മലയാളം മീഡിയം ഇംഗ്ലീഷ്
മീഡിയത്തിനു വഴിമാറും
ഒരു വ്യക്തിയുടെയും
സമൂഹത്തിന്റെയും വളർച്ചയ്ക്കും വികസനത്തിനും മാതൃഭാഷ നൽകുന്ന സംഭാവന
ആർക്കും നിഷേധിക്കാനാവില്ല .സ്വന്തം മാതൃഭാഷയിൽ വിതരണം
ചെയ്യപ്പെടുന്ന അറിവാണ് ഏറ്റവും എളുപ്പത്തിൽ
ഗ്രഹിക്കാൻ കഴിയുന്നത് .ലോകമെങ്ങും മാതൃഭാഷക്കു പ്രാധാന്യം
പ്രാധാന്യം നൽകിവരുന്ന കാലമാണ് .കുട്ടികളുടെ
മാനസികവളർച്ചയിലും അറിവുനേടുന്നതിനും മാതൃഭാഷയെ ആധാരമാക്കിയുള്ള വിദ്യാഭ്യാസത്തിനുള്ള
പങ്ക് ലോകമെങ്ങും അംഗീകരിക്കപ്പെട്ടിട്ടുണ്ട്.ചെറുപ്പത്തിൽ മാതൃഭാഷയിൽ
വിദ്യാഭ്യാസം നേടിയാൽ മറ്റു
ഭാഷകൾ വേഗത്തിൽ പഠിക്കാനും അവയിലൂടെ
കൂടുതൽ അറിവ് ആർജിക്കാനും കഴിയുമെന്ന്
പഠനങ്ങൾ വെളിപ്പെടുത്തുന്നു. വസ്തുത ഇങ്ങനെയാണെങ്കിലും കേരളത്തിലെ
പൊതുവിദ്യാഭ്യാസരംഗത്ത് മാതൃഭാഷാമാധ്യമത്തിൽ പഠിപ്പിക്കുന്ന വിദ്യാലയങ്ങളുടെ എണ്ണം ദിനമപ്രതി
കുറഞ്ഞുവരികയാണ്.
പൊതുവിദ്യാഭ്യാസം അതിരൂക്ഷമായ പ്രതിസന്ധിയിലാണെന്നും അതിനെ രക്ഷിക്കാൻ മലയാളികളാകെ
ഉണർന്നെണീറ്റ് സ്കൂളിനുചുറ്റും വലയം തീർക്കണമെന്നും സംസ്ഥാനസർക്കാർ ആഹ്വാനംചെയ്തത്
ഒരുമാസംമുമ്പാണ്.പലയിടത്തും മലയാളം സംസാരിക്കുന്നതു
തന്നെ കുറ്റമായി കണക്കാക്കുന്നു .പതിമൂവായിരത്തിലേറെ
പൊതുവിദ്യാലയങ്ങളുള്ള കേരളത്തിൽ നാലായിരത്തിലേറെ വിദ്യാലയങ്ങളിലും
ഇപ്പോൾത്തന്നെ ഇപ്പോൾത്തന്നെ ഭൂരിഭാഗം ഡിവിഷനുകളും അധ്യയനമാധ്യമമെന്ന
നിലയിൽ മലയാളത്തെ പുറന്തള്ളിയിരിക്കുന്നു.
സ്കൂളിന്റെ
നിലനിൽപ്പിനായി സർക്കാരിനെ ബോധ്യപ്പെടുത്താൻ കുട്ടികളെ മലയാളം
മാധ്യമം ക്ലാസിൽ ചേർത്തതായി വരുത്തുകയും
ചട്ടവിരുദ്ധമായി നിരവധി ഇംഗ്ലീഷ് ഡിവിഷനുകൾ
നടത്തുകയും ചെയ്യുന്ന പള്ളിക്കൂടങ്ങൾ നിരവധിയാണ്
അധികൃതർ ഇടപെട്ടേക്കുമെന്ന് ഭയന്ന് ഇംഗ്ലീഷ് മീഡിയം ക്ലാസുള്ള
വിവരം സർക്കാരിൽ അറിയിക്കാതിരിക്കുകയും ചെയ്യുന്ന
ഒട്ടേറെ സ്കൂളുകൾ കേരളത്തിലുണ്ട്. ഇപ്പോഴത്തെ
നില തുടർന്നാൽ കൂടിയാൽ
നാലോ അഞ്ചോ വർഷത്തിനകം
മലയാളം ഒരു പഠനമാധ്യമമല്ലാതായി
മാറും..സർക്കാരും ജനങ്ങളും ഉണർന്നില്ലെങ്കിൽ
മലയാളം മീഡിയം അധികം താമസിക്കാതെ
ഇംഗ്ലീഷ് മീഡിയത്തിനു വഴിമാറും ,
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment