Pages

Saturday, December 3, 2016

കള്ളപ്പണക്കാർ സുരക്ഷിതർ -ചെറുകിട കച്ചവടക്കാർ ദുരിതത്തിൽ

കള്ളപ്പണക്കാർ സുരക്ഷിതർ -ചെറുകിട കച്ചവടക്കാർ ദുരിതത്തിൽ

കള്ളപ്പണക്കാരുടെ പണം പാവപ്പെട്ടവരുടെ അക്കൗണ്ടിൽ  വരുമെന്ന് കരുതി അവർ ദുരിതംപേറുകയാണ് .ചെറുകിട കച്ചവടക്കാർ പലരും കച്ചവടം നിർത്തുന്നു .പഴയതുപോലെ ആരും ഒന്നും വാങ്ങുന്നില്ല .പച്ചക്കറി കടകളിൽ കച്ചവടമില്ല .കച്ചവടക്കാർ വാങ്ങിയ പച്ചക്കറികൾ പലരും കുഴിച്ചിടുകയാണ് .നവംബര്‍ എട്ടിന്റെ രാത്രി പ്രസംഗത്തിലൂടെ മോഡി പ്രഖ്യാപിച്ചത് രാജ്യത്തിന്റെ നിലനില്‍പ്പുതന്നെ അപകടപ്പെടുത്തുന്ന ധൃതിപിടിച്ചതും വീണ്ടുവിചാരമില്ലാത്തതുമായ നടപടിയായിരുന്നു . വേണ്ടത്ര കറൻസി ബാങ്കുകളിൽ എത്തിക്കാൻ കഴിയാതെപോയി .ഉദ്ദേശിച്ചതുപോലെ  കള്ളപ്പണക്കാരെ കുരുക്കാനുമായില്ല .കള്ളപ്പണക്കാര്‍ സുരക്ഷിതരാണ്; അവരെ ഒന്നു തൊട്ടുനോവിക്കാന്‍ പോലും  കഴിഞ്ഞിട്ടില്ല.
 തൊഴിലാളികൾക്ക്  കൂലി കൈയില്‍ കിട്ടണം. ഒരു മാസം അധ്വാനിച്ചതിന്റെ വേതനമാണ് ഒന്നാം തീയതി ലഭിക്കുന്ന ശമ്പളം. ജോലി ചെയ്തതിന്റെ കൂലി, അതും നിയമാനുസൃതമായ എല്ലാ നികുതികളും കൃത്യമായി അടച്ചതിനുശേഷമുള്ള തുക പിന്‍വലിക്കുകയും ചെലവാക്കുകയും ചെയ്യുന്നത് ഭരിക്കുന്നവരുടെ ഇംഗിതപ്രകാരമായിരിക്കണമെന്ന് വരുന്നതു ദയനീയമാണ് .. പെന്‍ഷന്‍കാരുടെ ജീവിതവും ട്രഷറിയില്‍നിന്ന് മാസാദ്യം പെന്‍ഷന്‍ ലഭിച്ചാലേ മുന്നോട്ടുപോകൂ. അതാണ് മുടങ്ങിയിരിക്കുന്നത്.കടുത്ത നാണയ ക്ഷാമമാണ് രാജ്യം നേരിടുന്നത്. ഇപ്പോഴത്തെ ആവശ്യത്തിനുവേണ്ട നോട്ടുകള്‍ അച്ചടിച്ചിറക്കാന്‍ റിസര്‍വ് ബാങ്കിനു കഴിഞ്ഞിട്ടില്ല . തൊഴില്‍ നഷ്ടമായി പട്ടിണിയിലേക്ക് വീഴുന്ന സാധാരണ തൊഴിലാളികളും അന്നത്തെ അന്നത്തിനുള്ള വകപോലും നഷ്ടമാകുന്ന ചെറുകിട കച്ചവടക്കാരും ഇന്നത്തെ രീതിയിൽ എങ്ങനെ കഴിയും .ഇതൊക്കെ കള്ളപ്പണം പിടിക്കാൻ വേണ്ടിയാണല്ലോ എന്ന് വിശ്വസിച്ച് ജീവിതം അവസാനിപ്പിക്കണോ? നാട്ടിലെ ദയനീയ സ്ഥിതി കാണാൻ ആരുണ്ടിവിടെ ?

പ്രൊഫ്. ജോൺ കുരാക്കാർ


No comments: