അപകടമുണ്ടാക്കി കടന്നു കളഞ്ഞ പോലീസ് വാഹനം ക്യാമറയില് കുടുങ്ങി
അപകടം സംഭവിച്ചവരെ വളരെ വേഗം ആശുപത്രിയിലെത്തിച്ച് പൊലീസ് വാര്‍ത്തകളില്‍ ഇടം നേടുക പതിവാണ്. അംബുലന്‍സിനായി കാത്തിരിക്കാതെ പെട്രോളിങ് വാഹനത്തില്‍ ആശുപത്രിയിലെത്തിച്ച് അപകടത്തില്‍ പെട്ടവരുടെ ജീവന്‍ രക്ഷിച്ച സംഭവങ്ങളുമുണ്ട്.
എന്നാല്‍ രാജ്യത്തെ പൊലീസ് സേനയ്ക്കാകെ അപമാനമുണ്ടാക്കുന്ന വീഡിയോയാണിപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
നോയിഡയിലെ സെക്റ്റര്‍ 11 ലാണ് സംഭവം നടന്നത്. അമിത വേഗത്തില്‍ വന്ന പിസിആര്‍ വാന്‍ ബൈക്കിനെ ഇടിച്ചു തെറിപ്പിച്ചു അവരെ ആശുപത്രിയില്‍ എത്തിക്കാന്‍ മെനക്കെടാതെ രക്ഷപെട്ടു. സമീപത്തെ വീടിന്റെ സിസിടിവില്‍ പതിഞ്ഞ ദൃശ്യങ്ങളിലാണ് പൊലീസിന്റെ അനാസ്ഥ തെളിഞ്ഞത്. ഇന്‍ഡോര്‍ സ്വദേശികളും സഹോദരങ്ങളുമായി ആദിത്യ സിങ് ചൗഹാനും അനൂപ് സിങ് ചൗഹാനുമാണ് അപകടത്തില്‍ പെട്ടത്.
നോയിഡയില്‍ നിന്ന് ഗുരുഗാവിലേക്ക് വരികയായിരുന്നു ഇരുവരും. റോഡ് ക്രോസ് ചെയ്ത് ഇവരുടെ ബൈക്കിനെ അമിത വേഗത്തില്‍ വന്ന പിസിആര്‍ വാന്‍ ഇടിച്ചു തെറിപ്പിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. പൊലീസിന്റെ ടൊയോട്ട ഇന്നോവയ്ക്കും കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഉടന്‍ തന്നെ സമീപവാസികള്‍ ഇരുവരേയും ആശുപത്രിയിലെത്തിച്ചു. രണ്ടുപേരുടേയും കാലിനും തലയ്ക്കും പരിക്കുകളുണ്ടെന്നും അപകടനില തരണം ചെയ്തിട്ടില്ലെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. സംഭവത്തിന് ഉത്തരവാദികളായ ഡ്രൈവറെയും പൊലീസ് കോണ്‍സ്റ്റബിളിനേയും സസ്‌പെന്റ് ചെയ്തു എന്നും പൊലീസ് അറിയിച്ചു.
Prof. John Kurakar
No comments:
Post a Comment