പ്രഥമ ആര്ഷദര്ശന പുരസ്ക്കാരം മഹാകവി അക്കിത്തത്തിന്
കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രഥമ ആര്‍ഷദര്‍ശന പുരസ്‌ക്കാരത്തിനായി തെരഞ്ഞെടുത്ത
വിവരം മഹാകവി അക്കിത്തത്തെ
വീട്ടിലെത്തി സി. രാധാകൃഷ്ണന്‍
അറിയിക്കുന്നുതൃശൂര്‍: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക ഏര്‍പ്പെടുത്തിയ പ്രഥമ ആര്ഷദര്ശന പുരസ്ക്കാരം മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് പുര സ്‌ക്കാരം.
വേദ സാഹിത്യത്തിലെ ധര്‍മ്മ സന്ദേശം രചനകളിലൂടെ പ്രതിഫലിപ്പിക്കുന്ന മലയാളി സാഹിത്യകാരനാണ് പുരസ്‌ക്കാരം നല്‍കുക. പ്രമുഖ സാഹിത്യകാരന്മാരായ സി. രാധാകൃഷ്ണന്‍ (അധ്യക്ഷന്‍), ആഷാ മേനോന്‍, പി. നാരായണക്കുറുപ്പ് എന്നിവരടങ്ങിയ സമിതിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്.ജനുവരി ഏഴിന് തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ നടക്കുന്ന സാഹിത്യസമ്മേളനത്തില്‍ പുരസ്‌ക്കാരം സമര്‍പ്പിക്കും.
കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രഥമ ആര്ഷദര്ശന പുരസ്‌ക്കാരം നേടിയ മഹാകവി അക്കിത്തം നാളെയുടെ വഴികാട്ടിയാണെന്ന് സി.രാധാകൃഷ്ണന്‍.രാമാനുജനെഴുത്തച്ഛന്റെ സര്‍ഗ്ഗ പാരമ്പര്യം നിലനിര്‍ത്തിയ മഹാകവികളെ പ്രതിധാനം ചെയ്ത്, അവരുടെ ദീപ്തസ്മരണ ഇന്നും കേരള മനസ്സില്‍ ഉണര്‍ത്തുന്ന ആധുനിക കവികളുടെ ശ്രേണിയില്‍ അഗ്രിമസ്ഥാനത്തു
പ്രതിഷ്ഠ നേടിയിരിക്കുന്നത് മഹാകവി അക്കിത്തമാണെന്നും പുരസ്‌ക്കാര സമിതി വിലയിരുത്തി.
ഭാരതീയ കാവ്യസംസ്‌കൃതിയുടെ അഗ്‌നി അക്കിത്തം വ്രതശുദ്ധിയോടെ അണയാതെ സൂക്ഷിക്കുന്നു. മഹാകവിത്രയത്തെ
തുടര്‍ന്ന് ഇടശേരിയിലൂടെയും വൈലോപ്പിള്ളിയിലൂടെയും ഒഴുകിവന്ന കവിതാപ്രവാഹത്തിന്റെ ഇന്നത്തെ പ്രതിനിധിയായ അക്കിത്തം നാളെയുടെ വഴികാട്ടിയാണ്.ശ്രീമദ്മഹാഭാഗവതത്തിന്റെ വൃത്താനുവൃത്ത പദാനുപദപരിഭാഷയിലൂടെ നേരിട്ടും സ്വകാവ്യങ്ങളുടെ അന്തര്‍ധാരയായും ഭാരതീയ ദര്‍ശനത്തിന്റെ പരിമളം പ്രസരിപ്പിക്കാന്‍ അക്കിത്തം തന്റെ സാര്‍ത്ഥകജീവിതത്തില്‍ പരിശ്രമിച്ചുപോരുന്നതായും സി. രാധാകൃഷ്ണന്‍ പറഞ്ഞു.കേരള ഹിന്ദൂസ് ഓഫ് നേര്‍ത്ത് അമേരിക്ക ഭാരവാഹികളായ കെ. രാധാകൃഷ്ണ്‍, സനല്‍ ഗോപി, പി. ശ്രീകുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍
പങ്കെടുത്തു
Prof. John Kurakar
No comments:
Post a Comment