Pages

Sunday, July 16, 2017

വി.എസ്.അച്യുതാനന്ദന് അമ്പതാം വിവാഹവാർഷികം

വി.എസ്.അച്യുതാനന്ദന് അമ്പതാം വിവാഹവാർഷികം
ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷൻ വി.എസ്.അച്യുതാനന്ദന് അമ്പതാം വിവാഹവാർഷികം. മാധ്യമപ്രവർത്തകരുടെ ആഭ്യർഥന മാനിച്ച്, ഭാര്യ വസുമതിയമ്മയും കുടുംബാംഗങ്ങൾക്കും മധുരം നൽകിയതു മാത്രമാണ് ഏകചടങ്ങ്. 1967 ജൂലൈ 16 ന് ആലപ്പുഴ മുല്ലയ്ക്കലിലായിരുന്നു വിഎസിന്റേയും വസുമതിയമ്മയുടേയും വിവാഹം.  42-ാം വയസിലാണ് വിവാഹിതനായത്. വസുമതിയമ്മക്ക് 29 വയസും. കതിർമണ്ഡപമോ, പുടവ നൽകലോ ഒന്നുമുണ്ടായിരുന്നില്ല.അന്നുതൊട്ടിന്നോളം, വിഎസിന്റെ പോരാട്ടങ്ങൾക്കു തണലായി വസുമതിയുമുണ്ട് ഒപ്പം.

Prof. John Kurakar

No comments: