Pages

Saturday, April 1, 2017

ആഗോളതാപനവും മഴക്കാടുകളും

ആഗോളതാപനവും
മഴക്കാടുകളും
നമ്മുടെ ഭൂമി ചുട്ടുപൊള്ളികൊണ്ടിരിക്കുകയാണ് . മഹാവിപത്തിനു കാരണം  ആഗോളതാപനമാണ് .വലിയ അളവിൽ കാർബൺ ഡൈ ഓക്സൈഡ്  ഭൂമിയിലേക്ക് പ്രവഹിക്കുകയാണ് . വാതകത്തെ പരമാവധി ആഗിരണം ചെയ്തു ഓക്സിജൻ പുറത്തുവിടുന്നത്മഴക്കാടുകളാണ്‌. അതുവഴി മനുഷ്യന്ശ്വസിക്കാൻ ആവശ്യമായ പ്രാണവായു നൽകുന്നതിൽ മഴക്കാട്പ്രമുഖ പങ്ക്വഹിക്കുന്നു. ലോകത്തിൽ ലഭ്യമായ ഓക്സിജന്റെ 40 ശതമാനത്തിലേറെ പുറത്തുവിടുന്നത്മഴക്കാടുകൾ മാത്രമാണ്‌. ഒരു ഏക്കർ മഴക്കാട്ടിൽ നിന്നും ഒരു മിനിട്ടിൽ 11.03 ടൺ ഓക്സിജനാണ്പുറന്തള്ളപ്പെടുന്നത്‌. ലോകത്തിലെ ഏറ്റവുമധികം ജീവജാലങ്ങൾക്ക്വീടൊരുക്കുന്ന ഭൂപ്രദേശങ്ങൾ കൂടിയാണ്മഴക്കാടുകൾ.വളരെയധികം മഴ ലഭിക്കുന്ന വനങ്ങളെയാണ് മഴക്കാടുകൾ എന്നു പറയുന്നത്. സാധാരണ ഒരു വർഷത്തിൽ 1750 മി.മീ.- കൂടുതൽ മഴ ലഭിക്കുന്ന വനങ്ങളെ മഴക്കാടുകൾ എന്നു പറയാം
പ്രതിവർഷം ഉയർന്ന തോതിൽ മഴ ലഭിക്കുന്ന മഴക്കാടുകൾ നമ്മുടെ ജലസ്രോതസുകൾക്ക്ജലമെത്തിക്കുന്നതിൽ പ്രമുഖ പങ്ക്വഹിക്കുന്നു. വർഷം മുഴുവൻ മഴ ലഭിക്കുന്ന പ്രതിഭാസമാണ്മഴക്കാടുകൾക്കുള്ളത്‌. മഴവെള്ളം വൻതോതിൽ സംഭരിച്ച്വയ്ക്കുകയും ആവശ്യക്കാർക്കെല്ലാം വേണ്ടവിധം വിതരണം നടത്തുകയും ചെയ്യുന്ന ചങ്ങാതിമാരാണ്മഴക്കാടുകൾ. മരങ്ങളുടെ ഇലകളിലും ചില്ലകളിലും തടിയിലുമൊക്കെ തങ്ങിനിൽക്കുന്ന വെള്ളത്തുള്ളികൾ സാവധാനം മണ്ണിലേയ്ക്ക്അരിച്ചിറങ്ങുന്നു. ജലം മഴക്കാട്ടിലെ സസ്യങ്ങളുടെ വേരുകളും മണ്ണും സംഭരിച്ച്വയ്ക്കുന്നു. ഒരു ഹെക്ടർ മഴക്കാടിന്ഏതാണ്ട്രണ്ടരലക്ഷം ലിറ്റർ ജലം മണ്ണിൽ സൂക്ഷിക്കാനുള്ള കഴിവുണ്ടെന്നാണ്കണക്ക്‌. ജലമാണ്അരുവികളും ഉറവകളുമായി മാറുന്നത്‌. ഭൂമിയിൽ നിന്നും വലിച്ചെടുക്കുന്ന ജലത്തിന്റെ വലിയൊരു ഭാഗം മഴക്കാടുകൾ അന്തരീക്ഷത്തിലേയ്ക്ക്വിട്ടുകൊണ്ടിരിക്കുകയും ഇത്മേഘങ്ങളുണ്ടാവാൻ സഹായിക്കുകയും ചെയ്യുന്നു. അതിനാൽ മഴക്കാട്ടിൽ മഴ നിരന്തരമുണ്ടാകും. ഇതിന്പുറമേ മഴക്കാട്ടിലെ വേരുകൾ പുതപ്പുപോലെ പ്രവർത്തിച്ച്മണ്ണൊലിപ്പ്തടയുന്നു.മഴക്കാടുകളെ ഭൂമിയുടെ ശ്വാസകോശങ്ങളെന്നാണ് വിശേഷിപ്പിക്കുക.
ഭൂമിയിലെ ജീവജാലങ്ങള്ക്കെല്ലാം ആവശ്യമായ പ്രാണവായു ഉല്പ്പാദിപ്പിക്കുന്നത് മഴക്കാടുകളായതാണത്രെ ഈയൊരു വിശേഷണം. അന്തരീക്ഷത്തിലെ ഉഷ്ണം, പ്രാണവായു, മഴ എന്നിവയുടെ തോത് വലിയ ഏറ്റക്കുറച്ചിലില്ലാതെ നിലനിര്ത്തുന്നത് മഴക്കാടുകളാണ്. അന്തരീക്ഷത്തിലേക്ക് ഉയര്ത്തിവിടുന്ന കാര്ബണ്ഡയോക്സൈഡിനെ സ്വീകരിച്ച് പകരം വന്തോതില്ഓക്സിജന്പുറത്തുവിടുന്ന മഴക്കാടുകളാണ് അന്തരീക്ഷത്തിലെ താപനില ക്രമീകരിക്കാന്സഹായിക്കുന്നത്. ഭൂമിയിലെ ഓക്സിജന്റെ അഞ്ചിലൊന്ന് മഴക്കാടുകളുടെ സംഭാവനയാണെന്ന് അറിയുമ്പോള്ഇതിന്റെ പ്രാധാന്യം കൂടുതല്ബോധ്യപ്പെടുകയാണ്. എന്നാല്ഇന്ന് മഴക്കാടുകള്അതിവേഗം നശിക്കുകയാണ്. ഓരോ വര്ഷവും 33.8 ദശലക്ഷം ഏക്കര്മഴക്കാടുകള്കുറഞ്ഞുവരുന്നതായാണ് കണക്ക്.
ലോകത്തിലെ ഏറ്റവും വലിയ മഴക്കാടാണ്ആമസോൺ. തെക്കേ അമേരിക്കൻ വൻകരയുടെ അഞ്ചിലൊന്ന്വരും ഒൻപത്രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന മഴക്കാട്‌. വനപ്രദേശത്തിന്റെ വിസ്തൃതി ഏകദേശം 55 ലക്ഷം ചതുരശ്രകിലോമീറ്റർ വരും. ഇതിൽ പകുതിയും ബ്രസീലിൽ മാത്രമാണ്‌.ചൂടുകൂടിയ കാലാവസ്ഥയും ഈര്പ്പംനിറഞ്ഞ അന്തരീക്ഷവുമാണ് മഴക്കാടുകളുടെ മറ്റൊരു പ്രത്യേകത.. തെക്കേ അമേരിക്ക, മധ്യ അമേരിക്ക, ഏഷ്യ, ആഫ്രിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിലാണ് മഴക്കാടുകള്കൂടുതലും കാണപ്പെടുന്നത്. ആയിരക്കണക്കിന് വര്ഷംമുമ്പ് ഭൂമധ്യരേഖാപ്രദേശം മുഴുവനും ഇത്തരം മഴക്കാടുകള്സമൃദ്ധമായിരുന്നുവത്രെ. ലോകത്തിലെ ഏറ്റവും വലിയ ജൈവവൈവിധ്യ കലവറ ബ്രസീലിലെ ആമസോണ്മഴക്കാടുകളിലാണ്.അൽഭുതങ്ങളുടെ കലവറയാണിവിടം
മഴക്കാടുകളാൽ അനുഗ്രഹീതമായ രാജ്യമാണ്ഇന്ത്യ. ലോകത്തെ പ്രധാന പന്ത്രണ്ട്ജൈവ വൈവിധ്യ മേഖലകളിൽ ഒന്നാണ്ഇന്ത്യയിലെ മഴക്കാടുകൾ. ആൻഡമാൻ-നിക്കോബാർ കാടുകളും പശ്ചിമഘട്ടവുമാണ്ഇന്ത്യയിലെ പ്രധാന മഴക്കാടുകൾ. ഇന്ത്യയിലെ ജൈവ വൈവിധ്യത്തിന്റെ കലവറകളാണ്നമ്മുടെ മഴക്കാടുകൾ. നമ്മുടെ ജൈവവൈവിധ്യത്തിന്റെ 80 ശതമാനവും മഴക്കാടുകളിലാണുള്ളത്‌. ലോകത്തൊരിടത്തും കാണാത്ത ജീവിവർഗങ്ങളും സസ്യജാലങ്ങളും നമ്മുടെ മഴക്കാട്ടിലുണ്ട്‌. ഇന്ത്യയിലെ പ്രമുഖമായ പല നദികളും ഉൽഭവിക്കുന്നത്മഴക്കാടുകളിൽ നിന്നാണ്‌. പലതരം മൃഗങ്ങൾ നമ്മുടെ മഴക്കാട്ടിലുണ്ട്‌. വിവിധതരം കുരങ്ങുകൾ, നാനൂറിലധികം പാമ്പ്വർഗങ്ങൾ, 1200ലധികം പക്ഷിവർഗങ്ങൾ, കടുവകൾ ഇവയൊക്കെ അന്തേവാസികളാണ്‌. വിവിധതരം തത്തകൾ, വേഴാമ്പൽ, പ്രാവുകൾ, ചെറിയ കിളികൾ, എന്നിവയും നമ്മുടെ മഴക്കാട്ടിലെ താമസക്കാരാണ്‌.ഏകദേശം 35,000 ചതുരശ്രമീറ്ററാണ്പശ്ചിമഘട്ടത്തിലെ മഴക്കാടുകളുടെ വിസ്തൃതി. ഏതാണ്ട്‌ 34,500 ചതുരശ്രകിലോമീറ്റർ വിസ്തൃതി ഉള്ളതാണ്ഇന്ത്യയുടെ വടക്ക്കിഴക്കൻ പ്രദേശങ്ങളിലുള്ള മഴക്കാടുകൾ.

കേരളത്തിലെ പ്രധാന മഴക്കാടായ സെയിലന്റ്വാലി പാലക്കാട്ജില്ലയിൽ നീലഗിരിക്കുന്നുകളിൽ വ്യാപിച്ച്കിടക്കുന്നു. പശ്ചിമഘട്ടത്തിന്റെ ഭാഗമാണ്‌. 1236 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുണ്ട്‌. വെറുമൊരു മഴക്കാടായി മാത്രം ഇതിനെ വിശേഷിപ്പിക്കരുത്‌. ലോകത്തിലെ ഏറ്റവും ജൈവസമ്പന്നമായ പ്രദേശങ്ങളിലൊന്നാണിത്‌. രണ്ടായിരത്തിലധികം സസ്യവർഗങ്ങൾ, നാൽപതോളം സസ്തനികൾ, ഇരുനൂറോളം പക്ഷിവിഭാഗങ്ങൾ എന്നിവയാൽ സമ്പന്നമാണിവിടം. സിംഹവാലൻ കുരങ്ങാണ്സെയിലന്റ്വാലിക്ക്ലോകശ്രദ്ധ നേടിക്കൊടുത്തത്‌. ലോകത്ത്സിംഹവാലൻ കുരങ്ങ്കാണപ്പെടുന്ന ഏകപ്രദേശമാണ് മഴക്കാട്‌. ജീവിലോകത്തെ പല പുതുമുഖങ്ങളെയും ഇവിടെനിന്നും കണ്ടെത്തപ്പെട്ടിട്ടുണ്ട്‌. ദിനംപ്രതി ഒരു അതിഥിയെയെങ്കിലും ജീവിലോകത്തേയ്ക്ക്പ്രകൃതിശാസ്ത്രജ്ഞർ കണ്ടെത്തുന്നു എന്ന അൽഭുതവുമുണ്ട്‌. അനന്യപൂർവമായ പക്ഷികളുടേയും ചിത്രശലഭങ്ങളുടേയും ഒരു വലിയ സങ്കേതം കൂടിയാണിവിടം.
3.38 കോടി ഹെക്ടർ മഴക്കാടുകൾ ഓരോ വർഷവും കുറഞ്ഞുകൊണ്ടിരിക്കുകയാണ്‌. വനനശീകരണം തന്നെയാണ്പ്രധാനകാരണം. ഒരു വലിയ ഫുട്ബോൾ കോർട്ടിനോളം മഴക്കാടുകൾ ഓരോ സെക്കൻഡിലും നശിപ്പിക്കപ്പെടുന്നുണ്ടെന്നാണ്കണക്കുകൾ പറയുന്നത്‌. ഇത്തരത്തിൽ നശിപ്പിക്കപ്പെടുന്ന കാടുകൾ ഭൂമിയുടെ മുഴുവൻ കാലാവസ്ഥയേയും സ്വാധീനിക്കും.. മഴക്കാടുകളുടെ വിസ്തൃതിയാണെങ്കിൽ ഇന്ത്യയിൽ അതിവേഗം കുറഞ്ഞുവരുന്നു. മഴക്കാടുകൾ സംരക്ഷിച്ച്‌  നമുക്കു ഭൂമിയെ രക്ഷിക്കാം .

പ്രൊഫ്. ജോൺ കുരാക്കാർ



No comments: