TRIBUTE PAID TO
ACTOR JAGANNATHA VARMA
ചലച്ചിത്ര നടന് ജഗന്നാഥ വര്മ്മ അന്തരിച്ചു
Actor Jagannatha Varma, who passed away
today(20-12-2016), had acquired fame as a percussionist too. At 75, he became the
disciple of Kandallur Unnikrishnan Asan and later became the Pramani (leader)
of many Thayambaka performances. The news of his death was totally unexpected
to the thousands of his fans who were waiting for his next percussion
performance. A 'Thayambaka' performance of Jagannatha Varma and his son Manu
Varma was scheduled to be held on Wednesday (21.12.2016) at the Edava
Varuvilakam Temp... in Thiruvananthapuram.
ചലച്ചിത്ര നടന് ജഗന്നാഥ വര്മ്മ (78) അന്തരിച്ചു. തിരുവനന്തപുരം നെയ്യാറ്റിന്കരയിലെ സ്വകാര്യ ആശുപത്രിയില്‍ രാവിലെ 8.30-നായിരുന്നു അന്ത്യം. ന്യൂമോണിയ ബാധയെ തുടര്ന്ന് ചികിത്സയിലായിരുന്നു. ഉച്ചയ്ക്ക് രണ്ട് മുതല്‍ മൃതദേഹം കലാഭവനില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. ആലപ്പുഴയിലെ ചേര്ത്തലയിലായിരുന്നു ജനനം. 1978-ല്‍ മാറ്റൊലി എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച ജഗന്നാഥ വര്മ്മ മൂന്ന് പതിറ്റാണ്ടിലധികം മലയാളചലച്ചിത്രവേദിയിലെ സജീവ സാന്നിധ്യമായിരുന്നു. നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.... ലേലം, ആറാം തമ്പുരാന്‍, പത്രം, ന്യൂഡല്ഹി, സുഖമോ ദേവീ, ശ്രീകൃഷ്ണപരുന്ത്, നക്ഷത്രങ്ങളേ സാക്ഷി എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 2013-ല്‍ ഡോള്‍സ് എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.
... കേരള പോലീസില്‍ എസ്.പിയായാണ് ജഗന്നാഥ വര്മ്മ ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ചത്. കഥകളിയിലും ചെണ്ടയിലും പ്രാവീണ്യം നേടിയ കലാകാരനായിരുന്നു ജഗന്നാഥ വര്മ്മ. കഥകളി ആചാര്യന് പള്ളിപ്പുറം ഗോപാലന് നായരും ചെണ്ട വിദ്വാന് കണ്ടല്ലൂര്‍ ഉണ്ണിക്കൃഷ്ണനും അദ്ദേഹത്തിന്റെ ഗുരുക്കന്മാരാണ്. 74-ാം വയസ്സിലാണ് ചെണ്ടയില്‍ അരങ്ങേറ്റം കുറിക്കുന്നത്
Prof. John Kurakar
No comments:
Post a Comment