സാമൂഹ്യമാധ്യമങ്ങളും സമൂഹവും
സമകാലിക സാങ്കേതികവളർച്ചയുടെഏറ്റവും വലിയ
നേട്ടമാണ് കമ്പ്യൂട്ടറും
വിവരസാങ്കേതിക വിദ്യയും .ഈ നൂറ്റാണ്ടിൽ
യുവജനങ്ങൾ പത്ര-ടെലിവിഷൺ മാധ്യമങ്ങളേക്കാൾ
സാമൂഹ്യ
മാധ്യമങ്ങളെയാണ്
കൂടുതൽ ആശ്രയിക്കുന്നത് .സാമൂഹ്യ മാധ്യമങ്ങളിലൂടെ ധാരാളം നേട്ടങ്ങളും
നന്മകളും സമൂഹത്തിനു ലഭിക്കുന്നുണ്ട് . ഒരു
വിഭാഗം ഈ
നവ മാധ്യമങ്ങളെ ദുരുപയോഗം
ചെയ്യുന്നുണ്ട് .സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റും പരക്കുന്ന വ്യാജവാർത്തകളെക്കുറിച്ചു
കംപ്യൂട്ടർ വൈജ്ഞാനികരംഗത്തെ അതികായനും സമകാലിക
സൈബർ
ലോകത്തെ
നിയന്ത്രിക്കുന്ന പ്രധാനികളിലൊരാളുമായ ആപ്പിൾ മേധാവി
ടിം കുക്ക്
നടത്തിയ ചില പരാമർശങ്ങൾ
ചിന്തോദ്ദീപകമാണ്.
.സാമൂഹ്യ മാധ്യമങ്ങളിലൂടെ
പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരേ
സർക്കാരുകളും പൊതുസമൂഹവും മുന്നോട്ടു വരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വ്യക്തിഹത്യ ലക്ഷ്യംവച്ചുള്ള വ്യാജവാർത്തകൾ
ധാരാളമായി
സാമൂഹ്യ
മാധ്യമങ്ങളിൽ വരുന്നുണ്ടെന്നു ലണ്ടൻ
ഒബ്സർവറിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം നിരീക്ഷിച്ചു. വ്യക്തിഹത്യ
ജനാധിപത്യത്തിനും ക്ഷതമേൽപ്പിക്കും. വ്യാജവാർത്തകളെ കൈകാര്യം
ചെയ്യാൻ
സാധിക്കുന്ന സാങ്കേതികവിദ്യ
വളർത്തിയെടുക്കാൻ കഴിയണം .പച്ചക്കള്ളങ്ങൾ
സത്യസന്ധമായ വാർത്തയെന്ന
രീതിയിൽ ചില വെബ് സൈറ്റുകൾ
പ്രചരിപ്പിക്കുന്നു..
ഫേസ്ബുക്കും
വാട്സ് ആപ്പുമൊക്കെ
എന്തും എഴുതിവിടാനുള്ള
ഇടമാണെന്നു
കരുതുന്ന ധാരാളം
പേരുണ്ട്.
ഇവയിലൂടെ
ആരെപ്പറ്റിയും എന്തും പറയാമെന്നു വന്നിരിക്കുകയാണ്. അടിസ്ഥാനമില്ലാതെ ആരോപണങ്ങൾ ഉന്നയിക്കുന്നതു
കടുത്ത
അപരാധമാണ്. കേൾക്കുന്ന കാര്യങ്ങളുടെ
സത്യാവസ്ഥ മനസിലാക്കാതെ അവ പ്രചരിപ്പിക്കുന്നതും വലിയ
തെറ്റുതന്നെ.
മ്ലേച്ഛമായ ഭാഷ ഉപയോഗിച്ചു
ഫേസ്ബുക്ക്
പോസ്റ്റുകൾ നടത്തുന്നതു
സാധാരണമായിരിക്കുന്നു. ഇതു ചെയ്യുന്നവർക്ക്
ഇതൊന്നും
ആരും ചോദ്യം ചെയ്യില്ല എന്നൊരു ധാരണയുണ്ട്.
എന്നാൽ,
നവമാധ്യമങ്ങളിലൂടെയായാലും വ്യക്തിഹത്യയോ സ്വഭാവഹത്യയോ നടത്തുന്ന ആൾക്കെതിരേ
സൈബർ
കേസെടുക്കാനാവും.
ഭൂരിപക്ഷത്തിന്റെ
നിശബ്ദത മുതലെടുത്ത്
തീർത്തും
ചെറിയൊരു ന്യൂനപക്ഷമാണു സമൂഹമാധ്യമങ്ങളിൽ
ഇത്തരം
വൃത്തികേടുകൾ കാട്ടുന്നത്.
നവ മാധ്യമങ്ങൾ
സമൂഹത്തിനു ധാരാളം നേട്ടങ്ങൾക്ക് കാരണമാകുന്നുണ്ട് സർഗാത്മക
വിമർശനങ്ങളും
സത്യസന്ധമായ വിവരങ്ങളും
പങ്കുവയ്ക്കപ്പെടുന്നുണ്ട്..സാമൂഹ്യസേവന
രംഗത്തും
നവമാധ്യമങ്ങൾ
സഹായം
ചെയ്യുന്നുണ്ട്. സൗഹൃദങ്ങൾ ഊട്ടിയുറപ്പിക്കാനും
പുതുക്കാനുമൊക്കെ സൈബർ ബന്ധം ഏറെ
സഹായകമാകും.. തീവ്രവാദത്തിനും ബ്ലാക്ക് മെയിലിംഗിനുമൊക്കെ നവമാധ്യമങ്ങൾ ഉപയോഗിക്കപ്പെടുന്പോൾ അതിനു
തടയിടാനുള്ള മാർഗങ്ങൾ
തീർച്ചയായും
ആലോചിക്കേണ്ടിവരും. മാന്യതയുടെ അതിർ
ലംഘിച്ചുകൊണ്ടു
സാമൂഹ്യ
മാധ്യമങ്ങളിലൂടെ
നടത്തുന്ന അപവാദ പ്രചാരണങ്ങൾ എത്രയോ
പേരുടെ
ജീവിതം
തകർത്തിട്ടുണ്ട്.
സാമൂഹ്യ
മാധ്യമങ്ങൾ
സമൂഹത്തിന്റെ
പുരോഗതിക്ക്
അനിവാര്യംതന്നെ.
ഇന്റർനെറ്റ് സൗകര്യമുള്ള കംപ്യൂട്ടറോ
മൊബൈൽ
ഫോണോ ഉണ്ടെങ്കിൽ
ആരുമറിയാതെ ആരെക്കുറിച്ചും
എന്തും പറയാമെന്ന
ചിന്ത പാടില്ല.
ഉത്തരവാദിത്വത്തോടെ നവമാധ്യമങ്ങളെ
ഉപയോഗിക്കുന്ന സംസ്കാരമാണുണ്ടാവേണ്ടത്. നവ
മാധ്യമങ്ങൾ ഉപയോഗിക്കുന്നവർ അതിൻറെ
പ്രാധാന്യം മനസ്സിലാക്കുമെന്ന് കരുതുന്നു .
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment