Pages

Monday, August 7, 2017

പാചകവാതക സബ്സിഡി നിർത്താനുള്ളനരേന്ദ്ര മോദി സര്ക്കാരിന്റെ തീരുമാനം പുനഃ പരിശോധിക്കണം

പാചകവാതക സബ്സിഡി നിർത്താനുള്ളനരേന്ദ്ര മോദി സര്ക്കാരിന്റെ തീരുമാനം പുനഃ പരിശോധിക്കണം

സബ്സിഡി പാചകവാതക വില പ്രതിമാസം നാല് രൂപ വര്ധിപ്പിക്കാനുള്ള തീരുമാനം പ്രതിഷേധാർഹമാണ് . എണ്ണവില അന്താരാഷ്ട്ര വിപണിയില് വീപ്പയ്ക്ക് 111 ഡോളര് ഉണ്ടായിരുന്നപ്പോള് ചുമത്തിയ വിലയില് നിന്ന് 48 ഡോളറായി കുറഞ്ഞപ്പോഴും ആഭ്യന്തര വിപണിയിലെ ചില്ലറ വില്പ്പന വിലയില് മാറ്റം വരുത്താതെ ജനങ്ങളുടെ മേല് പകല്ക്കൊള്ള നടത്തുകയായിരുന്നു . മോഡി സർക്കാർ അധികാരത്തിലെത്തിയശേഷം അര്ഹരായ പാവപ്പെട്ടവരെ സഹായിക്കാനെന്ന പേരില് സ്വമേധയാ സബ്സിഡി ഉപേക്ഷിക്കാന് കോടിക്കണക്കിന് ഉപഭോക്താക്കള് തയാറായി. അത്തരത്തില് പൗരബോധം കാട്ടാന് തയാറായവരെ വഞ്ചിക്കുന്ന നിലപാടാണ് ഇപ്പോള് അവലംബിച്ചിരിക്കുന്നത്.
അച്ഛാദിന് ആയേഗാ (നല്ലകാലം വരുന്നു) എന്നു പറഞ്ഞ് രാജ്യഭരണത്തിലേറിയ നരേന്ദ്രമോദിയുടെ സര്ക്കാര് പാവപെട്ട ജനങ്ങളെ വഞ്ചിക്കുകയാണ് . 2018 മാര്ച്ചോടെ- പാചകവാതക സബ്സിഡി പൂര്ണമായും നിര്ത്തലാക്കാനാണ് സര്ക്കാരിന്റെ തീരുമാനം.  സിലിണ്ടറൊന്നിന് അറുപത് രൂപയാണ് ഒരു വര്ഷംകൊണ്ട് കൂടിയത്. ജൂലൈ ഒന്നു മുതല് രാജ്യത്ത് നിലവില്വന്ന ചരക്കുസേവനനികുതി കൂടിയായതോടെ വിലയില് പിന്നെയും ഗണ്യമായ മാറ്റംവന്നു. ജി.എസ്.ടി 32 രൂപയാണ് സിലിണ്ടറൊന്നിന് കൂടിച്ചേര്ന്നത്.ഡോ. മന്മോഹന് സര്ക്കാരിന്റെ കാലത്ത് . 150 ഡോളര് ബാരലിനുണ്ടായിരുന്ന ക്രൂഡ്ഓയില് വില ഇന്ന് അമ്പത് ഡോളറിലും താഴെയാണ്. വിലയിടിഞ്ഞതിനെതുടര്ന്ന് മിക്കവാറുമെല്ലാ രാജ്യങ്ങളും പെട്രോളിയം ഉത്പന്നങ്ങളുടെ വിലയിലും ആനുപാതികമായതും ഗണ്യവുമായ കുറവ് വരുത്തി.
 പെട്രോളിന് അറുപത് രൂപ വരെയുണ്ടായിരുന്നത് പല രാജ്യങ്ങളിലും ഇന്ന് നാല്പതിലും താഴെയാണ്. 22 രൂപ മാത്രമാണ് യഥാര്ഥത്തില് ഒരു ലിറ്റര് പെട്രോളിന് കമ്പനികള്ക്ക് വരുന്നവില. എന്നാൽ നിര്ഭാഗ്യകരമെന്നുപറയട്ടെ, ഇന്ത്യയില് ഇക്കാലത്ത് പെട്രോളിയം ഉത്പന്നങ്ങളുടെ വില കുറഞ്ഞില്ലെന്ന് മാത്രമല്ല, ഈയവസരം മുതലാക്കി വിലകൂട്ടി ജനങ്ങളില് നിന്ന് പരമാവധി ധനസമാഹാരണം നടത്താനാണ് സര്ക്കാര് ശ്രമിച്ചത്.  സബ്സിഡി ഒന്നാകെ ഇല്ലാതാക്കുകയെന്ന  സര്ക്കാരിന്റെ തീരുമാനം കമ്പനികളുടെ ലാഭം വര്ധിപ്പിക്കുന്നതിനും പാവപ്പെട്ട ജനങ്ങളെ കൂടുതൽ ദരിദ്രരാക്കാനും മാത്രമേ ഉപകരിക്കൂ . സമൂഹത്തിലെ പാവപ്പെട്ടവരെ  ഉയർത്തികൊണ്ടുവരേണ്ടത് സർക്കാരിൻറെ കടമയാണ് ബാധ്യതയാണ് .

പ്രൊഫ്. ജോൺ കുരാക്കാർ


No comments: