കേരളത്തിൽ ദാഹജലത്തിനായി മനുഷ്യനും ജീവജാലങ്ങളും കേഴുന്നു
കേരളത്തിൽ കുടിവെള്ളത്തിനുവേണ്ടി
നെട്ടോട്ടമോടുന്നവർ നിരവധിയാണ്
. ജലസമൃദ്ധിയുടെ സൗഭാഗ്യത്തിൽ ജീവിച്ച മലയാളി ഇപ്പോൾ ജലദൗർലഭ്യത്തിന്റെ ദുരിതം മനസിലാക്കിത്തുടങ്ങി.
വേനൽ
കൂടുതൽ കഠിനമാകാനാണു
സാധ്യതയെന്നു കാലാവസ്ഥാ
നിരീക്ഷകർ
മുന്നറിയിപ്പു നൽകുന്നു. ഉഷ്ണവും ജലക്ഷാമവും
അനുഭവപ്പെടുന്നതുവരെ
വേനലിനെക്കുറിച്ച് ഒരു
വേവലാതിയുമെന്നല്ല ഒരു ചിന്തപോലുമില്ലാത്തവരാണു നാം.
പുതുമഴ
കാൺകേ
വേനൽ
മറക്കുകയും
ചെയ്യും. “മീനവെയിലിൽ
തിളച്ചുരുകും ദുഃഖ”ത്തിൽ
കഴിയുന്പോഴെങ്കിലും ജലത്തിന്റെ
മൂല്യത്തെക്കുറിച്ചും
ജലസംരക്ഷണത്തെക്കുറിച്ചും
നാം ചിന്തിക്കണം.ജലം
മനുഷ്യനും മൃഗങ്ങൾക്കും സസ്യങ്ങൾക്കും ഒരുപോലെ അനിവാര്യമാണ് .നമ്മുടെ മുറ്റത്തു ചെറിയൊരു
പാത്രത്തിൽ അല്പം വെള്ളം
നിറച്ചുവച്ചാൽ ഈ
കൊടുംവേനലിൽ കുറെ പക്ഷികൾക്കും മറ്റു
ജീവികൾക്കും
ദാഹനീരാകും
.പക്ഷികൾ നമ്മുടെ വീടിന്റെ ഉമ്മറത്തും
പരിസരത്തും
ആഹ്ലാദത്തോടെ പാറിപ്പറക്കുന്പോൾ
അതു നൽകുന്ന പോസിറ്റീവ് എനർജി എത്ര വലുതാണ്!
എല്ലാവരും പരിസ്ഥിതിബോധമുള്ളവരാകട്ടെ .
കേരളത്തെപ്പോലെ
ധാരാളം
നദികളും തടാകങ്ങളുമുള്ള
ഒരു സംസ്ഥാനം വേനൽക്കാലത്തു
വരണ്ടുണങ്ങുന്നുവെന്നതു നാം
കുറ്റബോധത്തോടെ കാണേണ്ടതാണ്
. നമ്മുടെ പുഴകളെയും
ജലാശയങ്ങളെയും
വിണ്ടുകീറിയ
പരപ്പുകളും
അഴുക്കുചാലുകളുമാക്കി
മാറ്റിയിരിക്കേ
ഇതൊക്കെ
നാം വരുത്തിവച്ച
ദുരന്തമാണെന്നു
മറക്കാതിരിക്കാം.
അതിനു
പ്രായശ്ചിത്തം ചെയ്യാൻ നാം
തയാറാകണം. ജലം ഒട്ടുംതന്നെ
പാഴാക്കാനില്ലാത്ത നാളുകളാണിവ. നമുക്കുമാത്രമല്ല
മറ്റുള്ളവർക്കും മൃഗങ്ങൾക്കും
പക്ഷികൾക്കും
വേണ്ടതാണു ജലമെന്ന ബോധ്യം നമുക്കുണ്ടാകണം. മറ്റുള്ളവരെയും
പ്രകൃതിയെയും
കുറിച്ചുള്ള പരിഗണന
ഇല്ലാതാകുന്നുവെന്നതാണ്
ആധുനിക മനുഷ്യന്റെ
തിന്മ. പ്രകൃതി നൽകിയ സമ്മാനങ്ങളെ വെറും സ്വാർഥമായ
താത്പര്യങ്ങളോടെ
ദുരുപയോഗിക്കുന്പോൾ നാം
ഈ തലമുറയോടു
മാത്രമല്ല അടുത്ത തലമുറയോടുമാണു തെറ്റു ചെയ്യുന്നത്.കേരളത്തിൽ ഭൂർഗർഭജലത്തിന്റെ
ചൂഷണം
വൻതോതിൽ നടക്കുന്നുണ്ട്. യഥാർഥത്തിൽ ജലചൂഷണം
തടയുന്നതിനോ
കുടിവെള്ള ലഭ്യത ഉറപ്പുവരുത്തുന്നതിനോ ഉതകുന്ന ശക്തമായൊരു ജലനയം ഇനിയും നാം
കരുപ്പിടിപ്പിച്ചിട്ടില്ല.ഇത്തവണ
കാലവർഷമോ തുലാവർഷമോ
കാര്യമായി പെയ്തില്ല. വേനൽമഴയും വേണ്ടത്ര കിട്ടിയില്ല.
അന്തരീക്ഷ ഊഷ്മാവു ക്രമാതീതമായി ഉയർന്നിരിക്കുന്നു. ചിലയിടങ്ങളിൽ
കാട്ടുതീ
പടരുന്നു. വനജീവികൾ കുടിവെള്ളം
തേടി കാടിറങ്ങുന്നു. ഇപ്പോഴത്തെ
വരണ്ട
കാലാവസ്ഥ കുറേമാസം
കൂടി തുടർന്നാൽ എന്താകും സ്ഥിതി? കേരളത്തിൽ ഇപ്പോൾ ഒരു ചതുരശ്ര
കിലോമീറ്ററിൽ
ശരാശരി 850 പേർ
പാർക്കുന്നു. ദേശീയ ശരാശരിയേക്കാൾ
മൂന്നിരട്ടി മഴ
ലഭിക്കുന്നുണ്ടെങ്കിലും ആളോഹരി
ജലലഭ്യത ദേശീയ ശരാശരിയേക്കാൾ
താഴെയാണിവിടെ.
ജലോപയോഗം നിയന്ത്രിക്കാനും ജലനഷ്ടം പരമാവധി
കുറയ്ക്കാനും വിപുലമായ പ്രചാരണവും ബോധവത്കരണവും നടക്കണം. ജലസ്രോതസുകൾ
മാലിന്യമുക്തമാക്കുക എന്നതു വളരെ
പ്രധാനമാണ്. സ്ഥാപനങ്ങൾക്കും
തദ്ദേശ
ഭരണകൂടങ്ങൾക്കും
സംസ്ഥാന
സർക്കാരിനും മാത്രമല്ല
വ്യക്തികൾക്കും
ഇക്കാര്യത്തിൽ പലതും
ചെയ്യാൻ
കഴിയും.
മഴക്കാലത്തു
ലഭിക്കുന്ന അധികജലം സംഭരിച്ചുവയ്ക്കാൻ എല്ലാ ശ്രമവും ഇപ്പോൾത്തന്നെ തുടങ്ങണം.കിണറിനു
സമീപം മഴക്കുഴികൾ അനിവാര്യമാണ് . ജലം
അമൂല്യമാണ് അത് പാഴാക്കരുത് നമുക്കു
മാത്രമല്ല മറ്റുള്ളവർക്കും
മറ്റു ജീവജാലങ്ങൾക്കും
ആവശ്യമുള്ളതും അവകാശപ്പെട്ടതുമാണു ജലം എന്ന
ബോധ്യം എല്ലാവർക്കും ഉണ്ടാകണം .
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment