ഗുണനിലവാരമില്ലാത്ത എൻജിനിയറിംഗ്കോളേജുകളും
തകരുന്ന സാങ്കേതിക വിദ്യാപഠനവും
ഭാരതത്തിൽ സാങ്കേതിക
വിദ്യാഭ്യാസരംഗം പൊതുവേ തകർച്ചയെ
നേരിടുകയാണ്. രണ്ടു ദശകത്തിനുള്ളിൽ
രാജ്യത്ത്
എൻജിനിയറിംഗ് കോളജുകളുടെയും സീറ്റുകളുടെയും എണ്ണം പതിന്മടങ്ങു
വർധിച്ചുവെങ്കിലും ഗുണമേന്മ
തകരുകയാണ് ഉണ്ടായത് .രാജ്യത്തിന്റെ
വികസനത്തിനു ഊർജം
പകരേണ്ട പ്രധാന രംഗമാണു വിദ്യാഭ്യാസമേഖല.
ശാസ്ത്ര, സാങ്കേതിക,
മാനവിക വിഷയങ്ങളിലെല്ലാം കാലാനുസൃതമായ മാറ്റങ്ങൾ
വരുത്താൻ ഇനിയും ഭാരതത്തിനു കഴിഞ്ഞിട്ടില്ല
..
ലക്ഷകണക്കിന് രൂപചെലവഴിച്ച് ,നാലു വർഷത്തെ സാങ്കേതികവിദ്യാ പഠനത്തിനുശേഷം
അതുമായി യാതൊരു ബന്ധവുമില്ലാത്ത തൊഴിൽ മേഖലകളിലേക്കാണ് നമ്മുടെ
യുവാക്കൾ പോകുന്നത് .മികച്ച
എൻജിനിയറിംഗ് വിദ്യാഭ്യാസ
സംവിധാനം ഉണ്ടായെങ്കിലേ നമ്മുടെ വികസനം യാഥാർഥ്യമാകൂകയുള്ളൂ . എൻജിനിയറിംഗ് പഠനനിലവാരം ഉയർത്താനുള്ള
നടപടികളുടെ ഭാഗമായി രാജ്യത്തെ എണ്ണൂറോളം
എൻജിനിയറിംഗ് കോളജുകൾ
അടച്ചുപൂട്ടുമെന്ന് ഓൾ
ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ
എജുക്കേഷൻ
(എഐസിടിഇ) ചെയർമാൻ പറഞ്ഞിരിക്കുന്നു .
കുട്ടികളെ കിട്ടാത്ത എഞ്ചിനിയർ
കോളേജുകളുടെ എണ്ണം ഓരോ വർഷവും
വർദ്ധിച്ചുവരികയാണ് .കേരളത്തിലും മുപ്പതു ശതമാനത്തിൽ താഴെ വിജയശതമാനമുള്ള എൻജിനിയറിംഗ് കോളജുകളെ
കണ്ടെത്തിയിട്ടുണ്ട്.
സെമസ്റ്റർ ഫലത്തിന്റെ
അടിസ്ഥാനത്തിലാണ്
ഇവയെ
കണ്ടെത്തിയത്.കേരള
സാങ്കേതിക സർവകലാശാല സ്ഥാപിച്ചതോടെ ഇവിടെ
എൻജിനിയറിംഗ് വിദ്യാഭ്യാസരംഗത്തു
ഗുണപരമായ പല മാറ്റങ്ങൾക്കും വഴിയൊരുങ്ങി.കാൽ
നൂറ്റാണ്ടുമുന്പു
വിരലിലെണ്ണാൻപോലും എൻജിനിയറിംഗ് കോളജുകളില്ലാതിരുന്ന കേരളത്തിൽ ഇപ്പോൾ നൂറ്റന്പതിലേറെ കോളജുകളുണ്ട്. അവയിൽ ചിലതു
പൂട്ടിയേക്കാൻ സാധ്യതയുണ്ട്
.വിജയശതമാനം കുറവുള്ള കോളജുകളുടെ പ്രവർത്തനങ്ങൾ പരിശോധിക്കുന്നതിനും തുടർനടപടികളെടുക്കുന്നതിനും കേരള
സാങ്കേതിക സർവകലാശാല
രണ്ടു തരത്തിലുള്ള ഓഡിറ്റിംഗ്
ഏർപ്പെടുത്തിയിട്ടുണ്ട്-അ
ദ്ധ്യാപകരുടെ
ഗുണനിലവാരം ഉയരേണ്ടതുണ്ട് .എൻജിനിയറിംഗ് മേഖലയുടെ സാധ്യതകളും വെല്ലുവിളികളും
മനസിലാക്കിക്കൊണ്ട് പഠനസന്പ്രദായത്തെ നവീകരിക്കണം .
പ്രൊഫ് .ജോൺ കുരാക്കാർ


No comments:
Post a Comment