സഭയിൽ സമാധാനം ആഗ്രഹിക്കുന്നവർക്കുവേണ്ടി
നിയമവ്യവസ്ഥ എല്ലാവർക്കും വേണ്ടിയാണ് .ഒരു രാജ്യത്തിൻറെ
നിയമം അനുസരിക്കുക പൗരൻറെ കടമയാണ് .തർക്കമുണ്ടാകുമ്പോൾ
നാം ആശ്രയിക്കുന്നത് കോടതിയെയാണ്
.വിധി നമുക്ക് അനുകൂലമായാലും പ്രതികൂലമായാലും
പരമോന്നതകോടതിയുടെ വിധി നാം അനുസരിച്ചെ
പറ്റൂ .ഈ നൂറ്റാണ്ട്
ഒരുമയുടെ കാലമാണ് . വിഭാഗീയതയുടെ കാലം
കഴിഞ്ഞു .എല്ലാ വിഭാഗം യുവജനങ്ങളും
ഐക്യത്തിനുവേണ്ടി ആഗ്രഹിക്കുകയാണ് .ചെറിയ ബാങ്കുകൾ പോലും
ഒന്നിൽ ലയിച്ച് വലിയ ബാങ്കായി
മാറി കഴിഞ്ഞു .കടുത്ത
ശത്രുതയിൽ കഴിഞ്ഞിരുന്ന ഷിയാ സുന്നി വിഭാഗങ്ങൾ പല
രാജ്യത്തും ഒന്നിക്കുകയും ഒരുമിച്ച് നിസ്‌ക്കരിക്കുകയും
ചെയ്തുതുടങ്ങി .അതി പുരാതനമായ
മലങ്കരസഭയിലെ യുവാക്കൾ ഇതൊന്നും കാണുന്നില്ലേ
?.ലോകത്തുള്ള ഏതങ്കിലും ഓർത്തഡോൿസ് സഭകളിൽ
സഹോദരങ്ങൾ തമ്മിൽ തല്ലുന്നത് കണ്ടിട്ടുണ്ടോ
? എത്ര വർഷമായി തുടങ്ങിയ തല്ല്
നിർത്താറായില്ലേ ? എത്ര കോടതിവിധി വന്നു
.പരമോന്നത കോടതിയുടെ വിധിയും വന്നില്ലേ
?
രാജ്യത്തിൻറെ നിയമവ്യവസ്ഥയെ മാനിക്കാത്ത ഭീകരപ്രസ്ഥാനമായി ക്രൈസ്തവ പ്രസ്ഥാനം മാറരുത്
.വാരിക്കോലി പള്ളി വികാരിയെ തല്ലി
വീഴ്ത്തിയ സംഭവം മൃഗീയവും നിയമവാഴ്ചയെ
വെല്ലുവിളിക്കുന്നതുമായി പോയി .പൗരസ്ത്യ കാതോലിക്കായും,
മലങ്കര മെത്രപൊലീത്ത യുമായ പരി.ബസേലിയോസ്
മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ
ബാവയെ വരിക്കോലി പള്ളിയിൽ വിഘടിത
വിഭാഗം തടഞ്ഞു വെച്ചത് നിയമലംഘനം തന്നെയാണ് . സർക്കാരിനും
പോലീസിനും പറ്റിയ
വീഴ്ചതന്നെയാണ് .രാജ്യത്തിൻറെ പരമോന്നത നീതിപീഠത്തിൻറെ വിധി
നടപ്പിലാക്കാൻ കഴിയാത്തത് പരമദയനീയമാണ് .ഒരു
പക്ഷെ പോലീസ്
സംയമനം പാലിച്ചതാകാം .കോടിക്കണക്കിനു അനുയായികളുള്ള പല
ആൾദൈവങ്ങളും ഇന്ന് ജയിലിൽ
കഴിയുന്നു എന്ന
സത്യം ഓർക്കുന്നത് നല്ലതാണ് .അക്രമത്തിനു നേതൃത്വം
കൊടുത്തവരും ,വിധി നടപ്പിലാക്കാൻ തടസ്സം
നിൽക്കുന്നവരും അതിനു പ്രരിപ്പിക്കുന്നവരും കുറ്റക്കാരാണ്
.സാധാരണ പാവപെട്ട ഇടവകജനങ്ങളെ തെറ്റിദ്ധരിപ്പിച്ച്
,ആവേശഭരിതരാക്കി അക്രമത്തിന് പ്രേരിപ്പിക്കുന്ന നടപടി വിഘടിതവിഭാഗത്തിൻറെ നേതാക്കൾ
അവസാനിപ്പിക്കണം .സുപ്രിംകോടതിയുടെ ഉത്തരവിന് വിധേയമായിവരിക്കോലി പള്ളിയിൽ എത്തിയ
മലങ്കരസഭയുടെ അധിപനെ തടഞ്ഞത് സുപ്രിംകോടതിവിധിയുടെ
ലംഘനമാണ് .സഭയിൽ സമാധാനം ആഗ്രഹിക്കുന്നവർ
രാജ്യത്തെ നിയമ വ്യവസ്ഥയെയും സഭയുടെഭരണ
ഘടനയും അനുസരിക്കുക .
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment