Pages

Friday, December 2, 2016

കള്ളപ്പണക്കാരെ പിടിക്കാന്‍ മോദി വെച്ച കെണിയില്‍ വീണത് സാധാരണക്കാരും പാവപ്പെട്ടവരും മാത്രം

കള്ളപ്പണക്കാരെ പിടിക്കാന്‍  മോദി വെച്ച കെണിയില്വീണത് സാധാരണക്കാരും പാവപ്പെട്ടവരും മാത്രം .

ഡിസംബർ  ഒന്ന് ശമ്പള-പെൻഷൻ  ദിനം സങ്കട ദിനമായി .രണ്ടാം ദിനവും ശമ്പള-പെൻഷൻ വിതരണത്തിൽ പ്രതിസന്ധി തുടരുന്നു. സംസ്ഥാനത്ത് 4,35,000 പെന്ഷന്കാരുണ്ട്. മിക്ക ട്രഷറികളും കറന്സി ക്ഷാമംമൂലം വലയുകയാണ്. ഇന്നലെ ടോക്കണ്കിട്ടി മടങ്ങിയവരും ഇന്നു ദീര്ഘനേരം പണത്തിനായി കാത്തു നില്ക്കേണ്ട സ്ഥിതിയുണ്ടായി.  18 ട്രഷറികളില്വെള്ളിയാഴ്ച ഒരു രൂപ പോലും വിതരണത്തിനെത്തിയില്ലഇവിടങ്ങളില്എത്തിയ ഉപയോക്താക്കളെ കോര്ബാങ്കിങ് സംവിധാനം ഉപയോഗിച്ച് പണമുള്ള ട്രഷറികളില്നിന്നും പിന്വലിക്കാന്പറഞ്ഞയക്കുകയാണ് ചെയ്തത്. കടുത്ത കറന്സി ക്ഷാമം ജനങ്ങളെ വലയ്ക്കുകയാണ്.നോട്ട് പ്രതിസന്ധി വന്നതോടെ കെഎസ്ആര്ടിസിക്ക് പ്രതിദിനം ഒരുകോടി രൂപയുടെ നഷ്ടമുണ്ടെന്ന് ഗതാഗതമന്ത്രി കെ ശശീന്ദ്രനും പറയുന്നു .

നോട്ട് നിരോധം കാരണം രാജ്യത്ത് ഉടലെടുത്ത അരാജകത്വം അനന്തമായ ആഴക്കയത്തിലെത്തി നില്ക്കുകയാണ്.
പ്രതിസന്ധിക്കിടെ ആദ്യമായെത്തിയ ശമ്പള ദിനത്തില്ശമ്പളവും പെന്ഷനും വാങ്ങാന്കഴിയാതെ ലക്ഷക്കണക്കിനാളുകള്പ്രയാസപെടുകയാണ് .സംസ്ഥാന സര്ക്കാറിലെയും പൊതു മേഖലാ സ്ഥാപനങ്ങളിലെയും ജീവനക്കാര്ക്കും പെന്ഷന്കാര്ക്കും ശമ്പളം, പെന്ഷന്ഇനത്തില്ഒരാഴ്ച പിന്വലിക്കാവുന്നത് 24,000 രൂപ മാത്രമാണെന്നാണ് റിസര്വ് ബാങ്ക് അറിയിച്ചത്. എന്നാല്ഇത്രയും തുക തന്നെ ഒരാഴ്ചക്കുള്ളില്ലഭിക്കുന്ന സാഹചര്യമല്ല രാജ്യത്തുള്ളത്. മിക്കയിടങ്ങളിലും ഇന്നലെ പതിനായിരത്തില്താഴെ മാത്രമാണ് ശമ്പളത്തുകയായി ലഭിച്ചത്. പല ട്രഷറികളും പണമില്ലാത്തതിനാല്നിശ്ചലാവസ്ഥ തുടരുകയും ചെയ്യുന്നു. ശമ്പളം പൂര്ണമായി കൈപ്പറ്റാന്ജീവനക്കാരെ അനുവദിക്കണമെന്ന സംസ്ഥാന സര്ക്കാറിന്റെ ആവശ്യം റിസര്വ് ബാങ്ക് നിരാകരിച്ചിരിക്കുകയാണ്.

ശമ്പളത്തെയും പെന്ഷനെയും ആശ്രയിച്ച് കഴിയുന്ന മേഖലകള്മുഴുവന്മാനസികമായി തളരുകയും ചെറുകിടകച്ചവടങ്ങൾ തകരുകയും ചെയ്യുന്ന സ്ഥിതിയിലാണ് .ബാങ്കിടപാട് എന്തെന്നറിയാത്ത ബഹുഭൂരിപക്ഷം ജനങ്ങളോടാണ് മൊബൈല്ബാങ്കിങ് ആരംഭിക്കണമെന്ന് പ്രധാനമന്ത്രി ഉപദേശിച്ചിരിക്കുന്നത് ..ദിവസക്കൂലിയും ബാങ്കുവഴിയാക്കണമെന്നും അദ്ദേഹം നിര്ദേശിക്കുന്നു.ഇത്തരം വിചിത്രമായ ഉള്വിളികള്ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നു . നരേന്ദ്ര മോദിയുടെ  വിഷൻ നല്ലതു തന്നെയാണ് .സമ്പൂർണ വിവരസാങ്കേതികവിദ്യാ സാക്ഷരതയിലേക്കു എത്താൻ പെട്ടന്നാവില്ലല്ലോ .ബാങ്കുകളിലും .ടി.എമ്മുകളിലും ആവശ്യത്തിന് പണം നല്കിയ ശേഷം നോട്ടുകള്പിന്വലിച്ചിരുന്നുവെങ്കില്ജനങ്ങള്ദുരിതം പേറേണ്ടിവരുമായിരുന്നില്ല. കള്ളപ്പണക്കാരെ പിടിക്കാന്‍  മോദി വെച്ച കെണിയില്വീണിരിക്കുന്നത് യഥാർത്തിൽ  സാധാരണക്കാരായ ജനങ്ങളാണ്. ജോലിയും കൂലിയും ഉപേക്ഷിച്ച് ജനങ്ങള്ബാങ്കുകള്ക്കു മുന്നില്വരിനിന്ന് വിയര്ത്തു കുളിക്കുമ്പോഴും അവരിൽ പലരും പ്രതീക്ഷയിലാണ് .ദുരിതം മൂന്നാഴ്ച പിന്നിടുമ്പോഴും ജനവികാരം മനസ്സിലാക്കാനോ തെറ്റുകള്തിരുത്താനോ അധികാരികൾ തയാറാകുന്നതുമില്ല .


പ്രൊഫ്. ജോൺ കുരാക്കാർ

No comments: