More people
died taking selfies in India than anywhere in world.
സെൽഫി ‘കിൽഫി’യാകുന്നു,
കൂടുതൽ മരണം ഇന്ത്യയിൽ
The country has had far more selfie-related deaths than any
other country in the world in the last two years. That's the findings from
a new study by scholars from Carnegie Mellon
University and Indraprastha Institute of Information Delhi.The analysis —
provocatively titled “Me, Myself and My Killfie: Characterizing and Preventing
Selfie Deaths" — found that of 127 reported selfie deaths from March 2014
to September,"a whopping 76 deaths occurred in India alone!”
അപകടമേഖലകളിൽ
സെൽഫിയെടുത്ത് മരണം വരിക്കുന്നവരിൽ
മുൻപന്തിയിൽ ഇന്ത്യക്കാർ. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ലോകത്താകെ 127 പേർ ഇത്തരത്തിൽ മരിച്ചപ്പോൾ
അതിൽ 76 പേരും ഇന്ത്യക്കാരായിരുന്നു.
ഉയരത്തിൽ നിന്ന് താഴേയ്ക്ക് പതിച്ചും ട്രെയിനിൽ നിന്ന് വീണും മറ്റുമാണ് അപകടങ്ങൾ ഉണ്ടായിട്ടുള്ളത്. സാഹസികത പ്രകടിപ്പിക്കുന്നതിനും ‘ആത്മനിർവൃതി’യടയുന്നതിനും വേണ്ടിയാണ് ചെറുപ്പക്കാർ സെൽഫിയെ കരുവാക്കിയിട്ടുള്ളത്. ഡൽഹിയിലെ ഇന്ദ്രപ്രസ്ഥ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയും അമേരിക്കയിലെ കാർണേഗി മെല്ലൻ സർവകലാശാലയും സംയുക്തമായാണ് പഠനം നടത്തിയത്. സെൽഫി കൂടുതൽ പകർത്തുന്നത് പെൺകുട്ടികളാണെങ്കിലും മരിക്കുന്നവരിലേറെയും യുവാക്കളാണ്. 2014 മാർച്ച് മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിലെ അത്യാഹിതങ്ങളാണ് പഠനവിധേയമാക്കിയത്.

നവമാധ്യമങ്ങളിൽ അപകടകരമായ ദൃശ്യങ്ങൾ പങ്കുവയ്ക്കാനുള്ള തത്രപ്പാടാണ്
മരണത്തിൽ കലാശിക്കുന്നത്. 2015ൽ മാത്രം ഗൂഗിളിൽ ഏതാണ്ട് 24,000 കോടി സെൽഫികൾ അപ്ലോഡ് ചെയ്തതായാണ് കണക്ക്. 18 വയസിനും 33 വയസിനും ഇടയിലുള്ളവർ പകർത്തിയവയാണ്
ഇവയിൽ ഏറിയ പങ്കും. 2014ൽ 15 പേരാണ് സെൽഫിക്കിടെ
മരിച്ചത്. 2015 ആയപ്പോഴേയ്ക്കും മരണസംഖ്യ 39 ആയി ഉയർന്നു. 2016ൽ ഇതുവരെ 73 പേർ മരിച്ചിട്ടുണ്ട്.
വളരെ ഉയരത്തിൽ നിന്ന് സെൽഫി ക്ലിക്ക് ചെയ്യാൻ ശ്രമിച്ചവരാണ് അപകടത്തിൽപ്പെട്ടവരിൽ ഏറെയും. മുങ്ങിമരണവും നിരവധിയാണ്. കടലിൽ വീണും റയിൽവേട്രാക്കിലുമാണ് മരണങ്ങൾ കൂടുതലും. വാഹനങ്ങൾ ഓടിക്കുമ്പോൾ സെൽഫി പകർത്തുമ്പോഴും അപകടം നിരവധിയാണ്. ചെറുപ്പക്കാരാണ് മരിക്കുന്നരവരിലേറെയും. സെൽഫികൾ മദ്യാസക്തിപോലെ ഒരു രോഗാവസ്ഥയിലെത്തിയിട്ടുള്ളതായും മാനസികരോഗ വിദഗ്ദ്ധർ പറയുന്നു. സെൽഫി പകർത്തിയില്ലെങ്കിൽ ദേഷ്യവും അസ്വസ്ഥതയും ഏകാഗ്രതക്കുറവും കാട്ടുന്നത് ഇതിന്റെ ലക്ഷണമാണ്.
അപകടം വരുത്തിവയ്ക്കുന്ന സെൽഫി സ്പോട്ടുകളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനായി മൊബെയിൽആപ്ലിക്കേഷൻ തയ്യാറാക്കാനും പഠനസംഘം ഉദ്ദേശിക്കുന്നു. സെൽഫോൺ ഉപയോഗിക്കുന്നവർ തമ്മിൽ ഇതേക്കുറിച്ച് ആശയവിനിമയം നടത്താൻ ഇന്റർആക്ടീവ് പ്ലാറ്റ്ഫോം തയ്യാറാക്കാനും ലക്ഷ്യമിടുന്നു. ‘മി മൈസെൽഫ് ആന്റ് മൈ കിൽഫി’ എന്നാണ് പഠന റിപ്പോർട്ടിന് നൽകിയിട്ടുള്ള പേര്.

Prof. John Kurakar
No comments:
Post a Comment