നവരെ പ്രത്യേക പുരസ്‌കാരങ്ങള്‍ നല്‍കി ആദരിക്കും. വര്‍ഷങ്ങളോളം ചുവപ്പുനാടയില്‍ കുടുങ്ങിക്കിടന്ന ഒരേ റാങ്ക്, ഒരേ പെന്‍ഷന്‍ പദ്ധതി നടപ്പാക്കിയ കാര്യം ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, കഴിയുന്ന വിധത്തിലെല്ലാം സൈനികരുടെ ക്ഷേമം ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ബദ്ധശ്രദ്ധരാണെന്നും പ്രഖ്യാപിച്ചു.
സ്വന്തക്കാരില്‍നിന്ന് അകന്ന്, ജീവത്യാഗം ചെയ്തും മാതൃരാജ്യത്തെ സംരക്ഷിക്കുന്നതിനായി അതിര്‍ത്തിയില്‍ ജോലി ചെയ്യുന്ന എല്ലാ സൈനികരും ധീരതയുടെയും സമര്‍പ്പണത്തിന്റെയും പ്രതീകങ്ങളാണ്. ഇത്തവണ ദീപാവലി നിങ്ങള്‍ക്കൊപ്പം ആഘോഷിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. ഇത്തരം ആഘോഷാവസരങ്ങളില്‍ അതിര്‍ത്തി സംരക്ഷിക്കുന്ന ധീരജവാന്‍മാരുടെ സാന്നിധ്യം രാജ്യത്തെ കോടിക്കണക്കിന് പൗരന്‍മാരില്‍ കൂടുതല്‍ ഊര്‍ജവും പുതുപ്രതീക്ഷയും നിറയ്ക്കുന്നു. ‘പുതിയ ഇന്ത്യ’ എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കാനുള്ള സുവര്‍ണാവസരമാണ് നമുക്കിത്. സൈന്യവും ഇതിന്റെ ഭാഗമാണ്. എല്ലാവര്‍ക്കും ദീപാവലി ആശംസകള്‍.
Prof. John Kurakar


1 comment:
How can you call our prime minister by his name. You should call him Modiji or Modi sir.
Post a Comment