Pages

Sunday, December 4, 2016

BIG FAT KERALA WEDDING (ഒരു വിവാഹമാമാങ്കം)

BIG FAT KERALA WEDDING

ഒരു വിവാഹമാമാങ്കം

Amid the ongoing currency crisis, Kerala on ,4th December,2016,Sunday is set to witness an extravagant wedding of a Congress leader’s son with a liquor baron’s daughter.Former minister Adoor Prakash’s son will tie the knot with liquor baron Biju Ramesh’s daughter at an eight-acre venue, which has been prepared like a film set. The wedding mandap is modelled after Akshardham Temple, and the venue and entrance resemble the Mysore Palace. According to Ramesh, 20,000 guests have been invited for the wedding
It was Ramesh, chairman of Rajadhani Group and owner of scores of bars, who had raised the bribery allegations against former finance minister K M Mani in the previous UDF government. Prakash was also a minister.The engagement function, held a few months ago, ran into controversy after state Congress president V M Sudheeran slammed former chief minister Oommen Chandy and senior leader Ramesh Chennithala for secretly attending the function. Sudheeran had questioned their propriety as the liquor baron had landed the party government in a major crisis.  Mani, who has quit UDF, had also criticised Chandy and Chennithala for attending the function hosted by the liquor baron.
Mani, who had alleged that the bribery allegation against him stemmed from a conspiracy involving Chennithala and Prakash, said that the former minister’s presence at the engagement function substantiated his claim.With the Congress putting the BJP in a dock over the current cash crisis following the demonetisation decision, it will be keenly watched which leaders from the Congress would attend the wedding.Asked about holding an extravaganza during the ongoing cash crisis, Ramesh said that he got the money from several of his businesses as they did not deposit cash in the banks recently. The cash was retained for the wedding, he said.
He claimed that he also collected money from his friends in business circles against cheques that he issued to them. “I have no black money,” he added. The liquor baron did not divulge the total budget for the wedding.
നോട്ടുപ്രതിസന്ധിയില്‍ ജനം നെട്ടോട്ടമോടുമ്പോള്‍ കോടികള്‍ ചെലവിട്ട് മറ്റൊരു ആഡംബര വിവാഹം ഇന്ന്. അതും കേരളത്തില്‍. മുന്‍ മന്ത്രി അടൂര്‍ പ്രകാശിന്റെ മകന്‍ അജയ് കൃഷ്ണയും വ്യവസായി ബിജു രമേശിന്റെ മകള്‍ മേഘയും തമ്മിലുള്ള ആഡംബരവിവാഹമാണ് ഇന്ന് നടക്കുന്നത്. തിരുവനന്തപുരം രാജധാനി ഗാര്‍ഡന്‍സിലാണ് വിവാഹം. 20000ത്തില്‍ പരം അതിഥികളാണ് വിവാഹത്തിനെത്തുന്നത്.എട്ടേക്കറോളം വരുന്ന സ്ഥലത്ത് മൈസൂര്‍ കൊട്ടാരത്തിന്റെ മാതൃകയിലാണ് പന്തലിന്റെ കവാടം. വിവിഐപികള്‍ ഉള്‍പ്പെടെയുള്ള അതിഥികളെത്തുന്ന വിവാഹത്തിന് 8000 സ്‌ക്വയര്‍ഫീറ്റിലാണ് വേദി ഒരുക്കിയിരിക്കുന്നത്. ബോളിവുഡ് ചിത്രങ്ങളുടെ സെറ്റിനെ വെല്ലുംവിധമാണ് വിവാഹമണ്ഡപത്തിന്റെ രൂപകല്‍പ്പന. ഡല്‍ഹിയിലെ അക്ഷര്‍ധാം ക്ഷേത്രമാതൃകയിലാണ് വിവാഹമണ്ഡപം ഒരുക്കിയിരിക്കുന്നത്.
കഴിഞ്ഞ ഒരുമാസം കൊണ്ട് 500 തൊഴിലാളികള്‍ ചേര്‍ന്നാണ് 120 അടി നീളവും 50 അടി ഉയരവുമുള്ള വിവാഹവേദി തയാറാക്കിയത്.സിനിമാ കലാസംവിധായകരായ ശബരീഷ്, ഷാജി എന്നിവരാണ് വിവാഹപ്പന്തലിന്റെ നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയത്. ആറായിരം പേര്‍ക്ക് ഒരേസമയം ഭക്ഷണം കഴിക്കാന്‍ സൗകര്യമുള്ള ഭക്ഷണശാലയില്‍ നൂറിലധികം വിഭവങ്ങള്‍ ഒരുങ്ങുന്നു. വിവിധ രാജ്യങ്ങളില്‍ ലഭിക്കുന്ന രുചിയേറിയ ഏതുതരം ഭക്ഷണവും വിളമ്പും. നൃത്തത്തിന്റെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെയാണ് വധൂവരന്മാര്‍ വേദിയിലെത്തുന്നത്.
തമിഴ്‌നാട് ധനമന്ത്രി ഒ.പനീര്‍സെല്‍വത്തിന്റെ നേതൃത്വത്തിലുള്ള മന്ത്രിമാരുടെ സംഘം വിവാഹത്തില്‍ പങ്കെടുക്കും. ഇവര്‍ക്ക് സുരക്ഷ ഒരുക്കാനുള്ള കമാന്‍ഡോ സംഘം വിവാഹവേദിയില്‍ തയ്യാറായികഴിഞ്ഞു. സംഗീതജ്ഞരായ ശ്വേത മോഹന്‍, സുന്ദര്‍രാജ് എന്നിവരുടെ സംഗീതപരിപാടി, താണ്ഡവ് സംഘത്തിന്റെ നൃത്തപരിപാടി തുടങ്ങി നിരവധി കലാപരിപാടികളും നടക്കും. ഇന്ന് വൈകുന്നേരം ആറിനും ആറരയ്ക്കുമിടയിലാണ് മുഹൂര്‍ത്തം. മന്ത്രിമാര്‍ അടക്കമുള്ള വിഐപികള്‍ വിവാഹത്തിനെത്തുമെന്നു പ്രതീക്ഷിക്കുന്നു.ജൂണ്‍ 24 നായിരുന്നു വിവാഹ നിശ്ചയം. തിരുവനന്തപുരം അല്‍സാജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ചില രാഷ്ട്രീയ നേതാക്കളുടെ സാന്നിധ്യവും പ്രമുഖരുടെ അസാന്നിധ്യവും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ബാര്‍കോഴ വിവാദത്തോടെയാണ് അബ്കാരി കൂടിയായ ബിജു രമേശ് വാര്‍ത്തകളില്‍ നിറയുന്നത്. സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി ബാര്‍ കോഴ കേസ് വിവാദങ്ങള്‍ നടക്കുമ്പോള്‍ തന്നെയാണ് ബിജു രമേശിന്റെ മകളും അടൂര്‍ പ്രകാശിന്റെ മകനും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തത് കോണ്‍ഗ്രസിലും യു ഡിഎഫിലും അന്ന് ഏറെ വിവാദ ങ്ങള്‍ സൃഷ്ടിച്ചിരുന്നു.

Prof. John Kurakar


No comments: