ഗോവ വിശ്വാസ വോട്ടെടുപ്പ്: ഭൂരിപക്ഷം തെളിയിച്ച്
മനോഹര്‍ പരീക്കര്‍
ഗോവയില്‍ ബിജെപി സര്‍ക്കാറിന്റെ വിശ്വാസ്യത തേടി നടത്തിയ വോട്ടെടുപ്പില്‍
ഭൂരിപക്ഷം തെളിയിച്ച് മുഖ്യമന്ത്രി
മനോഹര്‍ പരീക്കര്‍. 40 അംഗ നിയമസഭയില്‍ 22 പേര്‍ പരീക്കര്‍ സര്‍ക്കാറിന് പിന്തുണ നല്‍കി. എംജിപി, ജിഎഫ്പി പാര്‍ട്ടികളുടെ ആറു പേരും സ്വതന്ത്രരായ
മൂന്നു പേരും പരീക്കറെ പിന്തുണച്ചു. കോണ്‍ഗ്രസിന് 16 വോട്ടുകളാണ് ലഭിച്ചത്. വോട്ടെടുപ്പിനിടെ
ഒരു കോണ്‍ഗ്രസ് എംഎല്‍എ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
പരീക്കര്‍ ഗോവയുടെ രണ്ടു ദിവസത്തേക്ക് മാത്രമുള്ള മുഖ്യമന്ത്രിയാണെന്ന കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിങ്‌വിയുടെ പ്രവചനം സത്യമാകുമോ എന്ന ആശങ്കയുണ്ടായിരുന്നെങ്കിലും അംഗങ്ങളെ തങ്ങള്‍ക്കൊപ്പം കൂട്ടാന്‍ ബിജെപി തന്ത്രം നെയ്തിരുന്നു.
ഭൂരിപക്ഷം തെളിയിക്കുന്നതിന് നിയമസഭ ഇന്നു വിളിച്ചു ചേര്‍ക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ്
വോട്ടെടുപ്പ് നടന്നത്. എന്നാല്‍ വിശ്വാസ വോട്ടെടുപ്പിനു ശേഷം സഭ പിരിഞ്ഞു. 23നു വീണ്ടും സഭ സമ്മേളിക്കും.
24ന് പരീക്കര്‍ സര്‍ക്കാറിന്റെ ആദ്യ ബജറ്റ് അവതരിപ്പിക്കും.
Prof. John Kurakar
No comments:
Post a Comment