KERALA SSLC MATHS EXAM CANCELLED-
RE- EXAMINATION ON MARCH 30
കണക്കു പരീക്ഷ റദ്ദാക്കി ;പുനഃപരീക്ഷ 30 ന് ഉച്ചകഴിഞ്ഞ്
The Kerala Education department has quashed the Secondary
School Leaving Certificate (SSLC) Mathematics exam after an investigation found
that 13 questions from the examination had been leaked. According the reports,
the class 10 Maths exam will now be conducted on March 30.The exams that were
earlier scheduled for March 30 will be held on March 31.Kerala Education
Minister Prof. C. Raveendranath today convened an emergency meeting of higher
education officials to discuss the matter and this decision was announced after
that.
An internal investigation by the education department found out that some questions that appeared in the Model question paper prepared by a private agency in Malappuram were also appeared on the SSLC Maths question paper. The Kerala State Human Rights Commission (SHRC) last week took a case in connection with allegations that the SSLC maths examination had tough and out-of-syllabus questions, and sought an explanation from the government, The Hindu reported.Kerala SSLC examinations started on March 8 and the controversial mathematics exam was held on March 20.

ചോദ്യപേപ്പറുമായി ബന്ധപ്പെട്ടുയർന്ന വ്യാപകമായ പരാതിയെത്തുടർന്ന് ഈ വർഷത്തെ എസ്എസ്എൽസി കണക്കു പരീക്ഷ സർക്കാർ റദ്ദാക്കി. മാർച്ച് 30ന് ഉച്ചയ്ക്ക് 1.30ന് പരീക്ഷ വീണ്ടും നടത്തും. 30നു നടക്കേണ്ട മറ്റു ക്ലാസുകളിലെ പരീക്ഷകൾ 31ന് രാവിലെ 9.30ന് നടത്താനും തീരുമാനമായി. അതേസമയം, 30നു തന്നെ 24 മണിക്കൂർ മോട്ടോർ വാഹന പണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ വിദ്യാർഥികളും രക്ഷിതാക്കളും ആശങ്കയിലാണ്.
കണക്കുപരീക്ഷയുടെ ചോദ്യപേപ്പർ സംബന്ധിച്ചുയർന്ന പരാതികൾ ഉന്നതതല സമിതി അന്വേഷിക്കാനും തീരുമാനമായി. ഇന്നലെ വൈകുന്നേരം വിദ്യാഭ്യാസമന്ത്രി വിളിച്ചുചേർത്ത അടിയന്തര യോഗത്തിലാണു തീരുമാനം.കുട്ടികളുടെ ഭാഗത്തുനിന്നു കൊണ്ടാണു സർക്കാർ തീരുമാനമെന്നു യോഗത്തിനു ശേഷം വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് മാധ്യമങ്ങളോടു പ്രതികരിച്ചു.
പരീക്ഷയെക്കുറിച്ച് ഉയർന്ന ആക്ഷേപങ്ങളിൽ കഴന്പുണ്ടെന്നു കണ്ടെത്തിയതോടെയാണു പരീക്ഷ റദ്ദാക്കാൻ വിദ്യാഭ്യാസ വകുപ്പു തീരുമാനിച്ചത്.ചോദ്യപേപ്പറിലെ 13 ചോദ്യങ്ങൾ മലപ്പുറത്തെ ഒരു സ്വകാര്യ ഏജൻസി തയാറാക്കിയ മാതൃകാ ചോദ്യപേപ്പറുമായി സാമ്യമുള്ളതാണെന്നു കണ്ടെത്തിയിരുന്നു. എസ്എസ്എൽസി പരീക്ഷയ്ക്കായി ചോദ്യപേപ്പർ തയാറാക്കിയ അധ്യാപകന് ഈ സ്വകാര്യ സ്ഥാപനവുമായി ബന്ധമുണ്ടായിരുന്നതായും തെളിഞ്ഞു.
പ്രതിപക്ഷ അധ്യാപക സംഘടനകളുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസവകുപ്പിലെ പരീക്ഷാ ജോയിന്റ് കമ്മീഷണറെ അന്വേഷണത്തിനായി ചുമതലപ്പെടുത്തിയിരുന്നു. അദ്ദേഹം വിദ്യാഭ്യാസമന്ത്രിക്കു നൽകിയ റിപ്പോർട്ടിൽ ഗുരുതര ക്രമക്കേടു നടന്നതായി കണ്ടെത്തുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണു വിദ്യാഭ്യാസമന്ത്രി അടിയന്തരമായി യോഗം വിളിച്ചു ചേർത്തത്.
ചോദ്യപേപ്പർ സംബന്ധിച്ചു വ്യാപകമായി പരാതിയുയർന്ന സാഹചര്യത്തിൽ പുനഃപരീക്ഷ നടത്താതിരുന്നാൽ ആരെങ്കിലും കോടതിയെ സമീപിക്കുന്നപ ക്ഷം അതു സർക്കാരിനു തിരിച്ചടിയാകുമെന്ന വിലയിരുത്തലിന്റെ കൂടി അടിസ്ഥാനത്തിലാണു പരീക്ഷ റദ്ദാക്കാനും വീണ്ടും നടത്താനും സർക്കാർ തീരുമാനിച്ചത്. അന്വേഷണത്തിനായി ഉന്നതതല സമിതിയെ നിയോഗിച്ച സാഹചര്യത്തിൽ ചോദ്യപേപ്പർ തയാറാക്കിയ അധ്യാപകനെതിരേ നടപടിയുണ്ടാകാനും സാധ്യതയുണ്ട്. കഴിഞ്ഞ 20നാണ് എസ്എസ്എൽസി കണക്കുപരീക്ഷ നടന്നത്. ഡിപിഐ, പൊതുവിദ്യാഭ്യാസ സെക്രട്ടറി, പരീക്ഷാ സെക്രട്ടറി എന്നിവരും യോഗത്തിൽ പങ്കെടുത്തു

Prof. John Kurakar
No comments:
Post a Comment