Pages

Tuesday, December 6, 2016

തമിഴകത്തിൻറെ 'അമ്മ യാത്രയായി

തമിഴകത്തിൻറെ 'അമ്മ യാത്രയായി

സംസ്കാരം ഇന്ന് വൈകീട്ട് മറീന ബീച്ചില്എംജിആര്സ്മാരകത്തിനടുത്ത്.

നീണ്ട ആകാംക്ഷയ്ക്കും അനിശ്ചിതത്തിനുമൊടുവിൽ തമിഴകത്തിൻറെ 'അമ്മ  മുഖ്യമന്ത്രി ജയലളിത(68) 2016 ഡിസംബർ 5 ന് അന്തരിച്ചു. വിയോഗവാർത്ത അറിഞ്ഞതോടെ തമിഴ്‌നാട് കണ്ണീർപുഴയായി .അതീവഗുരുതരംമെന്ന വിവരം പുറത്തുവന്നപ്പോൾ മുതൽ അപ്പോളോ ആശുപത്രിക്കുമുന്നിൽ തമ്പടിച്ചിരുന്ന അണികളുടെ ദുഃഖം അണപൊട്ടിയൊഴുകി .അവർ അമ്മയെ വിളിച്ച് നെഞ്ചത്തടിച്ചും നിലത്തുവീണരുണ്ടും അവർ അലമുറയിട്ടു .ജനലക്ഷങ്ങൾ നിലവിളിയോടെ  നിരത്തിലിറങ്ങി . ഹൃദയാഘാതത്തെത്തുടര്ന്ന് ഞായറാഴ്ച വൈകിട്ടാണ് ജയലളിതയെ അത്യാസന്നനിലയില് ഐസിയുവിലേക്കു മാറ്റിയത്. തീവ്രപരിചരണ വിഭാഗത്തില് വിദഗ്ധ ചികിത്സ നല്കിയെങ്കിലും ജീവന് രക്ഷിക്കാനായില്ല. തിങ്കളാഴ്ച വൈകിട്ട് ജയലളിത മരിച്ചതായി തമിഴ് ചാനലുകളില് വാര്ത്ത വന്നിരുന്നെങ്കിലും ഇത് നിഷേധിച്ച് ആശുപത്രി അധികൃതര് രംഗത്തെത്തിയിരുന്നു..
വേർപാടിനെ തുടർന്ന്  തമിഴ്‌നാട്ടിലെങ്ങും അതീവ ജാഗ്രത പുലര്ത്തി വരികയാണ്. രണ്ടര മാസത്തോളമായി ആശുപത്രിയില് കഴിയുന്ന ജയലളിത ആരോഗ്യനില വീണ്ടെടുക്കുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്.പനിയും നിര്ജ്ലീകരണവും മൂലം സെപ്റ്റംബര് 22ന് ആണു ജയലളിത(68)യെ ആശുപത്രിയില് പ്രവേശിപ്പിച്ചത്. ശ്വാസകോശ അണുബാധയ്ക്ക് യുകെ, സിംഗപ്പൂര്, ഡല്ഹിച എയിംസ് എന്നിവിടങ്ങളില്നിിന്നു വിദഗ്ധ ഡോക്ടര്മാലര് അപ്പോളോ ആശുപത്രിയിലെത്തി ചികിത്സ നല്കിയിരുന്നു. ജയലളിത സുഖപ്പെട്ടുവെന്നും ആശുപത്രിയില്നി്ന്ന് എപ്പോള് ഡിസ്ചാര്ജ്് ആകണമെന്നു ജയലളിതയ്ക്കു തീരുമാനിക്കാമെന്നും അപ്പോളോ ആശുപത്രി എംഡി പ്രതാപ് സി. റെഡ്ഡി വ്യക്തമാക്കിയിരുന്നു. ഏതാനും ദിവസം മുമ്പ് പാര്ട്ടി  പ്രവര്ത്തെകര്ക്കുയ ജയലളിത സന്ദേശമയച്ചിരുന്നു.
1948 ഫെബ്രുവരി 24നു കര്ണാെടകയിലെ മാണ്ഡ്യയിലായിരുന്നു ജയലളിതയുടെ ജനനം. 1961ല് സിനിമാ അഭിനയരംഗത്തെത്തിയ ജയലളിത 140ഓളം സിനിമകളില് അഭിനയിച്ചു. നടനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായിരുന്ന എം.ജി. രാമചന്ദ്രനാണ് ജയലളിതയെ രാഷ്ട്രീയത്തിലേക്കു കൈപിടിച്ചുയര്ത്തി യത്. 1984ല് ജയലളിത രാജ്യസഭാംഗമായി. ഇംഗ്ലീഷിലുള്ള ജയലളിതയുടെ വാക്ചാതുര്യമായിരുന്നു എംജിആറിനെ ഈ തീരുമാനത്തിനു പ്രേരിപ്പിച്ചത്. എംജിആറിന്റെ നിര്യാണത്തെത്തുടര്ന്ന്ക അണ്ണാ ഡിഎംകെയുടെ നേതൃത്വം ജയലളിതയ്ക്കായി. ജയലളിത 1989ല് ബോഡിനായ്ക്കന്നൂരില്നിേന്നു നിയമസഭയിലേക്കു മത്സരിച്ചു വിജയിച്ചു. അണ്ണാ ഡിഎംകെ 27 സീറ്റ് നേടി. തമിഴ്‌നാടിന്റെ ചരിത്രത്തിലെ ആദ്യ വനിതാ പ്രതിപക്ഷനേതാവ് പദവിയില് ജയലളിത എത്തി.രണ്ടു വര്ഷിത്തിനകം ജയലളിത സംസ്ഥാനത്തെ ആദ്യ വനിതാ മുഖ്യമന്ത്രിയായി. 2001ലും 2011ലും 2016ലും മുഖ്യമന്ത്രിപദം ജയലളിതയെ തേടിയെത്തി. കേസുകളെത്തുടര്ന്ന്ല രണ്ടു തവണ മുഖ്യമന്ത്രിപദം ഒഴിയേണ്ടിവന്നെങ്കിലും പൂര്വാുധികം ശക്തിയോടെ തിരിച്ചെത്തി. ഒ. പനീര്സെടല്വിമായിരുന്നു രണ്ടു തവണയും പകരം മുഖ്യമന്ത്രിയായത്. ജയലളിത ആശുപത്രിയിലായതിനെത്തുടര്ന്ന്  മന്ത്രിസഭായോഗങ്ങളില് അധ്യക്ഷത വഹിക്കുന്നത് പനീര്സെില്വുമാണ്.
എംജിആറിനു ശേഷം ആദ്യമായാണ് ഒരു മുഖ്യമന്ത്രി അധികാരം നിലനിര്ത്തി്യത്. പ്രധാന എതിരാളികളായ ഡിഎംകെയിലെ ഭിന്നതയും ജയലളിതയ്ക്കു തുണയായി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില് 39ല് 37 സീറ്റുകളും നേടിയ അണ്ണാ ഡിഎംകെ മൂന്നാമത്തെ വലിയ കക്ഷിയായി. ബിജെപി നയിക്കുന്ന കേന്ദ്ര സര്ക്കാ്രുമായി ജയലളിത തികഞ്ഞ സൗഹൃദത്തിലായിരുന്നു.തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തിൽ രാഷ്ട്രീയ –സാമൂഹിക–ചലച്ചിത്ര– കായിക രംഗങ്ങളിലെ പ്രമുഖർ അനുശോചിച്ചു. വ്യക്തി പ്രഭാവവും ദീർഘവീക്ഷണവും ജനപ്രീതിയും കാര്യശേഷിയുമുള്ള നേതാവിനെയാണ് നഷ്ടമായതെന്ന് രാഷ്ട്രപതി പ്രണബ് മുഖർജി അനുശോചന സന്ദേശത്തിൽ പറഞ്ഞു. തമിഴ്നാടിെൻറയും അവിടത്തെ ജനങ്ങളുടെയും സാമൂഹിക സാമ്പത്തിക പുരോഗതിക്ക് സമർപ്പിച്ച ജീവിതമായിരുന്നു ജയലളിതയുടെത്. തമിഴ്നാടിെൻറവികസനത്തിന് അവർ നൽകിയ സംഭാവനകൾ എന്നും ഒാർമിക്കപ്പെടുമെന്നും രാഷ്ട്രപതി അനുശോചിച്ചു.
അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലികളർപ്പിച്ചു. മൃതദേഹം പൊതുദർശനത്തിനുവച്ചിരിക്കുന്ന രാജാജി ഭവനിലെത്തിയാണ് മോദി അന്തിമോപചാരം അർപ്പിച്ചത്. രാജാജി ഭവനിലെത്തിയ മോദി, ജയലളിതയുടെ തോഴി ശശികല, മുഖ്യമന്ത്രി ഒ.പനീർശെൽവം എന്നിവരെ കണ്ടു.അണ്ണാ ഡിഎംകെ നേതാക്കളെയും മന്ത്രിമാരെയും ആശ്വസിപ്പിച്ചതിനുശേഷമാണ് മോദി മടങ്ങിയത്.
മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തെ തുടർന്ന് തമിഴ്നാട്  നിശ്ചലമായി. എല്ലായിടത്തും പെട്രോൾ പമ്പുകളും  മെഡിക്കൽ ഷോപ്പുകളുമടക്കമുള്ള കടകൾ അടഞ്ഞുകിടക്കുകയാണ്. പെട്ടികടകൾ പോലും തുറന്ന് പ്രവർത്തിക്കുന്നില്ല.വാഹനങ്ങൾ സർവീസ് നടത്താതിനാൽ റോഡുകളും വിജനമാണ്. ഒറ്റപ്പെട്ട ഇരുചക്രവാഹനങ്ങൾ മാത്രമാണ് നിരത്തിൽ കാണുന്നത്. വ്യാപാര സ്ഥാപനങ്ങൾ തുറക്കാത്തതിനാലും വാഹനങ്ങൾ നിരത്തിലിറങ്ങാത്തതിനാലും സംസ്ഥാനത്ത് ബന്ദിന്റെ പ്രതീതിയാണ്.തമിഴ്നാട്ടിൽ ട്രെയിനുകളെല്ലാം വൈകിയാണ് ഓടുന്നത്. ചെന്നൈയിലേക്കുള്ള പലയിടത്തും ട്രെയിനുകൾ നിർത്തിയിട്ടിരിക്കുകയാണെന്നും റിപ്പോർട്ടുണ്ട്.എന്നാൽ, ഇതുവരെ അക്രമസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തങ്ങളുടെ പ്രിയപ്പെട്ട നേതാവിന്റെ വിയോഗം ദു:ഖത്തിലാഴ്ത്തിയിട്ടുണ്ടെങ്കിലും വളരെ സമാധാനപരമായ രീതിയിലാണ് ജനങ്ങൾ അതിനോട് പ്രതികരിച്ചത്.
രാജാജി ഹാളിൽ പൊതുദർശനം തുടരുകയാണ്. വസതിയായ പോയസ് ഗാർഡനിൽനിന്നു രാജാജി ഹാളിലേക്കു പുലർച്ചെ തന്നെ ഭൗതിക ശരീരം എത്തിച്ചിരുന്നു. റോഡിനിരുവശത്തും നിരവധിയാളുകളാണ് ‘തമിഴ്നാടിന്റെ അമ്മ’യെ അവസാനമായി ഒരു നോക്കുകാണാൻ എത്തിയത്. രാജാജി ഹാളിലേക്ക് ആയിരക്കണക്കിന് അണ്ണാ ഡിഎംകെ പ്രവർത്തകർ എത്തുകയാണ്. വൈകിട്ടു നാലു വരെ നീളുന്ന പൊതുദർശനത്തിനു ശേഷമായിരിക്കും സംസ്കാരത്തിനായി മറീനയിലേക്കു കൊണ്ടുപോകുക. നാലരയോടെ സംസ്കാരം നടക്കും. എംജിആറിന്റെ സംസ്കാരം നടത്തിയ മറീനയിൽ അദ്ദേഹത്തിന്റെ സ്മാരകത്തിനടുത്തായിരിക്കും ജയയ്ക്കും അന്ത്യവിശ്രമസ്ഥലമൊരുങ്ങുക
ഇന്ത്യ കണ്ട അസാധാരണത്വമാര്ന്ന രാഷ്ട്രീയ പ്രതിഭയായിരുന്നു തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അനുസ്മരിച്ചു. അന്യാദൃശമായ നേതൃപാടവം, അത്യപൂര്വമായ ഭരണനൈപുണ്യം എന്നിവ ഇന്ത്യന് രാഷ്ട്രീയത്തില് ജയലളിതയെ വേറിട്ട വ്യക്തിത്വത്തിന്റെ ഉടമയാക്കി.കേരളത്തോട് സവിശേഷ മമതാബന്ധം പുലര്ത്തിയിരുന്ന അവര് എന്നും തമിഴര്ക്കും മലയാളികള്ക്കുമിടയില് സാഹോദര്യം നിലനില്ക്കുന്നതിനുവേണ്ടി പരിശ്രമിച്ചു.കലാരംഗത്തുനിന്നും രാഷ്ട്രീയരംഗത്തേക്ക് വരികയും ചുരുങ്ങിയ നാളുകള് കൊണ്ടുതന്നെ രാഷ്ട്രീയരംഗത്തെ തന്റെ അസാമാന്യമായ വ്യക്തിപ്രഭാവം കൊണ്ട് മാറ്റിമറിക്കുകയും ചെയ്തു ജയലളിത. ആ പ്രക്രിയയില് തമിഴ് ജനതയുടെ മനസ്സില് മായാത്ത മാതൃബിംബമായി അവര് ഉയര്ന്നു. ദരിദ്ര ജനവിഭാഗങ്ങള്ക്ക് ആശ്വാസമരുളുന്ന ഒട്ടനവധി നടപടികളിലൂടെ അവര് തമിഴ് ജനതയുടെയാകെ തന്നെ സ്നേഹവിശ്വാസങ്ങള് ആര്ജിച്ചു.ഒരു ജനതയുടെ മനസ്സിനെയും ഭാഗധേയത്തേയും ഇത്രയധികം സ്വാധീനിച്ച മുഖ്യമന്ത്രിമാര് നമ്മുടെ രാജ്യത്ത് അധികമില്ല.
പൊതുവേ പുരുഷാധിപത്യപരമായ രാഷ്ട്രീയരംഗത്ത് സ്ത്രീത്വം ഒരുവിധത്തിലും പോരായ്മയല്ല മറിച്ച് മികവാണ് എന്ന് അവര് തെളിയിച്ചുകാട്ടി. എം ജി ആറിന്റെ മരണശേഷമുള്ള ഘട്ടത്തില് പ്രായോഗിക രാഷ്ട്രീയത്തില് ജയലളിതക്കു മുമ്പില് ഒട്ടനവധി പ്രതികൂല ഘടകങ്ങളുണ്ടായിരുന്നു. ആ പ്രതികൂല ഘടകങ്ങളെയെല്ലാം ജനങ്ങളെ കൂടെനിര്ത്തിക്കൊണ്ട് അതിജീവിക്കുകയായിരുന്നു. അങ്ങനെ തമിഴ്നാട്ടിലെ എം ജി ആര് രാഷ്ട്രീയശൈലിയുടെ തുടര്ക്കണ്ണിയായി ജയലളിത ജനമനസ്സുകളില് സ്ഥാനം നേടി.സംസ്ഥാനങ്ങളുടെ ന്യായമായ അവകാശങ്ങള് നേടിയെടുക്കുന്നതിനും അങ്ങനെ ഭരണഘടനയുടെ ഫെഡറല് സ്പിരിറ്റ് ഉയര്ത്തിപ്പിടിക്കുന്നതിനും മുഖ്യമന്ത്രി എന്ന നിലയില് ജയലളിത പല ഘട്ടങ്ങളിലും വഹിച്ച നേതൃപരമായ പങ്ക് വിസ്മരിക്കാവുന്നതല്ല. രാജ്യസഭാംഗമെന്ന നിലയിലും നിയമസഭാംഗമെന്ന നിലയിലും മുഖ്യമന്ത്രിയെന്ന നിലയിലുമൊക്കെ അവര് സ്വന്തം നാടിന്റെ മനസ്സും ശബ്ദവുമായി നിലനില്ക്കുകയായിരുന്നു. അതിനെ തമിഴ് ജനത മനസ്സുകൊണ്ട് അംഗീകരിക്കുകയുമായിരുന്നു.

ജയലളിതക്ക് ഹൃദയാഘാതം സംഭവിച്ച വാർത്ത കേട്ടുണ്ടായ ഞെട്ടലിൽ സംസ്ഥാനത്തെ അഞ്ച് അണ്ണാ ഡി.എം.കെ പ്രവർത്തകർ മരിച്ചു. ജയലളിത പേരവൈ ബ്രാഞ്ച് സെക്രട്ടറി കടലൂർ പൻരുട്ടി സന്യാസിപേട്ട ഗാന്ധിനഗർ കോളനി നീലകണ്ഠൻ (51) ഞായറാഴ്ച രാത്രി ടി.വിയിൽ വാർത്ത കേട്ട് നിമിഷങ്ങൾക്കകം നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.കടലൂർ ജില്ലയിലെ പെണ്ണാടം നെയ്വാസൽ  തങ്കരാസു (55),  ചാമുണ്ടി (61) എന്നിവരും മരിച്ചു. ഇരുവരും നെയ്വാസൽ ഏരിയ കമ്മിറ്റി അംഗങ്ങളാണ്.  നത്തം മുൻ സെക്രട്ടറി പെരിയ സ്വാമിയും (65) ഹൃദയാഘാതംമൂലം മരിച്ചു. പാർട്ടിപ്രവർത്തകയായ കോയമ്പത്തൂർ എൻ.ജി.ജി.ഒ കോളനി ഗാന്ധിനഗർ മാരിച്ചാമി ഭാര്യ പണ്ണമ്മാൾ (62) ടി.വി കാണവെ മയങ്ങിവീണാണ് മരിച്ചത്.അതേസമയം, എ.ഐ.എ.ഡി.എം.കെ യുവജന വിഭാഗം നേതാവ് വിഷം കഴിച്ച് ജീവനൊടുക്കി. തേനി ജില്ലയിലെ ബോഡിനായ്ക്കന്നൂർ മേലേശൊക്കനാഥപുരം സ്വദേശി ചന്ദ്രനാണ് (38) മരിച്ചത്.
തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തിൽ അനുശോചിച്ച് പാർലമെന്റിന്റെ ഇരുസഭകളും  പിരിഞ്ഞു. പ്രധാനപ്പെട്ട നേതാവിനെയും പാർലമെന്റേറിയനേയും ഭരണനിപുണയായ ഭരണാധികാരിയേയും രാജ്യത്തിന്  നഷ്ടപ്പെട്ടുവെന്ന് ഉപരാഷ്ട്രപതി ഹമീദ് അൻസാരി പറഞ്ഞു.രാജ്യത്തെ ഏറ്റവും ധൈര്യശാലിയും ജനപ്രിയയുമായ നേതാവിനെയാണ് നഷ്ടപ്പെട്ടതെന്ന് ലോക്സഭാ സ്പീക്കർ സുമിത്ര മഹാജൻ അഭിപ്രായപ്പെട്ടു. ജനങ്ങളുടെ സ്വന്തം നേതാവിനെ അവർ അമ്മയെന്നാണ് സ്നേഹപൂർവം വിളിച്ചിരുന്നതെന്നും മഹാജൻ പറഞ്ഞു.മഹാരാഷ്ട്ര, ഒഡിഷ, കേരളം എന്നിവിടങ്ങളിലെ നിയമസഭകളും ജയലളിതയുടെ നിര്യാണത്തിൽ അനുശോചിച്ച് ഇന്നത്തേക്ക് പിരിഞ്ഞു.
കോയമ്പത്തൂർ: ജയലളിത അന്തരിച്ച സാഹചര്യത്തിൽ തമിഴ്നാട്ടിൽ സുരക്ഷ ശക്തിപ്പെടുത്തി. ഞായറാഴ്ച രാത്രി തമിഴ്നാട്ടിൽ തിരിച്ചെത്തിയ ഗവർണർ സി.വിദ്യാസാഗർ റാവു സംസ്ഥാനത്തെ ക്രമസമാധാനനില സംബന്ധിച്ച റിപ്പോർട്ട് കേന്ദ്ര സർക്കാറിന് സമർപിച്ചു. കേന്ദ്രമന്ത്രിമാർ ചെന്നൈയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. തമിഴ്നാട് സർക്കാറിെൻറ ആവശ്യപ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിെൻറ ഉത്തരവുപ്രകാരം ഹൈദരാബാദിൽനിന്ന് ഒൻപത് കമ്പനി കേന്ദ്രസേന എത്തി. കേന്ദ്ര സേനാ മേധാവികളോട് തമിഴ്നാട്ടിലേക്ക് പോകാൻ കേന്ദ്ര സർക്കാറും ഉത്തരവിട്ടു. ചെന്നൈ ഉൾപ്പെടെ സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ പൊലീസ് കനത്ത ജാഗ്രതയിലാണ്.
ഒ പനീര്‍ശെല്‍വം മുഖ്യമന്ത്രി


ഒ പനീര്‍ശെല്‍വം തമിഴ്നാടിന്റെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ചൊവ്വാഴ്ച പുലര്‍ച്ചെ 1.20 രാജ്ഭവനില്‍ നടന്ന ചടങ്ങിലാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഒപ്പം പതിനഞ്ച് മന്ത്രിമാരും സത്യപ്രജ്ഞ ചെയ്തു. 
നേരത്തെ ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ചെന്നൈ റോയപേട്ടയിലെ എഐഎഡിഎംകെ ആസ്ഥാനത്ത് പാര്‍ടി എംഎല്‍എമാര്‍ യോഗം ചേര്‍ന്ന് പനീര്‍ശെല്‍വത്തെ പാര്‍ലമെന്ററി പാര്‍ടി നേതാവായി തെരഞ്ഞെടുത്തിരുന്നു. അപ്പോളോ ആശുപത്രിയില്‍നിന്ന് തിങ്കളാഴ്ച അര്‍ധരാത്രി 12ഓടെ എത്തിയാണ് പനീര്‍ശെല്‍വം യോഗത്തില്‍ പങ്കെടുത്തത്. 

ജയലളിത മന്ത്രിസഭയില്‍ ധന മന്ത്രിയായിരുന്നു. ജയലളിത 2014 ല്‍ അഴിമതിക്കേസില്‍പ്പെട്ട് മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് പുറത്തുപോകേണ്ടി വന്നപ്പോള്‍ ആ സ്ഥാനം പനീര്‍ശെല്‍വത്തെയാണ് ഏല്‍പ്പിച്ചത്. ജയലളിത ആശുപത്രിയില്‍ കഴിയുമ്പോഴും പനീര്‍ശെല്‍വമായിരുന്നു മുഖ്യമന്ത്രിയുടെ ചുമതല വഹിച്ചത്

Prof. John Kurakar




No comments: