27 KILLED
IN MUMBAI RAILWAY STATION STAMPEDE
മുംബൈയിൽ റെയിൽവേ സ്റ്റേഷൻ
ദുരന്തം: മരണം 27 ആയി
At least 27 people have been killed and dozens more injured in a
stampede on a bridge near a railway station in India's financial hub of
Mumbai. The incident on Friday occured during
morning rush hour amid a heavy downpour on
a footbridge in Mumbai's Elphinstone station, which connects two of the city's
major local lines.TV footage showed injured people lying on the
ground and locals attempting to revive them by pumping their chests. Officials
said the death toll was likely to rise.
"There was chaos all around on the narrow bridge, people
jumped over each other and many were seriously injured," police officer
Sunil Deshmukh said. Railways spokesman Ravinder Bhakar said a number of
people had taken shelter near the train station to escape the heavy rain."A
stampede-like situation developed. More than 30 people are injured," he
told dpa news agency.
കനത്ത മഴയ്ക്ക് പിന്നാലെ മുംബൈയ്ക്ക് സമീപത്തെ റെയിൽവേ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 27 ആയി. 30 ഓളം പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മുംബൈയ്ക്ക് സമീപമുള്ള എൽഫിൻസ്റ്റണ് ലോക്കൽ സ്റ്റേഷനിലെ മേൽപ്പാലത്തിലാണ് സംഭവമുണ്ടായത്.രാവിലെ 10.45 ഓടെയായിരുന്നു അപകടം. എൽഫിൻസ്റ്റണ് സ്റ്റേഷനെയും സമീപത്തെ ലോവർ പാരൽ സ്റ്റേഷനെയും ബന്ധിപ്പിക്കുന്ന നടപ്പു മേൽപ്പാലത്തിലാണ് സംഭവമുണ്ടായത്. രാവിലെ മുംബൈയിൽ കനത്ത മഴ പെയ്തിരുന്നു. ഇതോടെ ആളുകൾ കൂട്ടമായി പാലത്തിൽ കയറിയതോടെയാണ് തിക്കും തിരക്കുമുണ്ടായത്. വളരെ ഇടുങ്ങിയ പാലമായതിനാൽ കൂടുതൽ ആളുകൾ തള്ളിക്കയറിയതാണ് അപകടത്തിന് കാരണമായത്.
കനത്ത മഴ പെയ്തതോടെ ലോക്കൽ ട്രെയിനുകളിൽ ചിലത് വൈകിയാണ് എത്തിയത്. മിനിറ്റുകളുടെ വ്യത്യാസത്തിൽ നാല് ട്രെയിൻ സ്റ്റേഷനിൽ എത്തിയതോടെ ആളുകൾ സ്റ്റേഷനിൽ നിറഞ്ഞു. മഴ കാരണം പലരും പോകാൻ മടിച്ച് മേൽപ്പാലത്തിൽ നിന്നതോടെയാണ് തിരക്ക് അനിയന്ത്രിതമായതും ദുരന്തം സംഭവിച്ചതും.തിരക്കിനിടെ പലരും നിലത്തു വീണു. ചവിട്ടേറ്റാണ് പലരും മരിച്ചത്. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണെന്നും റിപ്പോർട്ടുണ്ട്. ഓഫീസ് സമയമായതിനാൽ സ്റ്റേഷനിൽ നല്ല തിരക്കുണ്ടായിരുന്നു. സ്റ്റേഷന് സമീപം നിരവധി ഓഫീസുകളും സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുള്ളതിൽ നല്ല തിരക്കുള്ള ലോക്കൽ സ്റ്റേഷനുകളാണിത്.

Prof. John Kurakar

No comments:
Post a Comment