ശശികല ബാംഗളൂർ പരപ്പന അഗ്രഹാര ജയിലിൽ -മെഴുകുതിരി ഉണ്ടാക്കലും ചന്ദനത്തിരി ഉണ്ടാക്കലുമാണ് ജയിലിലെ ജോലി.
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ
ശിക്ഷിക്കപ്പെട്ട് ബാംഗളൂർ പരപ്പന അഗ്രഹാര
ജയിൽ എത്തിയ ശശികലയുടെ
ആവശ്യങ്ങൾ ജയിൽ അധികൃതർ തള്ളി.
സാധാരണ ജയിൽ പുള്ളികൾക്ക് നൽകുന്ന
സൗകര്യങ്ങൾ മാത്രമേ ലഭിക്കുകയുള്ളു എന്നാണ്
ജയിൽ അധികൃതർ അറിയിച്ചത്.
രണ്ടാം നമ്പർ സെൽ ആണ്
അനുവദിച്ചത്. സെല്ലിൽ 2 സ്ത്രീ തടവുകാർ
കൂടി ഉണ്ടാകും. 3 സാരികൾ
അനുവദിച്ചു. മെഴുകുതിരി ഉണ്ടാക്കലും ചന്ദനത്തിരി
ഉണ്ടാക്കലുമാണ് ജയിലിലെ ജോലി. ഇതിന്
50 രൂപ കൂലിയും ലഭിക്കും. പ്രമേഹം
ഉള്ളതിനാൽ വീട്ടിലുണ്ടാക്കിയ ഭക്ഷണം, വെസ്റ്റേൺ ടോയ്ലറ്റ്,
24 മണിക്കൂറും ചൂടു വെള്ളം, മിനറൽ
വാട്ടർ എന്നീ ആവശ്യങ്ങൾ തള്ളിയ
അധികൃതർ ടിവിയും, കിടക്കയും, ടേബിൾ
ഫാനും അനുവദിച്ചിട്ടുണ്ട്.
John Kurakar
No comments:
Post a Comment