സാന്പത്തിക വളർച്ചയിൽ മാന്ദ്യവും പുതിയ
നിക്ഷേപങ്ങളുടെ അഭാവവും ഉണ്ടെന്ന് കേന്ദ്രസർക്കാരിന്റെ സാന്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം.
സാന്പത്തികമാന്ദ്യം
കേന്ദ്രസർക്കാർ തന്നെ സമ്മതിച്ചതിനു
പിന്നാലെ
നോട്ട് നിരോധനമെന്ന "അനാവശ്യ
സാഹസം’
മൂലം ഇന്ത്യൻ സന്പദ്വ്യവസ്ഥ കൂടുതൽ തകർച്ചയിലാണെന്ന് മുൻ
പ്രധാനമന്ത്രി
ഡോ. മൻമോഹൻസിംഗും പറഞ്ഞു.സാന്പത്തികമാന്ദ്യം
വെല്ലുവിളിയാണെന്നും
എന്നാൽ
ആശങ്ക
വേണ്ടെന്നും
ധനമന്ത്രി അരുണ് ജയ്റ്റ്ലിയും
നേരത്തേ വ്യക്തമാക്കിയിരുന്നു. നോട്ട്
അസാധുവാക്കലും ജിഎസ്ടിയും രാജ്യത്തെ
സന്പദ്വ്യവസ്ഥയെ പിന്നോട്ടടിക്കുന്നതായുള്ള
റിപ്പോർട്ടുകളാണ് കേന്ദ്രം തന്നെ
സമ്മതിച്ചത്.
നോട്ട് അസാധുവാക്കൽ അനാവശ്യമാണെന്നും
മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ രണ്ടു ശതമാനം
കുറവുണ്ടാകുമെന്നും സാന്പത്തിക വിദഗ്ധൻ കൂടിയായ മൻമോഹൻ
സിംഗ് മുന്പേ തന്നെ
പ്രവചിച്ചിരുന്നത് ശരിയാണെന്ന്
കേന്ദ്രസർക്കാരിന്റെ തന്നെ സാന്പത്തിക സർവേയിൽ
വ്യക്തമായിരുന്നു.
ഇന്ത്യയിലെ
സാന്പത്തിക മേഖല
പലവിധ വെല്ലുവിളികൾ
അഭിമുഖീകരിക്കുകയാണെന്നും അതിനെ നാനാതലങ്ങളിൽ
നേരിടേണ്ടതുണ്ടെന്നും അരവിന്ദ് സുബ്രഹ്മണ്യം
സമ്മതിച്ചു. വളർച്ചയിൽ
മാന്ദ്യം ഉണ്ടാകുന്നതും നിക്ഷേപങ്ങൾ കൂടുതലായി
വരാതിരിക്കുന്നതും
നാം കണ്ടു.
അതിനാൽ പൊതുനിക്ഷേപം, വിനിമയനിരക്ക് തുടങ്ങിയ പല തലങ്ങളിൽ
ഈ വെല്ലുവിളികളെ
നേരിടേണ്ടതുണ്ട്. താഴെത്തട്ടിലുള്ള
സാന്പത്തിക ഇടപാടുകൾ സ്ഥിരത
ഉറപ്പാക്കേണ്ടതുമുണ്ട്-
അരവിന്ദ് തുറന്നു പറഞ്ഞു.
കേന്ദ്രസർക്കാരിന്റെ സാന്പത്തിക ഉപദേഷ്ടാവായി
അരവിന്ദിനെ അടുത്ത
വർഷത്തേക്കുകൂടി
ധനമന്ത്രി ജയ്റ്റ്ലി
ഇന്നലെ
നിയമനം നീട്ടി നൽകിയതിനു
പിന്നാലെയാണ്
അദ്ദേഹം
മാന്ദ്യം പരസ്യമായി
സമ്മതിച്ചത്.
മൂന്നു വർഷത്തെ കാലാവധിക്ക് 2014 ഒക്ടോബറിലായിരുന്നു
അരവിന്ദിന്റെ
നിയമനം. കാലാവധി തീരും മുന്പേ അരവിന്ദ്
സ്ഥാനം ഒഴിഞ്ഞേക്കുമെന്ന
ചില റിപ്പോർട്ടുകൾ
ധനമന്ത്രാലയം
നേരത്തേ
നിഷേധിച്ചിരുന്നു.ഇതേസമയം, സാന്പത്തികമായും സാങ്കേതികമായും
തികച്ചും
ആവശ്യമില്ലാത്ത നടപടിയായിരുന്നു നോട്ട്
അസാധുവാക്കലെന്ന്
ഡോ. മൻമോഹൻ സിംഗ് മൊഹാലിയിൽ
പറഞ്ഞു.
ഇത്തരമൊരു
സാഹസം
വേണ്ടിയിരുന്നുവെന്ന്
ഇപ്പോഴും
കരുതുന്നില്ല. ചില ലാറ്റിനമേരിക്കൻ രാജ്യങ്ങളിലൊഴികെ
മറ്റു പരിഷ്കൃത രാജ്യങ്ങളിലൊന്നും ഇതുപോലുള്ള നോട്ട് നിരോധനങ്ങൾ
വിജയിച്ചിട്ടില്ല.
അനാവശ്യമായ ഈ
സാഹസം
മൂലം ഇന്ത്യയുടെ
സന്പദ്വ്യവസ്ഥ ഇനിയും
കൂടുതൽ താഴ്ചയിലേക്കു
പോകും. അടിയന്തരമായ
ചില നടപടികൾ അനിവാര്യമാണ്.-പഞ്ചാബിലെ
മൊഹാലിയിൽ
ഇന്ത്യൻ
സ്കൂൾ ഓഫ് ബിസിനസ് സംഘടിപ്പിച്ച നേതൃത്വ
ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു മൻമോഹൻ സിംഗ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ
2016 നവംബർ എട്ട് രാത്രിയിലെ
പ്രഖ്യാപനത്തെത്തുടർന്ന് രാജ്യത്ത് വിതരണത്തിലുണ്ടായിരുന്ന 86 ശതമാനം
നോട്ട് പിൻവലിക്കപ്പെട്ടുവെന്ന് മുൻ
പ്രധാനമന്ത്രി
പറഞ്ഞു.
ഉപയോഗത്തിലുണ്ടായിരുന്ന 1000, 500 രൂപ
നോട്ടുകൾ മുഴുവനായി
പിൻവലിക്കപ്പെട്ടതു
മൂലം ഒട്ടേറെ മോശം ഫലങ്ങൾ ഉണ്ടാകുമായിരുന്നുവെന്നത് ഉറപ്പായിരുന്നു. അതുതന്നെയാണ്
നാം ഇപ്പോൾ കാണുന്നത്. പക്ഷേ നാം ഉറങ്ങുകയാണ്.സാന്പത്തികവളർച്ചയെ നോട്ട് നിരോധനം
തളർത്തുമെന്ന്
താൻ മുന്പു നൽകിയ
മുന്നറിയിപ്പ്
സത്യമാകുന്നതാണ്
രാജ്യം കണ്ടത്.
നോട്ട് നിരോധനത്തിനു പിന്നാലെ ചരക്കുസേവന
നികുതി
(ജിഎസ്ടി)കൂടി
വന്നതോടെ സാന്പത്തികവളർച്ചയെ ദോഷകരമായി ബാധിച്ചു.
എന്നാൽ
ദീർഘകാലാടിസ്ഥാനത്തിൽ ജിഎസ്ടി
ഗുണകരമാണെന്ന്
മൻമോഹൻ
സിംഗ് ചൂണ്ടിക്കാട്ടി.
തത്കാലത്തേക്ക് ചില തിരിച്ചടികൾ പ്രതീക്ഷിക്കാം.
Prof. John Kurakar
|
No comments:
Post a Comment