Pages

Wednesday, June 7, 2017

ATTEMPT TO MANHANDLE SITARAM YECHURY AT AKG BHAVAN IN DELH

ATTEMPT TO MANHANDLE SITARAM YECHURY AT AKG BHAVAN IN DELHI

എ കെ ജി ഭവനില്‍

യെച്ചൂരിക്കുനേരെ ആക്രമണം

A group of four people tried to manhandle CPM general secretary Sitaram Yechury at the AKG Bhavan  in the national capital on Wednesday afternoon. The police have nabbed two of the attackers.The miscreants attacked Yechury as he was entering the third floor of the building to attend a press meet. Yehcury fell down but did not sustain any injuries. Yechury was to brief the press on the conclusion of the CPM politburo's two-day meeting


സിപിഐ എം ആസ്ഥാനമായ എ കെ ജി ഭവനില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ആക്രമിക്കാന്‍ ആര്‍എസ്എസ് ശ്രമം. രണ്ടു ദിവസമായി നടന്ന പൊളിറ്റ് ബ്യൂറോ യോഗത്തിനു ശേഷം ബുധനാഴ്ച വൈകിട്ട് നാലു മണിക്ക് വാര്‍ത്താസമ്മേളനം നടത്താന്‍ എത്തിപ്പോഴാണ് പാര്‍ടി ഓഫീസിനുള്ളില്‍ കയറി യെച്ചൂരിയെ രണ്ടു ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കടന്നാക്രമിക്കാന്‍ ശ്രമിച്ചത്. ഓഫീസിലെ സിപിഐ എം പ്രവര്‍ത്തകരുടെ ജാഗ്രത മൂലമാണ് അദ്ദേഹം പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. അക്രമികളില്‍ രണ്ടു പേരെ പ്രവര്‍ത്തകര്‍ കീഴ്പ്പെടുത്തി പൊലീസിലേല്‍പ്പിച്ചു. മൂന്നുവര്‍ഷത്തിനിടെ മൂന്നുവട്ടം സംഘപരിവാറുകാര്‍ എ കെ ജി ഭവനുനേരെ ആക്രമണം നടത്തിയിരുന്നെങ്കിലും അകത്തുകയറി നേതാക്കളെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നത് ആദ്യം. 

വാര്‍ത്താസമ്മേളനത്തിനായി കാറില്‍ വന്നിറങ്ങിയ യെച്ചൂരിയെ മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേന ചിലര്‍ അനുഗമിച്ചു. രണ്ടുപേര്‍ ഒന്നാം നിലയില്‍ വാര്‍ത്താസമ്മേളനം നടക്കുന്ന ഹാള്‍ വരെയെത്തി. യെച്ചൂരി ഹാളിലേക്കുള്ള കവാടത്തിലെത്തിയ ഉടന്‍ അക്രമികള്‍ ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ചു. "സിപിഐ എം രാജ്യദ്രോഹികള്‍, യെച്ചൂരി പാകിസ്ഥാനിലേക്ക് പോ, സിപിഐ എം മൂര്‍ദാബാദ്, ആര്‍എസ്സ് സിന്ദാബാദ്, ഭാരത് മാതാ കീ ജയ്'' എന്നീ മുദ്രാവാക്യങ്ങളാണ് വിളിച്ചത്. ഉടന്‍ തന്നെ എന്താണ് ചെയ്യുന്നതെന്ന് യെച്ചൂരി ആരാഞ്ഞു. യെച്ചൂരിയെ ആക്രമിക്കാന്‍ മുതിര്‍ന്നപ്പോള്‍ തന്നെ പാര്‍ടി പ്രവര്‍ത്തകര്‍ ഇരുവരെയും പിടികൂടി. ഒരാള്‍ താഴെ നിലയിലേക്ക് ഓടിരക്ഷപ്പെട്ടെങ്കിലും പ്രവര്‍ത്തകര്‍ പിടികൂടി പൊലീസിന് കൈമാറി. രണ്ടാമന്‍ ഓടിരക്ഷപ്പെട്ടെങ്കിലും ഒന്നാംനിലയിലെ മുറിയിലാണെത്തിയത്. മുറിക്കുള്ളില്‍ കയറിയ പ്രവര്‍ത്തകര്‍ ഇയാളെ അകത്തുനിന്നു പൂട്ടി. തുടര്‍ന്ന് ഇവരെ കീഴ്പ്പെടുത്തി പൊലീസില്‍ ഏല്‍പ്പിച്ചു. 

 ഭാരതീയ ഹിന്ദു സേന പ്രവര്‍ത്തകരാണെന്ന് അറസ്റ്റിലായ ഉപേന്ദ്ര കുമാറും പവന്‍ കൌളും പറഞ്ഞതായി പൊലീസ് പറഞ്ഞു. അക്രമികളെ മന്ദിര്‍ മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്തുവരികയാണ്. ബിജെപിക്കെതിരെ നിലപാടെടുത്താല്‍ ഇത്തരം ആക്രമണങ്ങള്‍ഉണ്ടാകുമെന്ന് പൊലീസ് പിടിച്ചുകൊണ്ടുപോകും വഴി ഇവര്‍  വാര്‍ത്താ ലേഖകരോട് വാര്‍ത്താലേഖകരോട് പറഞ്ഞു.ഡല്‍ഹി പൊലീസിലെ ഉന്നതോദ്യോഗസ്ഥര്‍ എ കെ ജി ഭവനില്‍ തെളിവെടുത്തു. സിപിഐ എം നേതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. ഇത്തരം ആക്രമണങ്ങള്‍ സംഘപരിവാറിന്റെ രീതിയാണെന്ന് സീതാറാം യെച്ചൂരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നരേന്ദ്ര മോഡി സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികാഘോഷമാണിതെന്നും അദ്ദേഹം പറഞ്ഞു
.
Prof. John Kurakar

No comments: