ഒരു മനുഷൃ ജീവന് അനുഭവിയ്ക്കാവുന്ന ദുരിതങ്ങള്‍ മുഴുവന്‍ അനുഭവിച്ച് പ്രിയപ്പെട്ട ടോം അച്ചന്‍ നാളെ രാവിലെ ഇന്‍ഡൃന്‍ മണ്ണിലേക്ക് മടങ്ങിയെത്തുന്നു
അനശ്വരമായ വിശ്വാസസാക്ഷ്യ ത്തിന്റെ
മകടോദാഹരണമായി , പുത്തൻ ഉണർവോടെ ടോം
അച്ചന്‍ സ്വന്തം ജന്മദേശതെ പ്രിയപ്പെട്ട
ജനങ്ങളുടെ അടുക്കലേക്ക് നാളെ എത്തുന്നു .ഇത്
പഴയ ടോം അച്ചനല്ല
. പിന്നെയോ ജനകോടികളുടെ ഹൃദയത്തിൽ വിശ്വാസത്തിന്റെ സാക്ഷ്യമായി
മാറിയ ടോം അച്ചൻ..നാളെ രാവിലെ ഇന്ത്യയുടെ
മണ്ണിലേക്ക് അദേഹം വീണ്ടും കാല്
കുത്തുന്നതും കാത്തു ആഗോള ജനതയോടൊപ്പം
ഭാരതത്തിന്‍റെ നൂറ്റമ്പത്
കോടി ജനങ്ങളും കണ്ണ്നട്ട്
കാത്തിരിക്കുകയാണ് .
വര്‍ഷങ്ങള്‍ക്കുമുന്‍പ് പാലാ
രൂപതയിലെ രാമപുരം എന്ന കൊച്ചു
ഗ്രാമത്തില്‍ ജനിച്ച് ഈശോയ്ക്കുവേണ്ടി സ്വയം
സമര്‍പ്പിച്ച് ഒരു
സാധാരണ സന്ന്യാസ വൈദീകാനായി സലേഷ്യന്‍
സഭയിലൂടെ അദേഹം മാറിയപ്പോള്‍ ഒരിക്കലും
ആരും പ്രതീക്ഷിച്ചു കാണില്ല
അദേഹത്തിന്റെ ജീവിത സാക്ഷ്യം ലോകത്തിന്‍റെ അതിര്‍ത്തികള്‍ വരെ എത്തിപ്പെടുമെന്ന്
.കത്തോലിക്കാ സഭയോ ക്രൈസ്തവ ജനതയോ
മാത്രമല്ല , ഭാരതത്തിന്‍റെ അത്യുന്നത
ഭരണകൂടവും വര്‍ഗ്ഗ-
മത , ഭാഷാ ചിന്തക്കള്‍ക്കതീതമായി ലക്ഷോപലക്ഷ ജനങ്ങൾ
അദ്ദേഹത്തെ കാണാൻ കാത്തിരിക്കുകയാണ് .2016 മാര്‍ച്ച്
നാലാം തിയതി അപ്രതീഷിതമായ വേളയില്‍
തന്‍റെ പ്രിയപ്പെട്ട
ആ സഹോദരങ്ങള്‍ ചുറ്റും
വെടിയേറ്റു മരിച്ചു വീണപ്പോഴും പിന്നീടുള്ള
557 ദിനരാത്രങ്ങള്‍ കഠിനമായ വേദനകളിലൂടെയും മാനസിക
സംഘര്‍ഷങ്ങളിലൂടെയും കടന്നുപോയപ്പോഴും അദേഹം രക്ഷകനായ ദൈവത്തിലുള്ള
വിശ്വാസം മുറുകെ പിടിച്ചു .....അദേഹം
പറഞ്ഞതനുസരിച്ച് അദേഹത്തിന് അവിടെ തന്റെ
ജീവിക്കുന്ന ദൈവത്തിന്റെ സാന്നിധ്യം അനുഭവിച്ചറിയുവാന്‍ കഴിയുകയാണ്
ഉണ്ടായത് എന്നാണ്
ഭരതജനതയെയും ലോകത്തെയും വീണ്ടും പ്രാര്‍ത്ഥനയുടെ ആഴങ്ങളിലേക്ക് , ദൈവ
സന്നിധിയിലേക്ക് അദേഹതിനുവേണ്ടി കരങ്ങള്‍ നീട്ടാന്‍ പ്രചോദനം
ഏകുന്ന , ഏവരെയും കണ്ണുനീരണിയിക്കുന്നതായിരുന്നു അദേഹതിന്റെതായ
രണ്ടു ഹൃദയസ്പര്‍ശിയായ വീഡിയോകള്‍തന്‍റെ
കണ്ണുകളെ വിശ്വസിക്കാനാവാത്ത വിധം , അതാ നമ്മുടെ
പ്രിയപ്പെട്ട ടോം അച്ചന്‍
വളരെ ക്ഷീണിതനായി , ഏവരുടെയും
കണ്ണുകള്‍ ഈറനണിയിപ്പിക്കുന്ന രീതിയില്‍ , എങ്കിലും വേദനകള്‍ക്ക്
നടുവില്‍ ചെറു പുഞ്ചിരിയോടെ സ്വന്തം
നാട്ടിലേക്ക് കടന്നു വരുന്നു.ഒമാന്‍
ഭരണകൂടം നല്‍കിയ
പുതുവസ്തങ്ങള്‍ അണിഞ്ഞ് .കടന്നു വരുന്നു
..
Prof. John Kurakar
No comments:
Post a Comment