മുഖ്യമന്ത്രിക്കസേര സ്വപ്നംകണ്ട
വി.കെ.ശശികല അഴിക്കുള്ളിലേക്ക്
തമിഴ്നാട് രാഷ്ട്രീയം
നാടകീയ രംഗത്തിലേക്കു കടക്കുകയാണ്. മുഖ്യമന്ത്രിക്കസേര
സ്വപ്നംകണ്ട
വി.കെ.ശശികല അഴിക്കുള്ളിലേക്ക് കടക്കാൻ പോകുന്നു .. അനധികൃത സ്വത്തുസന്പാദനക്കേസിൽ വിചാരണക്കോടതിവിധി ശരിവച്ച
സുപ്രീംകോടതി ശശികലയ്ക്കും മറ്റു
രണ്ടു പ്രതികൾക്കും നാലു
വർഷം വീതം തടവുശിക്ഷയും പത്തു കോടി
രൂപ വീതം പിഴയുമാണു വിധിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പിൽ
മത്സരിക്കുന്നതിന് പത്തു വർഷത്തേക്കു വിലക്കുമുണ്ടാകും.പരമോന്നത
കോടതിയുടെ ഈ വിധി
എല്ലാ സംസ്ഥാനങ്ങളിലെയും നേതാക്കൾക്ക്
ഒരു പാഠമാകണം .1991-96 കാലയളവിൽ ജയലളിത തമിഴ്നാട്
മുഖ്യമന്ത്രിയായിരിക്കേ 66.65 കോടി
രൂപയുടെ
അനധികൃത സ്വത്ത് സമാഹരിച്ചെന്നതാണു
കേസ്. ജയലളിതയായിരുന്നു കേസിൽ ഒന്നാം പ്രതി.
തോഴി വി.കെ. ശശികല
രണ്ടാം പ്രതി.
ജയലളിതയുടെ
വളർത്തുമകൻ
വി.എൻ.സുധാകരൻ, ജെ.
ഇളവരശി എന്നിവരായിരുന്നു
മറ്റു രണ്ടു
പ്രതികൾ.
നാലു പ്രതികൾക്കും നാലു
വർഷം വീതം തടവുശിക്ഷ വിചാരണക്കോടതി
വിധിച്ചിരുന്നു. ജയലളിതയ്ക്ക് നൂറു
കോടി രൂപ പിഴയും മറ്റു മൂന്നു
പേർക്കും പത്തു കോടി
രൂപ വീതം പിഴയും വിധിച്ചു. അപ്പീലിൽ
കർണാടക ഹൈക്കോടതി
നാലു പേരെയും വെറുതെ വിട്ടു. കർണാടക
സർക്കാർ
അപ്പീലുമായി സുപ്രീംകോടതിയെ സമീപിച്ചു.
സുപ്രീംകോടതിയിലെ
രണ്ടംഗ ഡിവിഷൻ ബെഞ്ച് ഇന്നലെ ഹൈക്കോടതി
വിധി അസ്ഥിരപ്പെടുത്തി. വിചാരണക്കോടതി
വിധി പുനഃസ്ഥാപിച്ചു.
ജയലളിത മരിച്ചുപോയതുകൊണ്ട് വിധിയുടെ പരിധിയിൽനിന്ന്
അവരെ ഒഴിവാക്കിയിരുന്നു.
. കോടതിവിധി വരുന്നതിനുമുന്പ്
മുഖ്യമന്ത്രിക്കസേരയിലെത്താൻ
ശശികല നടത്തിയ നീക്കങ്ങൾ
കാവൽ
മുഖ്യമന്ത്രി ഒ. പനീർശെൽവത്തിന്റെ
മലക്കംമറിച്ചിലിൽ
കുഴഞ്ഞുമറിഞ്ഞു. ശശികലയും പനീർശെൽവവും രണ്ടു ചേരികളിലായി നടത്തുന്ന രാഷ്ട്രീയ പോരാട്ടങ്ങളാണ് ഈ
ദിവസങ്ങളിൽ
കണ്ടത്.
സുപ്രീംകോടതിയുടെ വിധിന്യായം
അഴിമതിക്കേസുകൾ
സംബന്ധിച്ചുള്ള ചില സുപ്രധാന
പരാമർശങ്ങൾ ഉൾക്കൊള്ളുന്നതാണ്. പൊതുപ്രവർത്തകരുടെ അഴിമതി
ഭരണഘടനയോടുള്ള മാപ്പർഹിക്കാത്ത കുറ്റമാണെന്നു വ്യക്തമാക്കുന്നു. ശശികലയുടെ ശക്തമായ
സ്വാധീനവും
തമിഴ്നാട് രാഷ്ട്രീയത്തിൽ വ്യക്തമായി കാണാനുണ്ട് .സിനിമയും
വ്യക്തിപൂജയുമൊക്കെ
ആഴത്തിൽ സ്വാധീനിക്കുന്ന ഒരു
ജനതയാണ് തമിഴ് മക്കൾ .ജയലളിതക്കേസിലെ സുപ്രീംകോടതി വിധി നൽകുന്ന പാഠങ്ങൾ രാഷ്ട്രീയകക്ഷികൾക്കും നേതാക്കൾക്കും
ഒരു പാഠമാകണം.പൊതുമുതൽ
കൊള്ളയടിച്ചും അധികാരസ്ഥാനമുപയോഗിച്ച് അനധികൃതസ്വത്ത് സമ്പാദിച്ചും ജനാധിപത്യമൂല്യങ്ങളേയും ഭരണഘടനയെത്തന്നെയും വെല്ലുവിളിക്കുന്ന പ്രവണതയ്ക്ക് ഈ വിധിയൊരു
താക്കീതാകുമെന്ന കാര്യത്തിൽ സംശയമില്ല. രാഷ്ട്രീയ
പൊതുമണ്ഡലങ്ങളിൽ ഇത്തരം പ്രവണതകൾ വർധിച്ചുവരുന്ന
ഈ കാലത്ത് സുപ്രിംകോടതി
വിധി ഒരു നാഴികക്കല്ല്
തന്നെയാണ്.
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment