രാമലീലയും, സുജാതയും

ഇന്ന് മലയാള സിനിമാ കണ്ട വ്യത്യസ്തമായ ഒരു സിനിമാ പോരാട്ടത്തിനാണ് കേരളം സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുന്നത്.നടി ആക്രമിക്കപ്പെട്ട കേസില്‍ അഴിക്കുള്ളിലായ ദിലീപിന്റെയും ജനപ്രിയന്റെ മുന്‍ ഭാര്യയും മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാറുമായ മഞ്ജു വാര്യരുടേയും സിനിമയാണ് ഇന്ന് ഒരുമിച്ച് റിലീസിനെത്തുന്നത്. ഈ പോരാട്ടത്തില്‍ ആര് വിജയിക്കും എന്നതാണ് കേരള ജനത ഉറ്റു നോക്കുന്നത്. മഞ്ജു വാര്യരുടെ ഉദാഹരണം സുജാതയും ദിലീപിന്റെ സിനിമയും തമ്മിലുള്ള മത്സരത്തില്‍ മഞ്ജു വിജയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
കേവലം രണ്ട് സിനിമകള്‍ തമ്മിലുള്ള പോരാട്ടം മാത്രമായല്ല കേരളത്തിലെ ജനം ഇതിനെ നോക്കി കാണുന്നത്. മറിച്ച് ഭാര്യയെ ഉപേക്ഷിച്ച് കാമുകിയെ താലികെട്ടി സ്വന്തമാക്കിയ ഭര്‍ത്താവിന്റെയും എല്ലാം ഉപേക്ഷിച്ച് ജീവിതം ഒന്നില്‍ നിന്നും കെട്ടിപൊക്കാന്‍ ഉറച്ച് ഇറങ്ങിയ മുന്‍ ഭാര്യയും തമ്മിലുള്ള ഒരു ഇന്ത്യ-പാക് പോരാട്ടമായാണ് ഇതിനെ കേരള ജനത മുഴുവന്‍ കാണുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ആര്‍ക്കൊപ്പം നില്‍ക്കുന്നു എന്നുള്ള പൊതു സമൂഹത്തിന്റെ വിധി എഴുത്തു കൂടിയാണ് ഈ മത്സരം.
ആക്രമത്തിനിരയായ സഹപ്രവര്‍ത്തകയെ തള്ളി പറഞ്ഞും കേസില്‍ അഴിക്കുള്ളിലായ ദിലീപിനെ അനുകൂലിച്ചും നടിമാരടക്കം നിരവധി പേരാണ് ദിലീപിന് വേണ്ടി പരസ്യമായി രംഗത്ത് എത്തിയത്. ദിലീപിനെതിരെ അനുകൂല വാര്‍ത്തകള്‍ പ്രചരിക്കാന്‍ പിആര്‍ ഏജന്‍സികളും രംഗത്തുണ്ട്.കൂടാതെ മലയാള സിനിമയിലെ പ്രമുഖ നടന്മാരും സംവിധായകരും അടക്കം നിരവധി പേര്‍ ദിലീപിന് പിന്തുണയുമായി എത്തുമ്പോള്‍ ഒരു ഒറ്റയാള്‍ പോരാട്ടമാണ് മഞ്ജുവിന്റേത്. ആക്രമണത്തിന് ഇരയായ നടിക്ക് വേണ്ടി ഉറച്ച് നിന്ന മഞ്ജു വാര്യര്‍ തന്നെ തള്ളി പറഞ്ഞ ഭര്‍ത്താവുമായുള്ള സിനിമാ പോരാട്ടത്തിലും വ്യത്യസ്തയായി.
തന്റെ സിനിമ ദിലീപിന്റെ സിനിമയുമായി പോരാടുകയാണെങ്കിലും രാമലീല എല്ലാവരും കാണണമെന്ന് പറഞ്ഞാണ് മഞ്ജു വീണ്ടും സ്റ്റാറായത്. സിനിമയ്ക്കുള്ളില്‍ താന്‍ ഉള്‍പ്പെടുന്ന വനിതാ സംഘടന പോലും രാമലീലയ്ക്ക് എതിരെ രംഗത്ത് എത്തിയപ്പോള്‍ ഈ സിനിമയ്ക്ക് പിന്തുണയുമായി മഞ്ജു എത്തുകയും ചെയ്തു. മഞ്ജുവിന്റെ ഈ നിലപാടിനെതിരെ പലരും എതിര്‍പ്പുമായി രംഗത്ത് എത്തിയെങ്കിലും അതൊന്നും താരത്തെ തെല്ലും ഏശിയിട്ടില്ല.തികഞ്ഞ ആത്മ വിശ്വാസത്തോടെയാണ് മഞ്ജുവിന്റെ മുന്നോട്ടുള്ള ഓരോ ചുവടുവെപ്പും.
നവാഗതനായ പ്രവീണ്‍ സി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉദാഹരണം സുജാത. സുജാത എന്ന കേന്ദ്ര കഥാപാത്രമായി മഞ്ജു എത്തുന്നു. തികച്ചും വ്യത്യസ്തവും വിശ്വസനീയവുമായ രൂപ മാറ്റമാണ് സുജാതയ്ക്കായി മഞ്ജു നടത്തിയിരിക്കുന്നത്.
ജൂലൈയില്‍ റിലീസിനൊരുങ്ങിയിരുന്ന ചിത്രമാണ് രാമലീല. എന്നാല്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതോടെ റിലീസ് വൈകി. നടന് ജാമ്യം കിട്ടിയ ശേഷം റിലീസ് ചെയ്യാമെന്ന് തീരുമാനിച്ചെങ്കിലും മൂന്നു തവണ ജാമ്യം നിഷേധിക്കപ്പെട്ടതോടെ ഇനിയും റിലീസ് വൈകിക്കേണ്ടയെന്ന് തീരുമാനിക്കുകയായിരുന്നു.
ജൂലൈയില്‍ റിലീസിനൊരുങ്ങിയിരുന്ന ചിത്രമാണ് രാമലീല. എന്നാല്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതോടെ റിലീസ് വൈകി. നടന് ജാമ്യം കിട്ടിയ ശേഷം റിലീസ് ചെയ്യാമെന്ന് തീരുമാനിച്ചെങ്കിലും മൂന്നു തവണ ജാമ്യം നിഷേധിക്കപ്പെട്ടതോടെ ഇനിയും റിലീസ് വൈകിക്കേണ്ടയെന്ന് തീരുമാനിക്കുകയായിരുന്നു.
Prof. John Kurakar

No comments:
Post a Comment