GURMEET RAM SING
CONVICTED—PRIME MINISTER CONDEMNS VIOLENCE-SECTION 144 IN DELHI, NOIDA AND
GHAZIABAD
ഗുർമീത് സംഭവം:
ഹരിയാനയിൽ മരണം 36
The CBI court in
Panchkula convicted Dera Sacha Sauda chief Gurmeet Ram Rahim Singh guilty in a
rape case, triggering violence by supporters. The special CBI court in
Panchkula on Friday convicted Dera Sacha Sauda chief Gurmeet Ram Rahim Singh in
a 2002 rape case and ordered him to be taken into judicial custody. His
supporters went on a rampage soon after the verdict and at least 30 people were
killed and 250 injured in widespread violence, arson and police firing.Dera
followers set fire to vehicles, buildings and railway station. The unrest which
began in Panchkula where the verdict was handed down, spread to other parts of
Haryana and Punjab and even New Delhi where a bus and train were set on fire.
Delhi Police implemented prohibitory order under Section 144 in 11 Delhi
districts, which will be in force till 8 September.
Ram Rahim Singh was
taken to Rohtak and lodged in the district jail soon after his conviction.Here
are the latest updates and developments in the Dera Sacha Sauda chief Gurmeet
Ram Rahim Singh rape case verdict: The central
government on Friday night asked Haryana to provide adequate security to the
CBI special court judge who convicted Dera Sacha Sauda chief Gurmeet Ram
Rahim Singh in a rape case, according to a PTI report. The home ministry told
the Haryana government that Judge Jagdeep Singh should be provided highest
level of security in view of the threat perception after he delivered the
verdict against the Dera head, PTI cited an unnamed official as saying.
Haryana police chief B.S. Sandhu on Friday night said 550 people had
been rounded up and some arms and ammunition recovered after the violence in
Panchkula. He said curfew, which was clamped in Panchkula in the
evening, had been lifted but that certain restrictions were still in place. If followers of Gurmeet Ram Rahim Singh are found involved in causing
loss to public and private properties, the damages will be recovered
from Dera Sacha Sauda, the Punjab and Haryana high court ruled, while noting
that the situation had “worsened”. The full bench of the court, which will hear
the matter again on Saturday, asked the Dera to submit the list of assets and
properties which can be attached “in case it is found that they and their
followers are responsible for damaging properties”.
A high alert has been sounded and prohibitory orders clamped in
Ghaziabad and Noida. “Orders have also been issued to keep all schools and
colleges in the district closed tomorrow in view of the violence,” said
Ghaziabad District Magistrate Ministhy S. The police said they were keeping tab
on the situation in Ghaziabad and the supporters of Dera Sacha Sauda were being
kept under surveillance. The Army was called out and
curfew was imposed in 10 districts of Punjab’s Malwa region, home to a large
number of Dera Sacha Sauda followers, as violence spread to the state. Punjab
Chief Minister Amarinder Singh, who was personally monitoring the situation,
appealed to the people to remain calm and not to take the law in their hands.
The chief minister spoke to Union Home Minister Rajnath Singh and Defence
Minister Arun Jaitley to apprise them of the situation.
PM Narendra Modi condemned the violence following the
conviction of the Dera Sacha Sauda chief and termed it as deeply distressing.
Modi said he reviewed situation with the NSA and the home minister and urged
all to maintain peace. Delhi Police implemented prohibitory order
under Section 144 in 11 Delhi districts, which will be in force till 8
September. Haryana DGP B S Sandhu, who visited the civil hospital at Sector 6
in Panchkula, said that over a thousand Dera followers have been taken
into custody. “Dera followers have been flushed out of Panchkula while over a
thousand have been taken into preventive custody,” Sandhu said, adding the
situation is under control. Three people were
arrested in connection with arson in Delhi after the conviction of
self-styled godman Gurmeet Ram Rahim Singh in a rape case, even as police
claimed that the situation was under control. Madhur Verma, the Delhi Police’s
Public Relations Officer, said a few incidents of buses being torched by some
miscreants were reported as violence spread to the national capital. There was,
however, no large gatherings of followers of the Dera Sacha Sauda chief in
Delhi yet, Verma said.The Railways said all trains to Rohtak in
Haryana cancelled.
The Broadcast Editors Association (BEA) asked news channels
across the country to be careful in airing the visuals of alleged attacks on
journalists and camera persons in Panchkula, near Chandigarh, by followers of
Dera Sacha Sauda chief Gurmeet Ram Rahim Singh after he was pronounced guilty
in a rape case by a special Central Bureau of Investigation (CBI) court.
Supporters of Gurmeet Ram Rahim Singh throw stones at security forces next to
burning vehicles during clashes in Panchkula on Friday. Sharad Yadav: “When
religion and politics are mixed and politicians take assistance of religion in
politics, then such incidents are bound to happen today or tomorrow. We have
still time to learn that politicians should not take advantage and assistance
in the name of religion and faith,” he said in a statement. (PTI)
Union home secretary Rajiv Mehrishi confirmed at least 13 people have
been killed in violence reported from Panchkula and nearby areas in Haryana in
the wake of Dera Sacha Sauda chief Gurmeet Ram Rahim Singh’s conviction
in a rape case.“So far, 13 people have died in violence at Panchkula and nearby
areas. The situation is tense but under control,” he told reporters in New
Delhi. (PTI) Mehrishi said 30 injured persons were
brought to the PGI, Chandigarh, of whom 10 succumbed to their injuries,
while 15 were brought to the Government Medical College in Chandigarh, of whom
three succumbed to their injuries.He added that there were incidents of arson
and the situation was closely being monitor
ദേര സച്ചാ
സൗദ തലവൻ ഗുർമീത്
റാം റഹിം മാനംഭംഗക്കേസിൽ
കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയതിനേത്തുടർന്നു ഹരിയാനയിലുണ്ടാ യ
അക്രമങ്ങളിൽ 36 പേർ കൊല്ലപ്പെട്ടു.
30 പേർ പഞ്ച്കുലയിലും ആറുപേർ സിർസയിലും.
ഇന്നലെ അക്രമങ്ങളൊന്നും ഉണ്ടായില്ല.
552 പേരെ അറസ്റ്റ് ചെയ്തു. 269 പേർക്കു
പരിക്കറ്റു. ഹരിയാന ഡിജിപി ബി.എസ്.സന്ധു
അറിയിച്ചതാണിത്ഹരിയാനയിലെ അക്രമങ്ങളിൽ കൊല്ലപ്പെട്ടവരിൽ ഏഴുപേർ പഞ്ചാബിൽ നിന്നുള്ളവരാണെന്നു
പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. പരിക്കേറ്റവരിൽ
42 പേർ പഞ്ചാബിൽ നിന്നാണ്.
പീഡനക്കേസിൽ ദേര സച്ചാ
സൗദ നേതാവ് ഗുർമീത്
റാം റഹീം സിംഗ്
കുറ്റക്കാരനാണെന്നു കണ്ടെത്തിയതിനെത്തുടർന്നുണ്ടായ കലാപങ്ങളിൽ സർക്കാരിനു ഹൈക്കോടതിയുടെ
രൂക്ഷവിമർശനം. രാഷ്‌ട്രീയ ലാഭങ്ങൾക്കായി
അക്രമങ്ങൾക്ക് വഴിയൊരുക്കിയെന്നു പഞ്ചാബ് ആൻഡ് ഹരിയാന
ഹൈക്കോടതി സർക്കാരിനെ വിമർശിച്ചു. മുഖ്യമന്ത്രിക്ക്
എങ്ങനെയാണ് കാര്യങ്ങൾ ബോധ്യമല്ലാതിരിക്കുന്നതെന്നും സർക്കാർ അക്രമികൾക്കു
കീഴടങ്ങിയോ എന്നും കോടതി ചോദിച്ചഹരിയാനയിലും
പഞ്ചാബിലും ഗുർമീത് അനുകൂലികൾ നടത്തിയ
ആക്രമങ്ങളിൽ വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
ഈ പശ്ചാത്തലത്തിൽ ഗുർമീതിന്റെത
സ്വത്തുക്കൾ കണ്ടുകെട്ടാൻ കോടതി കഴിഞ്ഞ ദിവസം
ഉത്തരവിട്ടിരുന്നു. ആക്രമണങ്ങളിലുണ്ടായ നഷ്ടം നികത്താനാണ് സ്വത്തുക്കൾ
കണ്ടുകെട്ടാൻ കോടതി ഉത്തരവിട്ടത്. മുഴുവൻ
ദേര ആശ്രമങ്ങളും അടച്ചുപൂട്ടി
അന്തേവാസികൾ ഒഴിഞ്ഞുപോകണമെന്നും കോടതി നിർദേശിച്ചു.
നിയമം കയ്യിലെടുക്കാന് ആരേയും
അനുവദിക്കില്ല- അതിക്രമങ്ങളില് ആദ്യ പ്രതികരണവുമായി പ്രധാനമന്ത്രി
ഒടുവില് ഹരിയാനയിലെ അക്രമങ്ങളില് പ്രതികരിച്ച്
പ്രധാനമന്ത്രി. നിയമം
കയ്യിലെടുക്കാന് ആര്ക്കും അധികാരമില്ലെന്നാണ് അദ്ദേഹത്തിന്റെ
പ്രതികരണം. ആരും
നിയമത്തിന് അതീതരല്ല. ഗാന്ധിജിയുടേയും ബുദ്ധന്റെയും
നാട്ടില് സംഘര്ഷ്ങ്ങള്ക്ക്ത സ്വീകാര്യത കിട്ടില്ലെന്നും മോദി
പ്രതികരിച്ചു. സംഭവത്തിലെ കുറ്റക്കാര് ശിക്ഷിക്കപ്പെടണമെന്നും
മോദി കൂട്ടിച്ചേര്ത്തു .
റേഡിയോ പ്രഭാഷണ പരിപാടിയായ
മന് കി ബാത്തിലൂടെയാണ്
ഹരിയാനയിലെ അക്രമങ്ങളെ അപലപിച്ച് പ്രധാനമന്ത്രി
നരേന്ദ്ര മോദി സംസാരിച്ചത്. അനുയായിയായ
പെണ്കു്ട്ടിയെ ബലാത്സംഗം ചെയ്ത കേസില് ദേരാ
സച്ചാ സൗദ തലവന്
ഗുര്മീരത് റാം റഹിം
സിങിനെ കുറ്റക്കാരനായി കോടതി വിധിച്ചതിന് പിന്നാലെ
ഹരിയാന ഉള്പ്പെ്ടയുളള സംസ്ഥാനങ്ങളില് അനുയായികള് കനത്ത ആക്രമണങ്ങള്
അഴിച്ചു വിട്ടിരുന്നു. 36 പേരാണ് അക്രമങ്ങളില് കൊല്ലപ്പെട്ടത്.
ക്രമസമാധാന നില താറുമാറായ
സംഭവത്തില് പ്രധാനമന്തിയെ ഹൈക്കോടതി ശക്തമായി വിമര്ശിാച്ചിരുന്നു.
മോദി ഇന്ത്യിടെ പ്രധാനമന്ത്രിയാണെന്നും
ബി.ജെ.പിയുടേതല്ലെന്നുമായിരുന്നു
കോടതിയുടെ പരാമര്ശം്.ആള് ദൈവം
ഗുര്മീത് റാം റഹിം
സിങ്; പലവേഷങ്ങള് കെട്ടിയാടുന്ന ക്രിമിനല്
ഗുര്മീത് റാം റഹിം
സിങ് എന്ന ആള്
ദൈവം കെട്ടിയാടിയ വേഷങ്ങള്
പലതാണ്. സിനിമാഭിനയവും സ്റ്റേജ് പരിപാടികളുമൊക്കെയായി ന്യൂജനറേഷന്
ആത്മീയ നേതാവെന്ന് ഇയാളെ വിശേഷിപ്പിക്കാം.
നിരവധി ലോകരാജ്യങ്ങളിലായി 250 ലധികം ആശ്രമങ്ങളും ലക്ഷക്കണക്കിന്
അനുയായികളുമുള്ളയാള്.
സിനിമയില് വില്ലന്മാരെ അടിച്ച്
പറത്തുന്ന ആത്മീയ നേതാവ്. ആടിപ്പാടി
സ്റ്റേജ് ഷോകളെ ഇളക്കിമറിക്കുന്ന പാട്ടുകാരന്.
1948ല് രൂപീകരിച്ച ദേരാസച്ചാ സൗദയെന്ന
സംഘടനയുടെ തലവനായി 91ലാണ് ഗുര്മീത്
എത്തുന്നത്.സിഖ് മതത്തിലെ യാഥാസ്ഥിതിക
ചിന്തകളെ കൂടുതല് രൂക്ഷമായി എതിര്ത്തായിരുന്നു
ഗുര്മീതിന്റെ വരവ്. സംഘടനയുടെ ലക്ഷ്യം
അത്തരം ചിന്തകളെ തുടച്ചു നീക്കുകയാണെന്ന്
ഗുര്മീത് വാദിച്ചു. പക്ഷെ ദേരാ
സച്ചാ സൗദ പതിയെ
സമാന്തര മതസ്ഥാപനം കണക്കെ വളര്ന്നു.
പണം കുന്ന് കൂടി.
സിഖ് മതസ്ഥരുടെ വികാരം
വ്രണപ്പെടുത്തിയെന്നാരോപിച്ച്
2007ല് ഖാലിസ്ഥാന് സിന്ദാബാദ് ഫോര്സ്,ഇക്നൂര് ഖല്സ ഫൗജ്
തുടങ്ങിയ ഭീകര സംഘടനകള് ഗുര്മീതിനെ
ലക്ഷ്യമിട്ടിരുന്നു. പക്ഷെ രാഷ്ട്രീയ സമാജ്
സേവാ സമിതി എന്ന
പേരില് സ്വന്തമായി സുരക്ഷാ സേന
രൂപീകരിച്ചു ഗുര്മീത് എല്ലാവരെയും പ്രതിരോധിച്ചു.
ഗുര്മീതിന്റെ സൈന്യത്തില് നിലവില് 10000പേരുണ്ടെന്നാണ് കണക്ക്. ഭിന്നലിഗക്കാര്ക്ക് വേണ്ടി
സംസാരിച്ചും ലൈംഗികത്തൊഴിലാളികളുടെ വിവാഹം നടത്തിയുമൊക്കെ പോതുസമ്മതി
നേടി. അനുയായികളുടെ എണ്ണം കൂടിയതോടെ രാഷ്ട്രീയ
പാര്ട്ടികള് സിര്സയിലെ ആശ്രമത്തിന് മുന്നില്
കാത്ത് നില്ക്കാന് തുടങ്ങി. കഴിഞ്ഞ
നിയമസഭാ തെരഞ്ഞെടുപ്പില് ഗുര്മീത് പിന്തുണ ബി.ജെ.പിക്ക്
നല്കി. തനിക്ക് നായകനായി അഭിനയിക്കാന്
മെസഞ്ചര് ഓഫ് ഗോഡ്,ദ വാരിയര്
ഓഫ് ലയണ് ഹാര്ട്ട്
തുടങ്ങീ ചിത്രങ്ങള് ഗുര്മീത് നിര്മിച്ചു.
ആള് ദൈവമായി അനീതിക്കാരെ
തുടച്ച് നീക്കുന്ന സൂപ്പര് ഹീറോയായി
അഭിനയിച്ച് തകര്ത്തു. നിരൂപകര് ചവറ്റുകൊട്ടിയിലിട്ടെങ്കിലും
വ്യക്തിപരമായി ചിത്രങ്ങള് ഗുര്മീതിന് നേട്ടമായി.
സ്റ്റേജ് ഷോകളിലും മിന്നും പ്രകടനങ്ങള്.
2002ല് അല്ല
ഗുര്മീതിനെതിരെ ആദ്യമായി ആരോപണങ്ങളുയരുന്നത്. 1993ല് ദേരാസച്ചാ
സൗദയിലെ മാനേജര് ഫാകിര് ചന്ദ്
കൊല്ലപ്പെട്ട കേസിലും പ്രതിയിയിരുന്നെങ്കിലും അന്വേഷണ
സംഘം തെളിവില്ലാതെ കേസ്
അവസാനിപ്പിച്ചു.പീഢനക്കേസിന് പിന്നാലെ വാര്ത്ത റിപ്പോര്ട്ട്
ചെയ്ത മാധ്യമപ്രവര്ത്തകന് കൊല്ലപ്പെട്ട കേസിലും ഈ ആള്
ദൈവം പ്രതിയാണ്.
പീഡനക്കേസില് പഞ്ച്കുള സി.ബി.ഐ കോടതി
കുറ്റക്കാരനെന്ന് കണ്ടെത്തിയ റാം റഹിം
സിങ് പഞ്ചാബ്-ഹരിയാനയിലെ
റോക്ക്സ്റ്റാര് ഗുരു എന്നാണ് അറിയപ്പെടുന്നത്.
അത്യാഢംപര പൂര്ണമാണ് ഈ വിവാദഗുരുവിന്റെ
ജീവിതം. വിദേശ ആഢംബരവാഹനങ്ങള് സ്വന്തമാണ്.
അതിനു പുറമേ, തലയ്ക്കു പിടിച്ച
ഫാഷന് ഭ്രമവും. നൂറ് കണക്കിന്
വാഹനങ്ങളുടെ അകമ്പടിയോടെയാണ് പുറത്തിറങ്ങാറുള്ളത്. ഇതിന് പുറമേയാണ് സര്ക്കാറിന്റെ
ഇസഡ് കാറ്റഗറിയിലുള്ള സുരക്ഷ.
ഗുര്മീതിനുള്ള ശിക്ഷ നാളെ വിധിക്കും;
ഭീതിയോടെ ഉത്തരേന്ത്യ
ബലാത്സംഗക്കേസില് ജയിലിലായ സ്വയം പ്രഖ്യാപിത
ആള്ദൈവം ഗുര്മീത് റാം റഹീമിനുള്ള
ശിക്ഷ കോടതി നാളെ വിധിക്കും.
കഴിഞ്ഞ ദിവസം കുറ്റക്കാരനാണെന്ന് വിധിച്ച
കോടതി നടപടിയെതുടര്ന്ന് അഞ്ചു സംസ്ഥാനങ്ങളില് സംഘര്ഷം
ഉലെടുത്തിരുന്നു. ഒട്ടേറെ പേര് മരിക്കുകയും
ചെയ്തു.നാളെയാണ് കുറ്റക്കാരാനാണെന്ന് കണ്ടെത്തിയ
ഗുര്മീതിനുള്ള ശിക്ഷ വിധിക്കുന്നത്. നിലവില്
സംഘര്ഷം നടക്കുന്നതിനാല് ഗുര്മീതിനെ കോടതിയില് ഹാജരാക്കില്ല.
പകരം ജയിലില്വെച്ച് തന്നെ
ശിക്ഷ പ്രഖ്യാപിക്കും. പ്രത്യേക സിബിഐ കോടതി
ജഡ്ജി തിങ്കളാഴ്ച്ച റോത്തക്ക് ജയിലിലെത്തി റാം
റഹീം സിങിന്റെ ശിക്ഷ
വിധിക്കും. വിധി പ്രഖ്യാപിക്കുന്ന സാഹചര്യത്തില്
ദേരാ സച്ചാ സൗദ
ആസ്ഥാനത്തെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ആയിരം
ഏക്കറോളം സ്ഥലത്താണ് ആശ്രമം സ്ഥിതിചെയ്യുന്നത്.
ഇവിടെ തമ്പടിച്ചിരിക്കുന്ന 30,000 ഓളം അനുയായികളുണ്ടെന്നാണ്
കണക്കാക്കുന്നത്. എന്നാല് മൈക്കിലൂടെ ഉച്ചത്തില്
ആശ്രമം വിട്ടുവരാന് മുന്നറിയിപ്പ് നല്കുന്നുണ്ടെങ്കിലും അനുയായികള് ചെവിക്കൊള്ളാത്ത സാഹചര്യമാണ്.
കൂടാതെ മറ്റു സംസ്ഥാനങ്ങളില് നിന്നുള്ള
അനുയായികളും ഇവിടേക്ക് കടന്നിട്ടുണ്ടെന്ന് സൂചനയുണ്ട്.
കലാപം പൊട്ടിപ്പുറപ്പെട്ട അഞ്ചു സംസ്ഥാനങ്ങള് നാളത്തെ
വിധിയോടെ കൂടുതല് സംഘര്ഷത്തിലെക്കുന്നതിനാണ് സാധ്യത.എന്നാല്
ആശ്രമത്തിനകത്തേക്ക് സൈന്യത്തിന് പ്രവേശനമുണ്ടായിരിക്കില്ല. ജയില് സ്ഥിതി ചെയ്യുന്ന
റോത്തക്കിലേക്ക് അനുയായികളേയും പ്രവേശിപ്പിക്കില്ല. ഇവിടെ 287 കമ്പനി അര്ദ്ധസൈനിക
വിഭാഗത്തെയാണ് വിന്യസിച്ചിരിക്കുന്നത്.
കോടതി വിധി ഗുര്മീതിന്
അനുകൂലമല്ലെങ്കില് സംഘര്ഷമുണ്ടാകുമെന്നുള്ള മുന്നറിയിപ്പ് നല്കിയിട്ടും വേണ്ടത്ര രീതിയിലുള്ള മുന്നൊരുക്കങ്ങള്
നടത്താന് സര്ക്കാരും കേന്ദ്രസര്ക്കാരും തയ്യാറാകാത്തതിനെ
ഹൈക്കോടതി വിമര്ശിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില് നാളത്തെ
വിധി നേരിടുന്നതിനുള്ള തയ്യാറെടുപ്പുകള്
നടത്തുകയാണ് കേന്ദ്ര-സംസ്ഥാന സര്ക്കാരുകള്.
ലൈംഗിക പീഡനത്തിന് ഗുര്മീത്
സിങ് ‘കൂട്ടുപിടിച്ചത്’ ഭഗവാന് കൃഷ്ണനെ
ഭക്തരെ ലൈംഗികമായി ചൂഷണം
ചെയ്യുന്നതിന് ഗൂര്മീത് ഉപയോഗിച്ചത് ഹൈന്ദവ
ആരാധനാമൂര്ത്തിയായ ശ്രീകൃഷ്ണന്റെ കഥകളെ. പീഡനത്തിനിരയായ യുവതി
മുന് പ്രധാനമന്ത്രി അടല്
ബിഹാരി വാജ്പേയിക്കും അന്നത്തെ പഞ്ചാബ് – ഹരിയാനാ
ചീഫ് ജസ്റ്റിസിനും അയച്ച
കത്തിലാണ് ഇതേക്കുറിച്ച് പരാമര്ശിക്കുന്നത്. ലൈംഗിക പീഡനക്കേസില് കുറ്റക്കാരനെന്ന്
കണ്ടെത്തിയ ദേരാ സച്ചാ സൗദാ
തലവന് ഗുര്മീത് റാം റഹിമിനെതിരായ
അന്വേഷണത്തിലേക്ക് വഴി തുറന്നത്
2002ല് തന്റെ പേരോ മറ്റ്
വിവരങ്ങളോ വെളിപ്പെടുത്താതെ യുവതി അയച്ച ഈ
കത്തായിരുന്നു.
യുവതി അയച്ച കത്തിലെ
വാക്കുകള് ഇങ്ങനെ:
”ഗുര്മീത് റാം റഹിമിന്റെ
അടുത്ത അനുയായികളായിരുന്നു തന്റെ കുടുംബം. ആ
നിലയിലാണ് താന് സന്യാസിനിയായി ആശ്രമത്തില്
എത്തിയത്. ദേരാ സിര്സയിലെ ആദ്യ
രണ്ടു വര്ഷത്തെ ജീവിതം തന്നില്
വലിയ മതിപ്പുണ്ടാക്കി. വലിയ
ആദരവോടെയാണ് ദേരാ തലവനെ കണ്ടിരുന്നത്.
മാഹാരാജ് ജി എന്നാണ്
അദ്ദേഹത്തെ വിളിച്ചിരുന്നത്. ഒരു ദിവസം
അദ്ദേഹം തന്നെ ഗുഫ(ഭൂഗര്ഭ
വസതി)യിലേക്ക് വിളിപ്പിച്ചു.
സമയം രാത്രി 10 മണിയായിരുന്നു.
ഗുഫയിലേക്ക് കടക്കുമ്പോള് മഹാരാജ് ബെഡില് ഇരിക്കുന്നതാണ്
കണ്ടത്. കൈയില് റിമോട്ടുമായി അശ്ലീല
സിനിമ കണ്ടുകൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം. തലയിണയുടെ ചുവട്ടില്
ഒരു റിവോള്വറും ഉണ്ടായിരുന്നു.
വലിയ ഞെട്ടലാണ് ആ
കാഴ്ച തന്നിലുണ്ടാക്കിയത്. ഇതുപോലൊരു രീതിയില് ഒരിക്കലും
മഹാരാജിനെ കാണുമെന്ന് ധരിച്ചിരുന്നില്ല. അടുത്തിരിക്കാന്
ക്ഷണിച്ച അദ്ദേഹം ഏറ്റവും ഇഷ്ടപ്പെട്ട
സന്യാസിനി പട്ടം നിങ്ങള്ക്ക് സമ്മാനിക്കാന്
പോകുകയാണെന്ന് അറിയിച്ചു.
എന്നാല് അദ്ദേഹത്തിന്റെ ചേഷ്ടകള്
എന്നില് നീരസമുണ്ടാക്കി. അടുത്തിരിക്കാന് വിസമ്മതം പ്രകടിപ്പിച്ചു. താന്
ദൈവം തന്നെയാണെന്നായിരുന്നു ഗുര്മീതിന്റെ
പ്രതികരണം. ദൈവങ്ങള് ഇതുപോലുള്ള പ്രവൃത്തികള്
ചെയ്യുമോ എന്ന ചോദ്യത്തിന്, എന്താണ്
സംശയമെന്നായിരുന്നു മറുപടി. ഇത് പുതിയ
കാര്യമൊന്നുമല്ല. കഴിഞ്ഞ അഞ്ചു വര്ഷമായി
നടന്നുകൊണ്ടിരിക്കുന്നതു തന്നെയാണ്. ഭഗവാന് കൃഷ്ണന്
ദിവസവും മാറിമാറി പ്രണയിക്കാന് 360 ഗോപികമാര്
ഉണ്ടായിരുന്നു. എന്നിട്ടും കൃഷ്ണനെ ജനം
ദൈവമായി ആരാധിക്കുന്നില്ലേ.നിഷേധം തുടര്ന്നതോടെ ആശ്രമത്തിനു
പുറത്തെറിയുമെന്നും കുടുംബത്തെ ഒന്നടങ്കം ഇല്ലാതാക്കുമെന്നും
ഭീഷണിപ്പെടുത്തി. ഒടുവില് വഴങ്ങേണ്ടിവന്നു. തുടര്ന്നുള്ള
മൂന്നു വര്ഷം ദേരാ തലവന്റെ
പീഡനം തുടര്ന്നു. താന് മാത്രമല്ല,
ആശ്രമത്തിലെ പല സന്യാസിനികളും
ഇത്തരത്തില് പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്.തിരിച്ചറിഞ്ഞാല് കൊല്ലപ്പെടുമെന്ന ഭയമുള്ളതിനാലാണ് കത്തില് പേരു പറയാത്തത്.
ദേരാ ആശ്രമത്തിലെ സന്യാസിനികളെ
ആത്മവിശ്വാസത്തിലെടുക്കാന് കഴിഞ്ഞാല് നിയമത്തിനു മുന്നില്
അവര് എല്ലാം തുറന്നുപറയും.
മെഡിക്കല് പരിശോധനക്ക് വിധേയരാക്കിയാല് ഞങ്ങളില് എത്രപേര് ഇപ്പോഴും
കന്യകമാരായിട്ടുണ്ട് എന്ന് കണ്ടെത്താം. 30-40 സ്ത്രീകളെങ്കിലും
ഇത്തരം പീഡനങ്ങളെതുടര്ന്ന് ജീവഭയം നേരിടുന്നവരാണെന്ന് പറഞ്ഞുകൊണ്ടാണ്
കത്ത് അവസാനിക്കുന്നത്.
കത്തിന്റെ അടിസ്ഥാനത്തില് പഞ്ചാബ്
-ഹരിയാന ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ്
ആദര്ശ് കുമാര് ഗോയല് 2002 സെപ്തംബര്
മൂന്നിന് സ്വയമേവ കേസെടുക്കുകയും അന്വേഷണത്തിന്
ഉത്തരവിടുകയുമായിരുന്നു.ഗുർമീത് സംഭവം: മുഖ്യമന്ത്രി
ഖട്ടറിന്റെ രാജിക്കായി മുറവിളി.മാനഭംഗക്കേസിൽ ദേര
സച്ചാ സൗദ തലവൻ
ഗുർമീത് റാം റഹിം
കുറ്റക്കാരനായി വിധിക്കപ്പെട്ടതിനെ തുടർന്നുണ്ടായ കലാപം നിയന്ത്രിക്കുന്നതിൽ ഗുരുതര
വീഴ്ച വരുത്തിയതിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം നേരിട്ട
ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറിന്റെ രാജിക്കായി
പരക്കെ ആവശ്യമുയർന്നു. എന്നാൽ, ആർഎസ്എസിന്റെ വിശ്വസ്തനായ
മുഖ്യമന്ത്രി ഖട്ടറിനെ മാറ്റേണ്ടതില്ലെന്നാണ് ബിജെപി
കേന്ദ്രനേതൃത്വത്തിന്റെ ധാരണയെന്ന് ഉന്നത കേന്ദ്രങ്ങൾ
സൂചിപ്പിച്ചു.
സംസ്ഥാനത്ത് സാധാരണനില മടക്കിക്കൊണ്ടുവന്നതായി ആഭ്യന്തര
സെക്രട്ടറി ഡി.എസ്.
ദേശായി പത്രസമ്മേളനത്തിൽ അറിയിച്ചു. സിർസയിലെയും പഞ്ച്കുലയിലെയും
കർഫ്യൂവിൽ അയവുവരുത്തിയതായി അദ്ദേഹം പറഞ്ഞു. ഗുർമീതിന്റെ
അനുയായികളുടെ വാഹനത്തിൽനിന്ന് എകെ 47 ഉൾപ്പെടെയുള്ള ആയുധങ്ങൾ
പോലീസ് പിടിച്ചെടുത്തു.ഹൈക്കോടതി അതിരൂക്ഷമായി കുറ്റപ്പെടുത്തിയ
മുഖ്യമന്ത്രി ഖട്ടർ രാജിവയ്ക്കണമെന്ന് കോണ്ഗ്രസ്,
ബിഎസ്പി, ബിജെഡി, സിപിഎം, സിപിഐ,
എഎപി തുടങ്ങി നിരവധി
പാർട്ടികൾ ആവശ്യപ്പെട്ടു. കലാപം നിയന്ത്രിക്കുന്നതിൽ പൂർണമായി
പരാജപ്പെട്ട ഖട്ടറിനെ പുറത്താക്കി ഹരിയാനയിൽ
രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് കോണ്ഗ്രസ്
ആവശ്യപ്പെട്ടു.
ഹരിയാനയിലേതുപോലെ സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്നും
കലാപത്തിൽ ഒരാൾ പോലും പഞ്ചാബിൽ
കൊല്ലപ്പെട്ടിട്ടില്ലെന്നും പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ
അമരീന്ദർ സിംഗ് പത്രസമ്മേളനത്തിൽ പറഞ്ഞു.
സർക്കാരിന്റെ സന്പൂർണ പരാജയമാണ് ഹരിയാനയിൽ
കണ്ടതെന്ന് കോണ്ഗ്രസ് നേതാവ് ശശി
തരൂർ എംപി പറഞ്ഞു.
ജനക്കൂട്ടത്തിന്റെ അക്രമം നേരിടുന്നതിൽ സർക്കാർ
പാടെ പരാജയപ്പെട്ടു. കോടതി
വിധിക്കു മുന്നോടിയായി ആയുധങ്ങളുമായി ജനങ്ങൾ കൂടുന്നത് എല്ലാവർക്കും
കാണാമായിരുന്നു. ജനം സംഘടിക്കുന്നതു
നിയന്ത്രിക്കാൻ പോലും പോലീസിന് കഴിഞ്ഞില്ല.
144 പ്രഖ്യാപിച്ച ശേഷവും അതനുസരിച്ചുള്ള നടപടികൾ
എന്തു കൊണ്ട് ഉണ്ടായില്ല? തെരുവുകളിൽ
പോലീസിനെ നിയോഗിച്ച് ജനം സംഘടിക്കുന്നതു
തടയാൻ പോലും ശ്രമം ഉണ്ടായില്ല.
ഹരിയാന സർക്കാരിന്റെ അതിശയകരമായ പരാജയമാണിത്- തരൂർ
പറഞ്ഞു.
വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെപേരിലുള്ള
നാണംകെട്ട അടിയറ വയ്ക്കലാണ് ഹരിയാനയിൽ
സംഭവിച്ചതെന്നും സർക്കാരിനെ ഉടനടി പുറത്താക്കണമെന്നും
ബിഎസ്പി നേതാവ് മായാവതി ആവശ്യപ്പെട്ടു.
അക്രമണം തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടത്
ആപത് സൂചനയാണെന്നും അവർ
ചൂണ്ടിക്കാട്ടി. മുന്നറിവും അക്രമസാധ്യതയെക്കുറിച്ചുള്ള ആശങ്കകളും ഉണ്ടായിരുന്നിട്ടും
കലാപത്തിന് സഹായകരമായ നിലപാട് സ്വീകരിച്ച
ഖട്ടർ സർക്കാരിനെ പുറത്താക്കാൻ ഒരുനിമിഷം
പോലും വൈകരുതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ
ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയും ബിജെപി നേതാക്കളും അനുഗ്രഹം
തേടി റാം റഹീം
സിംഗിന്റെ മുന്നിൽ ചെന്നിരുന്നതിനാലാണ് അക്രമികളോട്
മൃദുസമീപനം ഉണ്ടായതെന്ന് സിപിഎം ആരോപിച്ചു.ബലാത്സംഗസ്വാമി
ഗുര്മീെത് റാം റഹീമിനെ
പിന്തുണച്ച് കുമ്മനം; നാല് കോടി
അനുയായികള്‍ ഉള്ള നേതാവ് അറസ്റ്റിലാകുമ്പോള്‍
അക്രമം സ്വാഭാവികം
ബലാത്സംഗക്കേസില്‍ കുറ്റക്കാരനെന്ന് കോടതി വിധിച്ച സ്വയം
പ്രഖ്യാപിത ആള്ദൈളവം ഗുര്മീകത് റാം
റഹിം സിംഗിന് പരോക്ഷ
പിന്തുണയുമായാണ് കുമ്മനം രാജശേഖരന്‍ രംഗത്ത്. ഹരിയാനയടക്കമുള്ള
സംസ്ഥാനങ്ങളിലുണ്ടായ കലാപങ്ങളുടെ പേരില്‍ കേരള മുഖ്യമന്ത്രിയും
മന്ത്രിമാരും ജനങ്ങളും എന്തിനാണ് ഉറഞ്ഞ്
തുള്ളുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍
ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.കേരള ജനസംഖ്യയോളം
വരുന്ന അനുയായി വൃന്ദമുള്ള ഒരു
നേതാവാണ് റാം റഹിം
സിംഗ്. അവരുടെ
നേതാവ് ജയിലിലാകുമ്പോള്‍ അക്രമങ്ങള്‍ സംഭവിക്കുന്നത് സ്വാഭാവികമല്ലേയെന്നും കുമ്മനം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ
ചോദിച്ചു. അക്രമങ്ങളെ അപലപിച്ച മുഖ്യമന്ത്രി
പിണറായി വിജയനെ പോസ്റ്റില്‍ വിമര്ശിിക്കുന്നുണ്ട്.
ഹരിയാനയിലെ മലയാളികളുടെ സുരക്ഷ
ഉറപ്പാക്കണമെന്നാവശ്യപെട്ട് കത്തയച്ച മുഖ്യമന്ത്രി പിണറായി
വിജയന്റെ നടപടിയെ വിമര്ശിടക്കുന്ന കുമ്മനം
മുഖ്യമന്ത്രി ചെന്നായയെ പോലെ പെരുമാറിയെന്നും
ആരോപിക്കുന്നുണ്ട്.അക്രമങ്ങള്‍ അടിച്ചമര്ത്താ ന്‍ വൈകിയ
ഹരിയാന സര്ക്കാ ര്‍ നടപടിയെ
ന്യായീകരിക്കുന്ന കുമ്മനത്തിന്റെ പോസ്റ്റിന് താഴെ വലിയ വിമര്ശമനങ്ങളാണ് ജനങ്ങള്‍
ഉന്നയിക്കുന്നത്.
Prof. John Kurakar







No comments:
Post a Comment