ഭാരതം ഒരു ബഹുസ്വരരാജ്യമാണ്
.നിത്യസ്മാരകയമായ താജ്മഹല്‍-ൻറെ മഹത്വം ഇല്ലാതാക്കരുത് .
ഭാരതം ഒരു ബഹുസ്വരരാജ്യമാണ് . അനേക വര്‍ണങ്ങള്‍ ചേര്‍ന്ന സംസ്കാരത്തിന്റെ മഹത്തായ പാരമ്പര്യമാണ് ഇന്ത്യക്കുള്ളത് . വ്യത്യസ്ത മത വിഭാഗങ്ങള്‍ സമഭാവനയോടെ ജീവിക്കുന്ന പ്രദേശമാണിത് .ഓരോ മതത്തിൻറെയും ആചാരാനുഷ്ടാനങ്ങളെ ആദരപൂർവം അംഗീകരിക്കുകയും ആദ്ധ്യാത്മീക -സാംസ്ക്കാരിക കേന്ദ്രങ്ങളെ കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന പാരമ്പര്യമാണ് ഭാരതത്തിനുള്ളത് .എന്നാലിപ്പോള്‍ ഇന്ത്യന്‍ സംസ്കാരത്തിനു മാറ്റംവരുത്താനുള്ള ശ്രമങ്ങളാണ് ചില കേന്ദ്രങ്ങളില്‍ നിന്നുണ്ടായിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ കുറേ വർഷങ്ങളായി ഹിന്ദുത്വ ശക്തികള്‍ അധികാര കേന്ദ്രങ്ങളില്‍ ശക്തരായതോടെ നമ്മുടെ സംസ്കാരത്തെക്കുറിച്ചുള്ള ധാരണക്ക് വര്ഗീയവാദത്തിന്റെ ചായ്വ് നല്കാന് ശ്രമം നടക്കുന്നു.
താജ്മഹലിനെക്കുറിച്ച് ഇപ്പോള്‍ പുറത്തുവരുന്ന വര്‍ത്തകള്‍ അത്തരത്തിലുള്ളതാണ്. ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്ഷിക്കുന്നതും ലോകാത്ഭുതങ്ങളില്‍ ഒന്നുമായ താജ്മഹലിനെ സര്‍ക്കാര്‍ ടൂറിസ്റ്റ് ഗൈഡില്നിന്ന് ഉത്തര്പ്രദേശ് സര്‍ക്കാര്‍ ഒഴിവാക്കിയിരിക്കുകയാണ്.വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന വിശിഷ്ട വ്യക്തികള്ക്ക് താജ് മഹലിന്റെ മാതൃക സമ്മാനിക്കുന്ന പതിവ് നിർത്തിയിരിക്കുകയാണ്.യുനെസ്കോ ലോക പൈതൃക പദ്ധതിയില്‍ ഉള്‍പെടുത്തി സംരക്ഷിക്കപ്പെടുന്ന അപൂര്‍വ സൃഷ്ടിയാണ് താജ്മഹല്‍. ഏഴ് ലോകാത്ഭുതങ്ങളില്‍ ഒന്നായും ഇത് കണക്കാക്കപ്പെടുന്നു. ആഗോള വിനോദ സഞ്ചാര ആകര്ഷണ കേന്ദ്രം മാത്രമല്ല ഇത് ഇന്ത്യയുടെ മഹത്തായ വാസ്തുവിദ്യാ നേട്ടങ്ങളെയും സൂചിപ്പിക്കുന്നു.
മുഗള്‍ ചക്രവര്‍ത്തി ഷാജഹാന് അദ്ദേഹത്തിന്റെ ഭാര്യ മുംതാസിന് സ്നേഹോപഹാരമായി പണിതു നല്കിയ സ്നേഹസൗധമാണ് താജ്മഹലെന്നാണ് ചരിത്രം. ചരിത്രം തെറ്റായി ചിത്രീകരിക്കാനും ശ്രമം നടക്കുന്നുണ്ട് . ചരിത്രം വളച്ചൊടിച്ചും കള്ളത്തരങ്ങള്‍ പ്രചരിപ്പിച്ചും സത്യം മറയ്ക്കുന്ന ഫാസിസ്റ്റ് തന്ത്രം ഇവിടെയും പ്രയോഗിക്കുകയാണ് ..ലോക മഹാത്ഭുതങ്ങളിലൊന്നായ ഈ സൗധവുമായി ചുറ്റിപ്പറ്റിയ എല്ലാ സംശങ്ങള്ക്കും കേന്ദ്ര സാംസ്കാരിക മന്ത്രാലയം വിരാമമിടണമെന്ന് വിവരാവകാശ കമ്മീഷണര്‍ ശ്രീധര്‍ ആചാര്യലു പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
താജ്മഹല്‍ പണികഴിപ്പിച്ചത് ഷാജഹാനല്ലെന്നും അത് തേജോ മഹാലയ എന്ന ശിവക്ഷേത്രമാണെന്നും അവകാശപ്പെട്ടുകൊണ്ട് ‘താജ്മഹല്‍, ദി ട്രൂ സ്റ്റോറി’ എന്ന പേരില്‍ ഒരു പുസ്തകവും രചിച്ചിട്ടുണ്ട് .തേജോമഹാലയ എന്ന ശിവക്ഷേത്രം പണിതത് രജപുത്ര രാജാവാണെന്നും പുസ്തകം അവകാശപ്പെടുന്നു. പുസ്തകം രചിക്കുക മാത്രമല്ല താജ്മഹലിനെ ശിവക്ഷേത്രമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് 2000ത്തില്‍ സുപ്രീംകോടതിയെയും സമീപിച്ചിരുന്നു. എന്നാല്‍ വിഷയത്തില്‍ സുപ്രീം കോടതി അദ്ദേഹത്തെ ശാസിക്കുകയായിരുന്നു. ഷാജഹാനാണ് താജ്മഹല്‍ പണിതതെന്ന് ഷാജഹാന്റെ കൊട്ടാര രേഖയായ ബാദ്ഷാനാമയില്‍ വ്യക്തമായി പരാമര്ശിക്കുന്നുണ്ട്. തന്റെ പ്രിയ പത്നിയുടെ വേര്‍പാടില്‍ ഷാജഹാന് അതീവ ദുഃഖിതനായിരുന്നുവെന്നും അവരുടെ ഓര്മ്മയ്ക്കായി ശ്രദ്ധേയമായ ശവകുടീരം അദ്ദേഹം പണിതതായും യൂറോപ്യന്‍ സഞ്ചാരിയായ പീറ്റര്‍ മുണ്ഡെ രേഖപ്പെടുത്തിയിട്ടുണ്ട്. അക്കാലത്ത് ഇന്ത്യ സന്ദര്ശിച്ച ഫ്രഞ്ച് സ്വര്‍ണ വ്യാപാരി തവര്‍ണിയര്‍ ഇക്കാര്യം ഉറപ്പാക്കുന്നു. ഷാജഹാന്റെ ദൈനംദിന എക്കൗണ്ട് ബുക്കുകള്‍ മാര്ബിളിന് ചെലവഴിച്ച തുക, തൊഴിലാളികള്ക്ക് നല്കിയ കൂലി തുടങ്ങിയ ചെലവുകള്‍ സംബന്ധിച്ച വിശദമായ രേഖകള്‍ നല്കുന്നു.
സംസ്കാരങ്ങളെ അംഗീകരിക്കാൻ നമുക്ക് കഴിയണം .ഇന്ത്യയുടെ സാംസ്കാരിക ബഹുസ്വരതയിലുള്ള അകൈതവമാര്ന്ന പങ്ക് ലോകരാജ്യങ്ങൾക്ക് പോലും മാതൃകയാണ് .വിവിധ മത-ജാതി-ഗോത്ര വിഭാഗങ്ങള്‍ ഒരുദ്യാനത്തിലേതെന്ന പോലെ പരിലസിക്കുന്ന നമ്മുടെഭാരതത്തിൽ നിന്ന് ഒരു സംസ്കാരത്തെ മാത്രം അടര്ത്തിയെടുത്ത് മറ്റുള്ളതിനെയെല്ലാം അപനിര്മിക്കുക എന്ന നിര്ഭാഗ്യകരമായ ദൗത്യം നേതാക്കൾ ഉപേക്ഷിക്കണം .1632ല്‍ പണിതീര്‍ത്ത താജ്മഹല്‍ എന്ന ഈ പളുങ്കുവെണ്ണക്കല്‍ മന്ദിരത്തെ ആ സംസ്ഥാനത്തിന്റെ വിനോദ സഞ്ചാര ഭൂപടത്തില്‍ നിന്ന് ഒഴിവാക്കിയാണ് നവ ഫാസിസ്റ്റുകള്‍ പാഴ്മുറംകൊണ്ട് സൂര്യപ്രഭയെ മറയ്ക്കാന്‍ പാഴ്ശ്രമം നടത്തുന്നത്. മുഗള്‍ ചക്രവര്‍ത്തി ഷാജഹാന് മണ്മറഞ്ഞ തന്റെ പ്രിയതമ മുംതാസിന്റെ നിത്യസ്മരണക്കായി നിര്മിച്ച താജ്മഹല്‍ മന്ദിരം നാലു നൂറ്റാണ്ടിനിപ്പുറവും ഒട്ടനവധി വിനോദ സഞ്ചാരികളെയാണ് ആകര്ഷിക്കുന്നത്. ഇന്ത്യയിലേക്കെത്തുന്ന വിനോദ സഞ്ചാരികളില്‍ ഏറിയകൂറും കാണാനിഷ്ടപ്പെടുന്നത് ഹൃദയധമനികളെ ത്രസിപ്പിക്കുന്ന ഈ മണിമന്ദിരത്തെയാണ്. പ്രതിവര്ഷം പത്തു ലക്ഷത്തോളം പേരാണ് താജ്മഹല്‍ കാണാനായി ഉത്തര്പ്രദേശിലെ ആഗ്ര പട്ടണത്തിലെത്തിക്കൊണ്ടിരിക്കുന്നത്.ചരിത്രത്തെ തമസ്കരിക്കുകയും ഏകോന്മുഖമായ സാംസ്കാരികതയിലേക്ക് ജനമനസ്സുകളെ പിടിച്ചിരുത്തുകയും ചെയ്യുക എന്ന ഹീനതന്ത്രം രാഷ്ടിയനേതാക്കൾഉപേക്ഷിക്കണം .നിത്യസ്മാരകയമായ താജ്മഹല്‍ -ൻറെ മഹത്വം ഇല്ലാതാക്കരുത് .
പ്രൊഫ്. ജോൺ കുരാക്കാർ


No comments:
Post a Comment