Pages

Sunday, July 23, 2017

KANAYI KUNHIRAMAN- EMINENT SCULPTOR

KANAYI KUNHIRAMAN- EMINENT SCULPTOR
എല്ലാവരും മണ്ണെടുത്തു കുഴയ്ക്കുമ്പോൾ ഒരാളുടെ മണ്ണു മാത്രം ജീവനാകുന്നു.

It was during the late 1960's when Kanayi Kunhiraman returned to Kerala after his study in the Institute of Fine Arts in Madras under K C S Panicker and later in the Slade School of Art in London under Rug Butler, that an obvious change in sculpture in public space was felt for the first time. Kanayi brought about a landmark change in the perception of public space sculpture.Kunhiraman's Yakshi, the gigantic nude female figure in Malampuzha in open public space was controversial as it was beautiful. It was also an epoch making figure because it ignited ideas such as the significance of art, meaning of art, concept of public art and forms in art. Yakshi was in the public space. Thus the idea of sculpture in the public space was defined for the first time in Kerala.

Later Kunhiraman created one of the excellent sculptures in India, MUKKOLA PERUMAL in front of the GCDA (Greater Cochin Development Authority) office in Kochi. As a result, figuration, abstraction, space definition and above all the meaning of public space became the subjects of discussion connected with sculptural art. It was Kanayi Kunhiraman who redefined public space with sculptures for the first time and later he took up many sculpture/landscaping projects in various parts of Kerala under the tourism development program of the Government of Kerala.Kunhiraman's works in various parts of Kerala became non-museum art forms in different ways. The landscaping of the Veli Village in Thiruvanathapuram and the functional temporary installation he did in 1979 in front of Kanakakunnu palace in Thiruvanathapuram by using indigenous perishable maertials such as areca plam stumps, sand, stone and coir also extended the concept of spec in public in different dimensions. The earliest installation was the one he did in front of Tagore Theatre in Thiruvanatahapuram in the form of art gate. His permanent installation is seen in Veli where the 'conch lake' has a 50 feet long hollow conch made in concrete with live fish, avian visitors and indigenous plants adding to the serenity and splendour of the surroundings. It is one of kind not seen anywhere in the world.

JALAKANYAKA (mermaid) with its resplendent pose is not just a sculpture but a landmark of Shanghumukham Beach. It is the only mermaid sculpture in India and perhaps one of the largest in the world. The exquisite Little Mermaid that overlooks the Copenhagen harbor in Denmark is tiny in comparison.Kanayi created a number of trophies as per the request of various cultural organizations. The trophies he made were unique as each one can be considered an art piec of independent aestheitic existence. Retired Professor of Sculpture Kanayi Kunhiraman says that his works are not just for decoration but for thought. He has done a number of paintings and recently has authored a number of poems with social thoughts, which were eventually translated into Hindi and other languages.Kanayi's basic instincts were derived from the culture of the place he was born. The THEYYAM THARA (the auspicious ground for the Theyyam performances in North Kerala) and the mother goddess cult of his village are his potential energy sources. His numerous reliefs, public sculptures, open air sculptures show his basic concept of nativism. Sculptor, painter, landscape artist and finally poet committed to social causes Kanayi is of the view that art is for the people and society, not for sale and to be auctioned in market places. In Kerala Kanayi Kunhiraman name has become synonymous with sculpture.

Kerala has had many painters but only one name - Raja Ravi Varma - is known to all. Kerala no doubt has its share of sculptors, nevertheless the word 'sculpture' itself has become synonymous with Kanayi Kunhiraman.Today Kanayi tirelessly works in open space on different projects that create a new aesthetic awareness of the linkages between human beings, other creatures, nature, architecture, art forms and humanity. Totally devoted to the field of art, he interacts with society not only through his sculptures but through different mediums of communication and expression. He continues to be averse of museum displays and other forms of commercialization of art.

കേരളത്തിൽ ചിത്രകലയെ ജനകീയമാക്കിയവരുടെ കൂട്ടത്തിൽ ആദ്യത്തെ പേര് രാജാരവിവർമയുടേതാണ്. എന്നാൽ ശിൽപ്പകലയെ ജനജീവിതത്തിന്റെ ഭാഗമാക്കിയ ആദ്യകലാകാരൻ കാനായി കുഞ്ഞിരാമൻ തന്നെയാണ്
ശ്രീ കാനായി കുഞ്ഞിരാമൻ ചോളമണ്ഡലം കലാഗ്രാമത്തിൽ ചിത്രകല അഭ്യസിച്ചു. പ്രശസ്ത ചിത്രകാരനായ കെ.സി.എസ്. പണിക്കരായിരുന്നു അദ്ദേഹത്തിന്റെ ഒരു ഗുരുനാഥൻ. ചിത്രകലയിൽ നിന്ന് ശിൽപകലയിലേക്കുള്ള മാറ്റം അവിചാരിതമായിരുന്നു. ദേബി പ്രസാദ് ചൌധരിയെപ്പോലെ ഉള്ള മഹാന്മാരായ കലാകാരന്മാരെ ഗുരുക്കന്മാരായി ലഭിച്ച അദ്ദേഹം ആദ്യം തകരപ്പാളികളിൽ കൊത്തുപണി തുടങ്ങി. തകരപ്പാളിയിൽ തീർത്തഅമ്മഎന്ന ശില്പം ഒരു കലാകാരൻ തന്റെ സമൂഹത്തിൽനിന്നും ചരിത്രത്തിൽനിന്നും കേട്ടുകേൾവികളിൽനിന്നും ആവോളം പ്രചോദനം ഉൾക്കൊള്ളുന്നു എന്നതിന്റെ മകുടോദാഹരണമാണ്. അദ്ദേഹം മദിരാശിയിലെ ഫൈൻ ആർട്സ് കോളെജിൽ നിന്ന് 1960 ഇൽ ഒന്നാം ക്ലാസോടെ ശില്പകലയിൽ ഡിപ്ലോമ കരസ്ഥമാക്കി. ശില്പകലയിൽ ഉപരിപഠനം ലണ്ടനിലെ സ്ലെയ്ഡ് സ്കൂൾ ഓഫ് ആർട്സിൽ 1965 - പൂർത്തിയാക്കി.

അഞ്ചാം വയസ്സിൽ കാനായി കുഞ്ഞിരാമൻ കളിമണ്ണിലുണ്ടാക്കിയ സ്ത്രീരൂപത്തിന്റെ മാറിടം നഗ്നമായിരുന്നു! പാടവരമ്പത്തെ ചേറിൽ മുങ്ങിയ 'കൊച്ചുബിനാലെ' കണ്ട് ആരും നെറ്റിചുളിച്ചില്ല. കാസർകോട് ജില്ലയിലെ ചെറുവത്തൂർ കുട്ടമത്ത് ഗ്രാമം അന്നേ 'മോഡേൺ' ആയിരുന്നിരിക്കണം. മാറുമറയ്ക്കാത്ത കാലത്തെ ശിൽപചാരുതയ്ക്കു ഞാറുനടാൻ വന്ന പെണ്ണുങ്ങൾ ഫുൾമാർക്കും കൊടുത്തു. പിന്നീടുള്ളതു ചരിത്രം....ഇരിക്കുമ്പോൾ പെൺകുട്ടികൾ കാലകത്തിവയ്ക്കരുതെന്നു പറഞ്ഞിരുന്ന കാലത്ത് മലമ്പുഴയിൽ പൂർണനഗ്നയായ ഒരു യക്ഷിയെ മെനഞ്ഞുണ്ടാക്കുമ്പോൾ കാനായി കുഞ്ഞിരാമനു വയസ്സ് 32. അദ്ദേഹത്തിന്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ ' 'കപടപുരോഗമനവാദികൾക്കു നേരെയുള്ള പച്ചത്തെറി' കളിമണ്ണിൽ ജീവനെടുക്കുമ്പോൾ ഞെട്ടിയതു കേരളമായിരുന്നു. എല്ലാവരും മണ്ണെടുത്തു കുഴയ്ക്കുമ്പോൾ ഒരാളുടെ മണ്ണു മാത്രം ജീവനാകുന്ന അഭ്ദുതത്തിന് 80 വയസ്സ് തികഞ്ഞു .കാനായിയുടെ വാക്കുകൾ ഇങ്ങനെ "കലാകാരന്മാരെയും കള്ളുകുടിയന്മാരെയും വീട്ടിൽ കയറ്റിയാൽ വീടു മുടിയുമെന്നു വിശ്വസിച്ച അച്ഛന്റെ മകനാണു ഞാൻ. ആറുവയസ്സുള്ളപ്പോൾ വീട്ടിലെ ചുമരിൽ കരികൊണ്ടൊരു ചിത്രം വരച്ചു. ഒരു മനുഷ്യരൂപമാണെന്നാണ് ഓർമ. നാട്ടിൽ സാമ്പത്തികമായി ഭേദപ്പെട്ട ഒരാളായിരുന്നു അച്ഛൻ. വീട്ടിലെത്തി എന്റെ വര കണ്ടതോടെ അച്ഛൻ കോപംകൊണ്ടു വിറച്ചു. അഭിനന്ദിക്കുമെന്നു കരുതിയിരുന്ന എനിക്കു കിട്ടിയതു രണ്ടടി. 'ഓന്റെ കലയല്ലേ' എന്നു പറഞ്ഞ് എനിക്കു പിന്തുണ നൽകിയ അമ്മയോട് അച്ഛൻ ദേഷ്യത്തോടെ പറഞ്ഞതിങ്ങനെ, 'അതെ, ചുമര് മൊത്തം ഓൻ കലയാക്കി'.  ഒട്ടും വൈകിയില്ല, വെള്ളവും തുണിയുമെടുത്തു ഞാനാദ്യമായി വരച്ച ചിത്രം വൃത്തിയായി മായ്ച്ചു, അല്ലെങ്കിൽ അടിയുടെ ചുവന്ന പാട് പുറത്തുനിന്നു മായില്ലായിരുന്നു....
ഒരു ദിവസം മണ്ണുകൊണ്ടു പല പച്ചക്കറികളുടെയും രൂപമുണ്ടാക്കി, ഗംഭീരമായി ചായം പൂശി അച്ഛന്റെ മുറിക്കു മുറിക്കു സമീപം ഉണങ്ങാൻ വച്ചു. നല്ല വെയിൽ കിട്ടുന്ന സ്ഥലം. കുറച്ചുകഴിഞ്ഞ് അച്ഛന്റെ ചോദ്യമിങ്ങനെ 'ആരാടീ, പച്ചക്കറിയൊക്കെ മുറ്റത്തിട്ടിരിക്കുന്നത്? കാശുകൊടുത്ത വാങ്ങിയതല്ലേ". ഞാൻ ആദ്യമായി സന്തോഷിച്ചനിമിഷം. അച്ഛന് അമളിപറ്റിയതാണെങ്കിലും എന്റെ സൃഷ്ടിയെക്കുറിച്ചുള്ള പോസിറ്റീവ് മറുപടിയാണല്ലോ എന്നോർത്തു, പക്ഷേ, എനിക്കു തെറ്റി. ഉച്ചയ്ക്ക് ഊണിന്റെ സമയത്തു കുഞ്ഞിരാമനുണ്ടാക്കിയതാണെന്നു പറഞ്ഞ് അമ്മ ഇവ അവതരിപ്പിച്ചെങ്കിലും നിസ്സംഗതയായിരുന്നു മുഖത്ത്. കല മനുഷ്യനെ നശിപ്പിക്കുമെന്നു വിശ്വസിച്ച ദുരഭിമാനിയായിരുന്നു അച്ഛൻ. പാടത്തുതന്നെ എന്റെ കാലാവിഷ്കാരം തുടർന്നു. പറമ്പിലും പാടത്തും പണിയെടുത്തിരുന്നവരായിരുന്നു എന്റെ ആദ്യ ആസ്വാദകർ. അവരുടെ നല്ല വാക്കു കൂടിയില്ലായിരുന്നെങ്കിൽ ഞാനെന്ന ശിൽപിയുണ്ടാകുമായിരുന്നില്ല..
ഒരുകാര്യത്തിനും അച്ഛൻ പത്തുപൈസ തന്നിരുന്നില്ല. രാവിലെ ദോശയും ചമ്മന്തിയും കഴിച്ച് നീലേശ്വരം രാജാസ് ഹൈസ്കൂളിലേക്കു നടക്കും. പിന്നീടുള്ള കഴിപ്പു വൈകിട്ടാണ്. . ചെറുവത്തൂരിൽ തുണിക്കട നടത്തുന്ന കാവേരി കൃഷ്ണേട്ടന്റെ ഒരു പടവും ഞാൻ വരച്ചുകൊടുത്തിരുന്നു. അദ്ദേഹമതു തന്റെ കടയുടെ മുൻപിൽ തൂക്കിയിട്ടു. അച്ഛനോടു ചിത്രത്തെക്കുറിച്ചു ചിത്രത്തെക്കുറിച്ചു നല്ല അഭിപ്രായം പറയാൻ അദ്ദേഹം ശ്രമിച്ചെങ്കിലും തണുപ്പൻ മട്ടായിരുന്നു. അക്കാലത്തു തുന്നൽക്കാരുടെ ഒരു പരിപാടിക്കായി നെഹ്റുവിന്റെ ഒരു കട്ടൗട്ട് വേണമെന്നു കൃഷ്ണേട്ടൻ പറഞ്ഞു. തടി വെട്ടി ആറടി ഉയരത്തിൽ നെഹ്റുവിന്റെ ആകൃതിയിൽ രൂപപ്പെടുത്തി. അതിൽ ചിത്രം വരച്ചു. സ്കൂളിൽ പോകുകയാണെന്നു പറഞ്ഞ് ആരുമറിയാതെ കൃഷ്ണേട്ടന്റെ കടയിൽ പോയിരുന്നാണ് അതു പൂർത്തിയാക്കിയത്. കട്ടൗട്ടിനു രണ്ട് ചക്രം കൂടി ഘടിപ്പിച്ച് അവരുടെ റാലിയുടെ മുൻനിരയിൽ ഉപയോഗിച്ചു. കണ്ടാൽ അസൽ നെഹ്റു അസൽ നെഹ്റു നടന്നുവരുന്നതുപോലെ. ജാഥയൊക്കെ കഴിഞ്ഞു കൃഷ്ണേട്ടന്റെ കടയിൽ കട്ടൗട്ട് സ്ഥാപിച്ചു. കുറച്ചുദിവസങ്ങൾക്കുശേഷം കൊച്ചിയിൽ എന്തോ ചടങ്ങിനു വന്ന നെഹ്റു മംഗലാപുരത്തേക്കു ട്രെയിനിൽ ട്രെയിനിൽ പോകുന്നുണ്ടായിരുന്നു. വെള്ളമെടുക്കാനായി തീവണ്ടി ചെറുവത്തൂർ സ്റ്റേഷനിൽ നിർത്തി. നെഹ്റുവിന്റെ കംപാർട്ടുമെന്റ് കൃത്യം വന്നുനിന്നത് കൃഷ്ണേട്ടന്റെ കടയുടെ മുൻപിൽ.ചിത്രം കണ്ട് കൗതുകം തോന്നിയ അദ്ദേഹം സുരക്ഷാഭടന്മാരെ അവഗണിച്ചു വാതിൽ തുറന്നു പുറത്തിറങ്ങി, കട്ടൗട്ടിനു സമീപമെത്തി. നെഹ്റു നെഹ്റുവിനെ തന്നെ നോക്കിനിൽക്കുന്ന ചിത്രം പിറ്റേന്നത്തെ പത്രങ്ങളിൽ പത്രങ്ങളിൽ അടിച്ചുവന്നു. ചെറുവത്തൂരിൽ നെഹ്റു കാലുകുത്താൻ കാരണക്കാരനായതു തന്റെ മകനാണെന്നു  കൃഷ്ണേട്ടനും മറ്റും അച്ഛനോടു പറഞ്ഞപ്പോൾ 'അതിനു ഞാനെന്തു വേണം' എന്നായിരുന്നു അച്ഛൻറെ മറുപടി. ..

കാനായിയുടെ  പ്രശസ്തമായ ശില്പങ്ങളും സംഭാവനകളും യക്ഷി (മലമ്പുഴ ഡാം), ശംഖ് (വേളി കടപ്പുറം), ജലകന്യക (ശംഖുമുഖം കടപ്പുറം), അമ്മയും കുഞ്ഞും (പയ്യാമ്പലം, കണ്ണൂർ), മുക്കട പെരുമാൾ (കൊച്ചി), നന്ദി (മലമ്പുഴ,പാലക്കാട്), തമിഴത്തി പെണ്ണ് (ചോളമണ്ഡലം കലാഗ്രാമം, മദിരാശി), വീണപൂവിന്റെ ശിൽപം, ദുരവസ്ഥയുടെ ശിൽപം (തോന്നക്കൽ ആശാൻ സ്മാരകം), ശ്രീനാരായണ ഗുരു, സുഭാഷ് ചന്ദ്ര ബോസ്, ശ്രീ ചിത്തിര തിരുന്നാൾ, പട്ടം താണുപിള്ള, മന്നത്ത് പത്മനാഭൻ, വിക്രം സാരാഭായി, ഡോ. പല്പു, മാമൻ മാപ്പിള, .എം.എസ്. നമ്പൂതിരിപ്പാട്, രവീന്ദ്രനാഥ ടാഗോർ തുടങ്ങിയവരുടെ വെങ്കല ശില്പങ്ങൾ (ആൾരൂപങ്ങൾ), കേരള സർക്കാരിന്റെ മിക്കവാറും എല്ലാ പ്രധാന അവാർഡുകളുടെയും രൂപകല്പന എന്നിവയാണ്.
കവിത തുളുമ്പുന്ന ശില്പയങ്ങള്നിര്മ്മി ച്ചയാളാണ് കാനായി കുഞ്ഞിരാമന്‍. മലയാളിയുടെ കപട സദാചാരത്തെ വെല്ലുവിളിക്കുന്ന രണ്ട് കൂറ്റന്ശില്പലങ്ങളുണ്ട് കാനായിയുടേതായി. ശംഖുമുഖത്തെ സാഗര കന്യകയും മലമ്പുഴയിലെ യക്ഷിയും.

-നങ്ങളും കലാകാരന്മാരും തമ്മിലുള്ള അകലം കുറയ്ക്കാനാണ് ഇത്തരം പടുകൂറ്റന്പുറം വാതില്ശില്പണങ്ങള്അദ്ദേഹം നിര്മ്മി ച്ചത്.കേരളത്തിന്റെമ ദേവശില്പിനയായ കാനായി കുഞ്ഞിരാമന്  സംസ്ഥാന സര്ക്കാിരിന്റെപ ഏറ്റവും വലിയ ബഹുമതികളിലൊന്നായ രാജാ രവിവര്മ്മാ പുരസ്കാരം ലഭിച്ചു. മറ്റൊരു കലാകാരനും ലഭിക്കാത്ത ഒരപൂര്വര ഭാഗ്യമാണ് രാജാരവിവര്മ്മര പുരസ്കാരത്തിലൂടെ കാനായിക്ക് കിട്ടിയത്- താന്രൂപകല്പവന ചെയ്ത ശില്പംര പുരസ്കാരമായി ലഭിക്കുക എന്ന ബഹുമതി.ശ്രീനാരായണ ഗുരു,നേതാജി,ശ്രീ ചിത്തിര തിരുനാള്‍,പട്ടം താണു പിള്ള,മന്നത്തു പദ്മനാഭന്‍, വിക്രം സരാഭായ്,ഡോ പല്പു,മാമ്മന്മാപ്പിള, എം എസ്,രബീന്ദ്രനാഥ് ടഗോര്തുടങ്ങി ഒട്ടേരെ മഹാന്മാരുടെ വെങ്കല പ്രതിമയും കാനായി തീര്ത്തി ട്ടുണ്ട്.

വീട്ടിലൊരു ചിത്രം, മുറ്റത്തൊരു ശില്പംഥ എന്നതായിരുന്നു ലളിതകലാ അക്കാഡമിയുടെ ചെയര്മാ,നായിരുന്ന കാനായിയുടെ മുദ്രാവാക്യം. ശില്പഡകലയേയും ചിത്രകലയേയും ജനകീയമാക്കാനായിരുന്നു അദ്ദേഹത്തിന്റെല ശ്രമംപാരമ്പര്യ ശില്പയ ചിത്രമേഖലയെ ആവോളം പ്രോത്സാഹിപ്പിച്ച അദ്ദേഹം ആധുനിക ഡിജിറ്റല്ചിത്ര രീതിക്കും മതിയായ പ്രാധാന്യം നല്കിഹയിരുന്നു. കൂറ്റന്ശില്പരങ്ങളോടാണ് കാനായിയുടെ ഇഷ്ടം. വ്യത്യസ്തതകള്അദ്ദേഹം ഇഷ്ടപ്പെടുന്നു. പ്രകൃതിയുടെ കിടപ്പിനനുസരിച്ചും ശില്പഅത്തിന്റെു വിഷയത്തില്‍, രൂപകല്പരനയില്മാറ്റം വരുത്താന്അദ്ദേഹത്തിന് അതീവ് വൈദഗ്ദ്ധ്യമുണ്ട്.

Prof. John Kurakar


No comments: