INDIA’S HIMALAYAN TUNNEL
ഹിമാലയത്തിലെ തുരങ്കം പൂര്ത്തിയായി
ഹിമാലയത്തിന്റെ
ഹൃദയത്തിലൂടെ ഒരു തുരങ്കം. മഞ്ഞിടിച്ചില്‍ ഉള്‍പ്പെടെയുള്ള പതിവു ഭീഷണികളൊന്നുമില്ലാതെ ഹിമാലയത്തിന്റെ
താഴ്‌വാരത്തിലൂടെ യാത്ര സുഗമമാക്കാന്‍ അഞ്ചു വര്‍ഷത്തെ പരിശ്രമത്തിലൂടെ ആ തുരങ്കം പൂര്‍ത്തിയായിരിക്കുന്നു.
ഉദ്ധംപൂരിലെ ചെനാനിയില്‍ നിന്ന് റംബാനിലെ നാഷ്‌രി വരെയാണ് തുരങ്കം.
9.2 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ ടണലിന് സവിശേഷതകള്‍ ഏറെയാണ്. ടണലിനുള്ളിലെ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ പുറത്തു നിന്നു നിയന്ത്രിക്കാവുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. വാഹനങ്ങളുടെ ഗതി, വായു സഞ്ചാരം തുടങ്ങിയവയെല്ലാം ഇങ്ങനെ നിയന്ത്രിക്കാം.
അടിയന്തിര ഘട്ടത്തില്‍ വാഹനങ്ങളില്‍ നിനിന്ന് യാത്രക്കാരെ ഒഴിപ്പിച്ചു പുറത്തെത്തിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
3720 കോടി രൂപയായിരുന്നു നിര്‍മാണ ചെലവ്. അഞ്ചര വര്‍ഷത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കി. ഇതും ഒരു റെക്കോഡാണ്. ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലീസിങ് ആന്‍ഡ് ഫിനാഷ്യല്‍ സര്‍വീസസസ് എന്ന സ്ഥാപത്തിനായിരുന്നു നിര്‍മാണച്ചുമതല. സമുദ്ര നിരപ്പില്‍ നിന്ന് നാലായിരം അടി ഉയരത്തിലുള്ള ഈ ടണല്‍ നാഷണല്‍ ഹൈവെ 44ല്‍ ജമ്മു-ശ്രീനഗര്‍ യാത്രയില്‍ മുപ്പതു കിലോമീറ്റര്‍ ലാഭിക്കാം. രണ്ടു മണിക്കൂര്‍ കുറച്ചു സമയം മതി ഇനി.രണ്ടു ട്യൂബുകള്‍ സമാന്തരമായി ഘടിപ്പിച്ചാണ്
ടണല്‍ നിര്‍മിച്ചരിക്കുന്നത്.
പ്രധാന ടണലിന് പതിമൂന്നു മീറ്റര്‍ വ്യാസം. അടിയന്തര സാഹചര്യങ്ങളില്‍ രക്ഷാമാര്‍ഗമായി ഉപയോഗിക്കാവുന്ന രണ്ടാമത്തെ ടണലിന്റെ വ്യാസം ആറു മീറ്റര്‍.
ഓരോ എട്ടു മീറ്ററിനുമിടയില്‍ ശുദ്ധവായു കടക്കാനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്. ഇത്തരത്തില്‍ വെന്റിലേഷന്‍ സംവിധാനമുള്ള ഇന്ത്യയിലെ ആദ്യത്തേയും ലോകത്തിലെ ആറാമത്തേയും ടണലാണ് ഇത്. ശുദ്ധവായു പ്രധാനടണലിലേക്കാണ് എത്തുക. വാഹനങ്ങളില്‍ നിന്നുള്ള പുക സമാന്തരമായ രക്ഷാ ടണലിലേക്ക് എത്തും. അവിടെ നിന്ന് എക്‌സ്‌ഹോസ്റ്റ് ഫാനുകള്‍ ഈ പുക പുറത്തേക്ക് കളയും.
ടണലിനുള്ളില്‍ പുകയുടെ സാന്നിധ്യം പരമാവധി കുറയ്ക്കാന്‍ ഇതു സഹായിക്കും. 124 ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതെല്ലാം നിയന്ത്രിക്കാന്‍ അത്യാധുനിക സംവിധാനങ്ങളോടെ
ഇന്റഗ്രേറ്റഡ് ടണല്‍ കണ്‍ട്രോള്‍ റും പ്രവര്‍ത്തിക്കും. ടണലിനുള്ളിലെ താപനിലയുടെ മാറ്റമടക്കം രേഖപ്പെടുത്തിക്കൊണ്ടിരിക്കും.ഓരോ 150 മീറ്ററിലും എസ്ഒഎസ് ബോക്‌സുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. ഫസ്റ്റ്എയ്ഡിനുള്ള
മരുന്നും മറ്റും ഈ ബോക്‌സിലുണ്ടാവും. വാഹനം കേടാവുന്നതടക്കമുള്ള ഘട്ടങ്ങളില്‍ സഹായത്തിനായി വിളിക്കാന്‍ പ്രത്യേക നമ്പരും നല്‍കും. രണ്ടു ടണലുകളും വാട്ടര്‍പ്രൂഫാണെന്നതാണ് മറ്റൊരു സവിഷേത.
Prof. John Kurakar
No comments:
Post a Comment