മീൻപിടിപാറയും
മലമേൽപാറയും
കൊല്ലം ജില്ലയിലെ ഏറ്റവും
പ്രാധാന്യമുള്ള രണ്ട്
ജൈവവൈവിധ്യ മേഖലകളാണ് മീൻപിടിപാറയും മലമേൽ പാറയും .ഇടമുളയ്ക്കല്
ഗ്രാമപഞ്ചായത്തിലെ അറയ്ക്കല് വില്ലേജിലാണ് പ്രകൃതി
രമണീയമായ മലമേല് പാറ. ഈ
പാറയിലെ പ്രധാന ആകര്ഷണം നൂറ്റാണ്ടുകള്
പഴക്കമുള്ള ഇരുമ്പഴിക്കുന്ന് ശങ്കരനാരായണ ക്ഷേത്രവും ഇവിടെ തമ്പടിച്ചിരിക്കുന്ന
വാനരപ്പടയുമാണ്.മലമേല് പാറയില് നിന്നുള്ള
ദൂരക്കാഴ്ച ആരെയും വശീകരിക്കും. സമുദ്രനിരപ്പില്
നിന്ന് ആയിരത്തിലധികം അടി ഉയരത്തില്
സ്ഥിതിചെയ്യുന്ന അമ്പലപ്പാറയില് നൂറ്റാണ്ടുകള് പഴക്കമുള്ള അരയാല് സന്ദര്ശകരെ
അമ്പരപ്പിക്കും. പുരാതന വാസ്തുവിദ്യയുടെ മകുടോദാഹരണമാണ്
ഒരേ ശ്രീകോവിലില് ശിവ-വിഷ്ണു പ്രതിഷ്ഠയുള്ള ക്ഷേത്രം.
അറുപത് ഏക്കറിലധികം വ്യാപിച്ചു
കിടക്കുന്ന പാറക്കൂട്ടങ്ങള്ക്കിടയില് അത്യപൂര്വമായ ജൈവശ്യംഖലകള് അധിവസിക്കുന്നു. ആഫ്രിക്കയില് കാണപ്പെടുന്ന സാന്ഡ്ഗ്രൂസ് പക്ഷികളെ ഇവിടെ കണ്ടെത്തിയിട്ടുണ്ട്.
അത്യപൂര്വമായ ഇനം സസ്യങ്ങള്,
മറ്റ് ജീവജാലങ്ങള് എന്നിവ ശാസ്ത്രാന്വേഷികള്ക്ക് കൗതുകമാണ്.
നാടുകാണിപ്പാറ, ശാസ്താംപാറ, ശംഖൂത്ത് പാറ, ഗോളപ്പാറ,
നടപ്പാറ, കുടപ്പാറ എന്നീ പേരുകളിലാണ്
പ്രധാന പാതകള് അറിയപ്പെടുന്നത്. നാടുമുഴുവന്
കാണാന് കഴിയുമെന്നതിനാലാണ് അമ്പലപ്പാറയ്ക്ക് ആ പേര്
പഴമക്കാര് നല്കിയത്. ഇത് ജില്ലയിലെ
ഏറ്റവും ഉയരമേറിയ പ്രദേശമാണെന്ന് പറയപ്പെടുന്നു.കൊല്ലം തങ്കശ്ശേരി വിളക്കുമാടം,
ചണ്ണപ്പേട്ട കുടുക്കത്തുപാറ, ചടയമംഗലം ജഡായുപ്പാറ എന്നിവ
ഇവിടെ നിന്നും കാണാന് കഴിയും.
അമ്പലപ്പാറയില് വറ്റാത്ത നീരുറവകളുണ്ട്. ജില്ലയില്
ശാസ്താംകോട്ട കഴിഞ്ഞാല് ഏറ്റവും കൂടുതല്
വാനരന്മാരും മയിലുകളും ഇവിടുത്തെ പ്രത്യേകതയാണ്.
എന്നാല് ഇവിടുത്തെ പ്രകൃതി രമണീയത
സംരക്ഷിക്കുന്നതിനോ ടൂറിസം പ്രയോജനപ്പെടുത്തി മേഖലയുടെ
വികസനത്തിനോ അധികൃതര് ശ്രമിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.നാടുകാണിപ്പാറയ്ക്കും ഇടയ്ക്ക് ഇടുങ്ങിയ ഗുഹ
പോലെ ഒരു ദ്വാരം.
പാറക്കൂട്ടങ്ങൾക്കിടയിലൂടെ
... മൃഗങ്ങളുടെ സഞ്ചാരത്തിനു പ്രകൃതി കനിവോടെ അളന്നുനൽകിയ
വഴിത്താര. പരുക്കൻ പാറകളിൽ അള്ളിപ്പിടിച്ചും
നൂഴ്ന്നിറങ്ങിയും മുന്നോട്ടുപോകുമ്പോൾ ഏതു ധൈര്യശാലിയുടെയും
ശ്വാസം ഒരുവേള നിലച്ചേക്കാം.പാറകളുടെ
വിടവിലായി കാണാം, പുലിച്ചാൺ. പുലിയുടെ
താവളം. ഉള്ളിലേക്കു തലയൊന്നു നീട്ടി നോക്കൂ,
പഴക്കമേറെച്ചെന്നചൂര് മണക്കുന്നു. മനുഷ്യന്റെ കടന്നുവരവിനു മുൻപു
പുലി അടക്കം വന്യമൃഗങ്ങൾ
മലമടക്കുകൾ വസിച്ചിരുന്നു .
കൊല്ലം ജില്ലയിൽ അധികം
അറിയപെടാതെ കിടക്കുന്ന ,മികച്ച ടൂറിസം സാധ്യതയുള്ള മനോഹരമായ ഒരു
സ്ഥലമാണ് കൊട്ടാരക്കരയിലെ മീൻ പിടിപ്പാറ
.സെൻറ് ഗ്രീഗോറിയോസ് കോളേജ് ന്
സമീപമാണ് ഈ വിനോദ
സഞ്ചാരകേന്ദ്രം .കൊല്ലം ജില്ലയിലെ കോളേജ്
വിദ്ധ്യാർത്തികളുടെ ഇഷ്ട
വിനോദകേന്ദ്രമാണ് മീൻ
പിടിപ്പാറ .കിഴക്കെതെരുവ് അറപ്പുര ഭാഗം , ഐപ്പള്ളൂർ എന്നീ പ്രദേശങ്ങളിലൂടെ
ഒഴുകിയെത്തുന്ന നീരുറവകൾ മീൻ പിടിപ്പാറയിൽ
എത്തുന്നതോടെ ജലപ്രവാഗമായി മാറുന്നു കിലോമീറ്ററോളം ദൂരം
പാറക്കെട്ടുകൽക്കിടയിലൂടെയും ഔഷധ ചെടികൾക്കിടയിലൂടെയും
ഒഴുകി, മീൻ പിടിപ്പാറയിൽ
എത്തുന്ന ജലം ഔഷധ
ഗുണമുള്ളതായി തീരുന്നു .സ്ഥല വാസികൾ
കുടിക്കുന്നതിന് ഈ ജലം
ഉപയോഗിക്കുന്നു .മീൻ പിടിപ്പാറ മനോഹരമായ
ഒരു കാഴ്ച തന്നെയാണ്
കുട്ടികൾക്ക് ഇവിടെ നീന്താനും വെള്ളത്തിലൂടെ
മണിക്കൂറുകൾ തെന്നി നീങ്ങാനുമുള്ള സൗകര്യമുണ്ട്
.കുളിമയുള്ള വെള്ളത്തിൽ മണിക്കൂറുകൾ ചെലവഴിക്കുന്ന
കുട്ടികൾ ധാരളമാണ് .ടൂറിസം വകുപ്പ്
ഏറ്റടുത്തു ആധൂനിക സൗകര്യങ്ങൾ ഒരുക്കിയാൽ മികച്ച
സാദ്ധ്യത കളുള്ള ഒരു
പ്രകൃതി മനോഹര ,അനുഗ്രഹ ഭൂമിയാണ്
മീൻ പിടിപ്പാറ .പാറക്കൂട്ടങ്ങൾ
പിന്നിട്ടു മുകളിലെത്തുമ്പോൾ മൈലാടും
പാറയാണ് ..അവിടെ എത്തിയാൽ കടപ്പുറത്ത്
നിൽക്കുന്ന പ്രതീതിയാണ് . നല്ല കാറ്റാണ് , ക്ഷീണമെല്ലാം
അതോടെ അകലും. പാറക്കൂട്ടങ്ങൾക്കു വിവിധ
മരങ്ങൾ സമൃദ്ധമായി വളരുന്നു.
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment