Pages

Sunday, July 23, 2017

KEALA NCP PRESIDENT UZHAVOOR VIJAYAN PASSES AWAY

KEALA NCP PRESIDENT UZHAVOOR VIJAYAN PASSES AWAY
എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ അന്തരിച്ചു.
Kerala unit's Nationalist Congress Party (NCP) president Uzhavoor Vijayan died on 23rd July,2017,Sunday at a private hospital in Kochi, his relatives said.Vijayan, 60, was admitted to the hospital in early July. He was suffering from cardiac and gastrointestinal ailments and breathed his last around 6.45 am.
Vijayan began his political career through the student wing of the Congress party and has rubbed shoulders with all the leading present generation Congress leaders in Kerala including AK Antony, Oommen Chandy, VM Sudheeran and Ramesh Chennithala.

FA hugely popular leader, Vijayan was known for his humour.
Parting ways with the Congress when the party split during the Emergency days, he did not return to the party, even when his illustrious contemporaries like Antony and others returned to the Congress party.Since then, he was the top leader of the then Congress-S and when the NCP Kerala unit was formed, he was one of the first leaders to have pledged support to Sharad Pawar, the NCP President.
എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ (60) അന്തരിച്ചു. ഹൃദയ, കരള്‍ സംബന്ധ അസുഖങ്ങളെ തുടര്‍ന്ന് ഈ മാസം 11 മുതല്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ വെന്‍റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. ഇന്ന് രാവിലെ 7 മണിയോടെയാണ് അന്ത്യം. കെഎസ്‌യുവിലൂടെ രാഷ്ട്രീയത്തിലേക്കെത്തിയ വിജയൻ പ്രഗത്ഭനായ പ്രാസംഗികനായിരുന്നു. നർമത്തിലൂടെ ജനത്തെ പിടിച്ചിരുത്താനുള്ള കഴിവ് അദ്ദേഹത്തെ പ്രവർത്തകരുടെ പ്രിയപ്പെട്ട നേതാവാക്കി മാറ്റി. എൻസിപിക്ക് കേരളത്തിൽ കരുത്താർന്ന നേതൃത്വം നൽകിയ വ്യക്തിയായിരുന്നു ഉഴവൂർ വിജയൻ. സംസ്കാരം നാളെ ഉഴവൂരിലെ വീട്ടുവളപ്പില്‍ നടക്കും.
കോട്ടയം കുറിച്ചിത്താനം സ്വദേശിയാണ്‌ ഉഴവൂര്‍ വിജയന്‍. കുറിച്ചിത്താനം കാരാംകുന്നേൽ ഗോവിന്ദൻ നായരുടെയും ലക്ഷ്മിക്കുട്ടിയമ്മയുടെയും ഏകമകനാണ്. കുറിച്ചിത്താനം കെ.ആർ. നാരായണൻ ഗവൺമെന്റ് എൽപി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. കുറിച്ചിത്താനം ശ്രീകൃഷ്ണ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലായിരുന്നു ഹൈസ്ക്കൂൾ പഠനം. ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളജിൽനിന്നും ധനതത്വശാസ്ത്രത്തിൽ ബിരുദമെടുത്തു. വികലാംഗ ക്ഷേമ കോർപറേഷൻ ചെയർമാൻ, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് അംഗം, എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു.
കെ.എസ്.യുവിലൂടെയായിരുന്നു തുടക്കം.  ഉമ്മന്‍ ചാണ്ടിക്കും വയലാര്‍ രവിക്കുമൊപ്പം സജീവ രാഷ്ട്രീയത്തിലേക്ക്  പ്രവര്‍ത്തിച്ചു കയറി. കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ കോണ്‍ഗ്രസ് എസിനൊപ്പം നിന്നു.  കോണ്‍ഗ്രസ് എസ്, ശരദ് പവാറിനൊപ്പം പോയപ്പോള്‍ മുതല്‍ എന്‍.സി.പിയുടെ  തലസ്ഥാനങ്ങളിലുണ്ട്.   1999മുതല്‍  വിവിധകാലങ്ങളിലായി എന്‍.സി.പിയുടെ ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ്, സീനിയര്‍ വൈസ് പ്രസിഡന്റ്, എന്നീ സ്ഥാനങ്ങളില്‍ നിലകൊണ്ടു.  നിലവില്‍ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനും ദേശീയ സമിതി അംഗവുമാണ്.  കഴിഞ്ഞ ഇടതുസര്‍ക്കാരിന്‍റെ കാലത്ത് വികലാംഗ ക്ഷേമബോര്‍ഡ് ചെയര്‍മാനായിരുന്നു.  മലിനീകരണ നിയന്ത്രണ ബോര്‍ഡ് അംഗം ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ  ഉപദേശകസമിതി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
പ്രസംഗവേദികളിലെ രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരായ ചിരിമുനകളാണ് ഉഴവൂര്‍ വിജയനെ ജനപ്രിയനാക്കിയത്. വിമര്‍ശനങ്ങള്‍ ഉന്നയിക്കുമ്പോഴും ആരോടുമുള്ള ശത്രുത കാണിച്ചിരുന്നില്ല അദ്ദേഹം.  നാലുസിനിമകളില്‍ അതിഥി വേഷത്തില്‍ അഭിനയിച്ച് വെള്ളിത്തിരയിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് ഉഴവൂര്‍ വിജയന്‍.ചിരിപടര്‍ത്തി അണികളില്‍ അണമുറിയാത്ത ആവേശം വിതറിയിരുന്ന ഉഴവൂര്‍ വിജയന് പാര്‍ലമെന്ററി രംഗത്ത് വിജയിക്കാനായില്ല.   2001 നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലായില്‍ കെ.എം.മാണിക്കെതിരെ മത്സരിച്ചു പരാജയപ്പെട്ടു.
ഉഴവൂരിന്റെ പ്രസംഗം കേട്ട് ചിരിക്കാത്തവര്‍ ഉണ്ടാകില്ല. അദ്ദേഹത്തിന്റെ പ്രസംഗശൈലി അത്രയേറെ പ്രത്യേകതയുള്ളതാണ്. പ്രസംഗവേദികളിലെ അണമുറിയാത്ത ചിരിയായിരുന്നു ഉഴവൂര്‍ വിജയന്‍. എതിരാളികളുടെ മര്‍മം തൊടുന്ന നര്‍മത്തിന്റെ കരുത്തില്‍ പിന്നീട് ഇടതുമുന്നണിയുടെ ജനപ്രിയ മുഖമായി ഉഴവൂര്‍ വിജയന്‍ മാറി.പൊതുവെ ഗൗരവക്കാരായ പിണറായിവിജയനെയും വൈക്കം വിശ്വനെയുമടക്കമുള്ളവരെ വേദികളില്‍ ചിരിപ്പിച്ചിട്ടുണ്ട് ഉഴവൂര്‍ തന്റെ പ്രസംഗശൈലിയിലൂടെ. എന്‍.സി.പിയുടെ ഉണര്‍ത്തുയാത്രയ്ക്കിടെ കാസര്‍കോട്ടുവച്ച് പ്രസംഗാവേശത്തില്‍ ഉഴവൂരിന്റെ പല്ല് പറിഞ്ഞുപോയത് സോഷ്യല്‍മീഡിയ ആഘോഷിച്ചിരുന്നു. ‘സര്‍ക്കാരിനെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുമ്പോള്‍ പല്ലു പറിഞ്ഞുപോയില്ലെങ്കിലേ അല്‍ഭുതമുള്ളൂ എന്നായിരുന്നു ഇതിനോടുള്ള ഉഴവൂരിന്റെ പ്രതികരണം.
1999മുതല്‍ വിവിധകാലങ്ങളിലായി എന്‍.സി.പിയുടെ ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ്, സീനിയര്‍ വൈസ് പ്രസിഡന്റ്, എന്നീ സ്ഥാനങ്ങളില്‍. നിലവില്‍ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനും ദേശീയ സമിതി അംഗവുമാണ്. കഴിഞ്ഞ ഇടതുസര്‍ക്കാരിന്റെ കാലത്ത് വികലാംഗ ക്ഷേമബോര്‍ഡ് ചെയര്‍മാനായിരുന്നു. മലിനീകരണ നിയന്ത്രണ ബോര്‍ഡ് അംഗം ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ഉപദേശകസമിതി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.ഹൃദയ, കരള്‍ സംബന്ധ അസുഖങ്ങളെ തുടര്‍ന്ന് ഈ മാസം 11 മുതല്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. ഇന്ന് രാവിലെ 7 മണിയോടെയാണ് അന്ത്യം.
Prof. John Kurakar


No comments: