Pages

Wednesday, October 11, 2017

രാഷ്ട്രപതി രാംനാഥ് കോവിന്ദ് അമൃതപുരിയിൽ നടത്തിയപ്രസംഗം ഭാരതം മുഴുവൻ വേദവാക്യംപോലെ എന്നും അലയടിക്കും

രാഷ്ട്രപതി രാംനാഥ് കോവിന്ദ് അമൃതപുരിയിൽ നടത്തിയപ്രസംഗം ഭാരതം മുഴുവൻ  വേദവാക്യംപോലെ എന്നും  അലയടിക്കും 

ഭാരത്തിൽ മതവിദ്വേഷം വിതക്കുന്നവര് കേള്ക്കേണ്ട പ്രസംഗമാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അമൃതപുരിയിൽ നടത്തിയത് .വര്ഗീയവിഷം തുപ്പി കേരളത്തിന്റെ സാംസ്കാരിക, രാഷ്ട്രീയ അന്തരീക്ഷം മലിനമാക്കാൻ ശ്രമിക്കുന്നവർകേരളത്തിന്റെ മതേതര പാരമ്പര്യത്തെപ്പറ്റിമനസ്സിലാക്കുന്നത് ഗുണം ചെയ്യും .മതസൗഹാര്ദ്ദവും സാംസ്കാരിക പാരമ്പര്യവും കാത്തുസൂക്ഷിക്കുന്ന കാര്യത്തില് കേരളത്തില്നിന്ന് ഏറെ പഠിക്കാനുണ്ടെന്നാണ് രാഷ്ട്രപതി പറഞ്ഞത്. വാക്കുകള്ക്കിടയിലെ കേവല പരാമര്ശമായിരുന്നില്ല അത്. വിവിധ മതവിശ്വാസങ്ങളുമായി കേരള തീരത്തെത്തിയ ക്രിസ്ത്യാനികളും മുസ്്ലിംകളും ജൂതരും റോമാക്കാരും ഒപ്പം തദ്ദേശീയരായ ഹിന്ദുക്കളും പരസ്പര ധാരണയോടെയും സഹവര്ത്തിത്വത്തോടെയും കഴിയുന്നതിന്റെ ചരിത്രപരിസരം വിശദീകരിച്ചുകൊണ്ടുള്ള സാക്ഷ്യപ്പെടുത്തലായിരുന്നു രാഷ്ട്രപതിയുടെ പ്രസംഗം .
 ഇഷ്ടമുള്ള മതത്തില് വിശ്വസിക്കാനും അതനുസരിച്ച് പ്രവര്ത്തിക്കുവാനും പ്രചരിപ്പിക്കുവാനുമുള്ള സ്വാതന്ത്യം ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്നു .ഉത്തരേന്ത്യന് സംസ്ഥാനങ്ങളില് നടമാടുന്ന വര്ഗീയ മുതലെടുപ്പ് കേരളത്തിൽ  വിലപ്പോവില്ല .കഴിക്കുന്ന ഭക്ഷണത്തിന്റെയും ധരിക്കുന്ന വസ്ത്രത്തിന്റെയും പേരില് മതവൈരം  വളർത്താൻ ആരും ശ്രമിക്കരുത് . നാനാത്വത്തില് ഏകത്വമെന്ന  ഭാരതത്തിൻറെ ബഹുസ്വരതയുടെ അടിവേരറുക്കാന്  ആരും ശ്രമിക്കരുത് .എല്ലാ മതങ്ങൾക്കും വളരാനും വികസിക്കാനുമുള്ള അവസരം പണ്ടുമുതലേ കേരളത്തിലുണ്ട് . ഇസ്്ലാം മതവും ക്രിസ്തു മതവും കേരളത്തിലേക്ക് കടന്നുവന്നതും വളര്ന്നതും സമാധാനപരമായ അന്തരീക്ഷത്തിലായിരുന്നുവെന്നത് ചരിത്ര വസ്തുതയാണ്.
 കേരളത്തിന്റെ പരിസരങ്ങളുമായി ഇണങ്ങിച്ചേര്ന്നുള്ളതായിരുന്നു ആ വളര്ച്ച. മുസ്്ലിംകളേയും ക്രിസ്ത്യാനികളേയും സഹിഷ്ണുതയോടെയാണ് ഹൈന്ദവ മതം വരവേറ്റത്. അതിഥികളുടേയോ ആതിഥേയരുടേയോ ഭാഗത്തുനിന്ന് ബലാല്ക്കാരത്തിന്റെയും ഭീഷണിയുടേയും സ്വരം ഒരിക്കല്പോലും ഉയര്ന്നിട്ടില്ല എന്നതിന് തെളിവാണ്, ഈ മതങ്ങള് തമ്മില് എക്കാലത്തും നിലനിന്നിട്ടുള്ള സൗഹാര്ദ്ദാന്തരീക്ഷം. നൂറ്റാണ്ടുകളായി തുടര്ന്നുപോരുന്ന ആ മഹിത പാരമ്പര്യത്തെയാണ് രാഷ്ട്രപതി തന്റെ പ്രസംഗത്തില് ആവര്ത്തിച്ച് പ്രശംസിച്ചത്.
ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്വ്വരും സ്വോദരത്വേന വാഴുന്ന നാട് സ്വപ്നം കണ്ട ശ്രീനാരാണ ഗുരുവിനെപ്പോലുള്ളവര് കടന്നുപോയ വഴികളില്, വര്ഗീയതയുടെ വിഷവിത്ത് പാകിമുളപ്പിക്കാൻ ആര് ശ്രമിച്ചാലും അത് നടക്കില്ല .കേരളത്തിന്റെ മണ്ണ് ഒരു കാലത്തും വര്ഗീയതയോടും തീവ്രവാദത്തോടും സമരസപ്പെട്ടിട്ടില്ല. എല്ലാ മതങ്ങളേയും ഉള്കൊള്ളുന്ന, എല്ലാവരും സഹവര്ത്തിത്വത്തോടെ കഴിയുന്ന മണ്ണാണ് മലയാളി സ്വപ്നം കാണുന്നത്. നൂറ്റാണ്ടുകളായി പുലര്ന്നുപോന്നിട്ടുള്ളതാണ് ആ സ്വപനം. ഇനിയും അത് അങ്ങനെ തന്നെ തുടരും. അതിന് ഭംഗം വരുത്താനുള്ള നീക്കങ്ങളെ തിരിച്ചറിയാനും തിരുത്താനും എല്ലാ കാലത്തും കേരളത്തിന് കഴിഞ്ഞിട്ടുണ്ടെന്ന യാഥാര്ത്ഥ്യത്തിന്അരക്കിട്ട് ഉറപ്പിക്കുന്നതാണ്  രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ വാക്കുകള്.  പ്രഥമപൗരന്റെ ഈ വാക്കുകള് വേദവാക്യംപോലെ കേരളത്തിൽ എന്നും  അലയടിക്കും

പ്രൊഫ്. ജോൺ കുരാക്കാർ


No comments: