Pages

Thursday, July 6, 2017

PM MODI GIFTS TWO SETS OF RELICS FROM KERALA TO ISRAEL PM BENJAMIN NETANYAHU

PM MODI GIFTS TWO SETS OF RELICS FROM KERALA TO ISRAEL PM BENJAMIN NETANYAHU

നരേന്ദ്രമോഡി നെതന്യാഹുവിന്സമ്മാനിച്ചത്കേരളത്തിൽനിന്നുള്ള ഉപഹാരങ്ങൾ


Prime Minister Narendra Modi on 4th July,2017,Tuesday night gifted his Israeli counterpart Benjamin Netanyahu replicas of two sets of relics from Kerala, regarded as key artefacts of the long Jewish history in India.They comprise two different sets of copper plates that are believed to have been inscribed in 9-10th century, the PMO tweeted. The first set of copper plates is a cherished relic for the Cochin Jews in India. It is regarded as a charter describing the grant of hereditary royal privileges and prerogatives by the Hindu King, Cheraman Perumal (often identified as Bhaskara Ravi Varma) to the Jewish leader Joseph Rabban.
According to traditional Jewish accounts, Joseph Rabban was later crowned as the Prince of Shingli, a place in or equated with Cranganore.Cranganore is where Jews enjoyed religious and cultural autonomy for centuries, before they moved to Cochin and other places in Malabar.Local Jews once placed in each coffin a handful of earth from Shingli/Cranganore that was remembered as a holy place and a "second Jerusalem".The replica of these plates was made possible with the cooperation of the Paradesi Synagogue in Mattancherry, Kochi.The second set of copper plates is believed to be the earliest documentation of the history of Jewish trade with India.
These plates describe the grant of land and tax privileges by the local Hindu ruler to a church. And oversight of trade in Kollam to West Asian and Indian trading associations.West Asian association included Muslims, Christians, Zoroastrians, as also a group of Jews, who signed in Judeo-Persian and possibly also in Arabic and Pahlavi (Middle Persian).The plates bear their signatures that appear to have been cut into the plates by a local workman unfamiliar with the script, the PMO tweeted.The replica of these plates was made possible with the cooperation of Malankara Mar Thoma Syrian Church in Thiruvalla, Kerala.
ത്രിദിന ഇസ്രായേൽ സന്ദർശനത്തിനായെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി ബെഞ്ചമിൻ നെതന്യാഹുവിന്‌ സമ്മാനിച്ചത്‌ കേരളത്തിൽ നിന്നും കൊണ്ടുപോയ ഉപഹാരങ്ങൾ. ഇന്ത്യയിലെ ജൂതമത ചരിത്രത്തിലെ പ്രധാനപ്പെട്ട രണ്ട്‌ രേഖകളുടെ പകർപ്പാണ്‌ നൽകിയത്‌. കേരളത്തിൽ നിന്നുള്ളതാണ്‌ നെതന്യാഹുവിന്‌ സമ്മാനിച്ച രണ്ട്‌ രേഖകളും. 10-ാ‍ം നൂറ്റാണ്ടിൽ ചെമ്പ്‌ ഫലകത്തിൽ എഴുതിയ സുപ്രധാന രേഖകളുടെ പകർപ്പാണിത്‌.
കേരളത്തിലെ ജൂതന്മാരിൽ പ്രമുഖനും ഇന്ത്യയിലെ ജൂത നേതാവുമായിരുന്ന ജോസഫ്‌ റബ്ബാന്‌ ചേരമാൻ പെരുമാൾ എന്ന ഭാസ്കര രവിവർമ്മ നൽകിയ അധികാരപത്രമാണ്‌ മോഡി സമ്മാനിച്ച സമ്മാനങ്ങളിൽ ആദ്യത്തേത്‌. ഇത്‌ കൊച്ചിയിലെ ജൂതന്മാരുടെ ചരിത്രവുമായി ബന്ധപ്പെട്ട സുപ്രധാന രേഖകളിലൊന്നാണ്‌.
മട്ടാഞ്ചേരി ജൂതപ്പള്ളിയിലാണ്‌ ഇത്‌ സൂക്ഷിച്ചിരുന്നത്‌. ഇവരുടെ സഹകരണത്തോടെയാണ്‌ ചരിത്രപരമായ പ്രധാന്യമുള്ള ഈ അധികാരപത്രത്തിന്റെ പകർപ്പ്‌ ലഭ്യമാക്കിയത്‌. മോഡി സമ്മാനിച്ച രണ്ടാമത്തെ സമ്മാനം ഇന്ത്യയിലെ ജൂതമത വിശ്വാസികളുടെ വ്യാപാരവുമായി ബന്ധപ്പെട്ട വർഷങ്ങൾ പഴക്കമുള്ള മറ്റൊരു രേഖകളാണ്‌. ഹിന്ദുരാജാക്കന്മാർ പള്ളിക്കും കൊല്ലത്തെ വ്യാപാരം മുന്നിൽ കണ്ടുകൊണ്ട്‌ പശ്ചിമ ഏഷ്യയിലേയും ഇന്ത്യൻ ട്രേഡിംഗ്‌ അസോസിയേഷനും ഭൂമിയും മറ്റ്‌ നികുതി ഇളവുകളും നൽകിയതുസംബന്ധിച്ചാണ്‌ ഈ തകിടുകൾ വിശദീകരിക്കുന്നത്‌.
ചെമ്പു തകിടുകൾ കൂടാതെ കൊച്ചിയിലെ ജൂതരുടെ വിശുദ്ധഗ്രന്ഥമായ തോറയുടെ കയ്യെഴുത്ത്‌ പ്രതിയും പുരാതനമായ ഒരു സ്വർണ കിരീടവും പ്രധാനമന്ത്രി കൈമാറി. നൂറുക്കണക്കിന്‌ വർഷങ്ങൾക്ക്‌ മുമ്പ്‌ കൈകൊണ്ട്‌ എഴുതിയ ഇത്‌ 1568ൽ കൊച്ചിയിൽ നിർമ്മിച്ച പരദേശി സിനഗോഗിന്‌ സമർപ്പിച്ചതാണ്‌. ചെറിയ മരത്തണ്ടിൽ പൊതിഞ്ഞ്‌ വെള്ളി തകിടുകളും പുഷ്പാ‘രണ രീതിയിൽ സ്വർണ്ണതകിടുകൾ കൊണ്ട്‌ പൊതിഞ്ഞ കിരിടവും കൊണ്ട്‌ അലങ്കരിച്ച്‌ തെക്കേ ഇന്ത്യയിലെ സവിശേഷമായ വിളക്കുകളും അലങ്കാരങ്ങളു കൊണ്ട്‌ തയ്യാറാക്കിയ മരപ്പെട്ടിയിലാണ്‌ തോറ അടക്കം ചെയ്ത്‌ നൽകിയത്‌.
Prof. John Kurakar


No comments: