FORMER TAMIL NADU CHIEF
MINISTER J JAYALALITHAA’S HOSPITAL BILL
ജയലളിതയുടെ 73 ദിവസത്തെ ആശുപത്രി ചികിത്സയ്ക്ക് ചെലവായത് 80 കോടി രൂപ, ആശുപത്രി ബില്ലിനു പുറമേയുള്ള ചെലവുകളും കോടികള്‍.
Former
Tamil Nadu Chief Minister J Jayalalithaa was hospitalized in Apollo hospitals
on September 22nd this year.Jayalalithaa had undergone treatment in Apollo
Hospitals Chennai for about 73 days since her hospitalization on September 22nd
this year. As per estimation the medical expenses of the CM has crossed Rs 80
crore-mark during this period.If media reports are believed, the entire
second floor of the Apollo Hospital consisting of 30 rooms was vacated. Going
by the tariff put out by Apollo Hospital, rent per day for 30 rooms has been
known to be around Rs one crore. The charges are extra for the consultation
charges of 39 Apollo doctors, medicines, bills of Dr Richard and his team who
flew in from London several times, and the charges of physiotherapist from
Singapore.
And Two Suite Rooms used by Jayalalithaa costed Rs 52,600 per
day. Eight out of the 28 remaining rooms are common wards that cost from Rs
3,500 to Rs 5,200 per bed. 10 rooms are private wards, which cost nearly Rs
8,800 per day. Cost of suite rooms vary from Rs 12,500 to Rs 26,000 per day.Central
Government will bear the expenses towards using the services of AIIMS Doctors.
Overall, At least Rs 1 crore per day has been spent for Amma’s good health.
അന്തരിച്ച് തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ചികിത്സാ ചെലവ് സംബന്ധിച്ച ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തുവിട്ട് തെലുങ്ക് മാധ്യമങ്ങള്‍. സെപ്തംബര്‍ 22 മുതല്‍ 73 ദിവസത്തെ അപ്പോളോ ആശുപത്രിയിലെ ചികിത്സയുടെ 80 കോടി രൂപയുടെ ബില്‍ വിവരങ്ങളാണ് മാധ്യമങ്ങള്‍ പുറത്തുവിട്ടത്. ചട്ടങ്ങള്‍ പ്രകാരം സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ ചികിത്സ ചെലവുകള്‍ വഹിക്കേണ്ടത് അതാത് സംസ്ഥാന സര്ക്കാരുകളോ കേന്ദ്രസര്ക്കാരുകളോ ആണ്. ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് സെപ്തംബര്‍ 22 മുതല്‍ മരണ വാര്ത്ത പുറത്തുവന്ന ഡിസംബര്‍ 5 വരെയുള്ള ബില്‍ വിവരങ്ങളാണ് എന്ടിവിയെന്ന തെലുങ്ക് ചാനല്‍ പുറത്തുവിട്ടിരിക്കുന്നത്. ഇത് ഏകദേശം 80 കോടിക്ക് അടുത്താണെന്നാണ് റിപ്പോര്ട്ട്.
സാമൂഹ്യ പ്രവര്‍ത്തകര്‍ വിവരാവകാശ നിയമം പ്രകാരം സമര്പ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ചികിത്സ ചെലവ് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്. ചികിത്സയ്ക്കു മാത്രമായി ഏകദേശം 80 കോടിയോളം രൂപ ചെലവായെന്നും തമിഴ്നാട് സര്ക്കാരിന്റെ ആരോഗ്യവകുപ്പ് ആകെ ചെലവില്6 കോടി രൂപ ഇതിനോടകം തന്നെ അടച്ചു തീര്ത്തുവെന്നും രേഖകള്‍ വ്യക്തമാക്കുന്നു.അപ്പോളോ ആശുപത്രിയിലെ രണ്ടാമത്തെ നിലയിലെ മുറിയിലായിരുന്നു ജയലളിതയെ പ്രവേശിപ്പിച്ചത്. പ്രതിദിനം 52000 രൂപ വീതമാണ് ഈ മുറിയുടെ വാടക. ചികിത്സാ കാലയളവില്‍ രണ്ടാം നിലയിലെ 30 മുറികള്‍ ഒഴിപ്പിച്ചിരുന്നു. പതിനായിരങ്ങള്‍ വാടയുള്ള ഈ മുറികള്‍ ഒഴിപ്പിച്ചതു വഴിയുണ്ടായ നഷ്ടവും ജീവന് രക്ഷിക്കാനായി ഉപയോഗിച്ച ഉപകരണങ്ങളുടെ വിലയും ഈ ചെലവില് ഉള്‍പ്പെടും.
വിദേശത്തു നിന്നും എത്തിയ ഡോക്ടര്‍ റിച്ചാര്‍ഡ് ജോണ്‍ ബില്ലിന്റേയും സംഘത്തിന്റേയും കണ്സള്ട്ടേഷന്റേയും ജയലളിതയെ ചികിത്സിച്ച 39 അപ്പോളോ ഡോക്ടര്മാരുടേയും ചാര്ജുകളും നേഴ്സിംഗ് ചാര്ജുകള്ക്കും പുറമേയാണ് ഈ തുക.
അപ്പോളോ ആശുപത്രിയില്‍ നിന്നും ഡിസംബര്‍ 8ന് 20168405 എന്ന നമ്പറിലുള്ള ബില്ലിലെ വിവരങ്ങളാണ് മാധ്യമങ്ങള്‍ റിപ്പോര്ട്ട് ചെയ്തത്. സെപ്തംബര്‍ 22 ന് പനിയും നിര്ജ്ജലീകരണവും പിടിപ്പെട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജയലളിത ഡിസംബര്‍ 5നാണ് മരണപ്പെട്ടതായി വാര്ത്ത പുറത്തുവന്നത്. ഡിസംബര്‍ 5ന് രാത്രി 11.30ന് ഹൃദയസ്തംഭനമുണ്ടായി അവര്‍ മരണപ്പെട്ടുവെന്നായിരുന്നു വാര്ത്ത. ഇക്കാലയളവില്‍ അപ്പോളോയിലെ 39 ഡോക്ടര്മാരും ലണ്ടനില്‍ നിന്നെത്തിയ വിദഗ്ധ സംഘവുമുള്പ്പെടയുള്ളവരാണ് ജയലളിതയെ ചികിത്സിച്ചത്. എയിംസില്‍ നിന്നുള്ള ഡോക്ടര്മാരും ജയലളിതയെ ചികിത്സിക്കാനായി എത്തിയിരുന്നു.
Prof. John Kurakar
No comments:
Post a Comment