RAHUL GANDHI TAKEN IN CUSTODY
AGAIN
ആത്മഹത്യ ചെയ്ത വിമുക്തഭടന്റെ കുടുംബത്തെ കാണാനെത്തിയ രാഹുല്ഗാന്ധിയെ പൊലീസ് കസ്റ്റഡിയില് എടുത്തു
Congress Vice President Rahul Gandhi has been taken in custody, for the
second time onb Wednesday, by the Delhi Police. Rahul was again trying to visit
the family of deceased ex-serviceman Ramkish Grewal, who had committed suicide
over the non-implementation of the OROP. Rahul has been taken to the Connaught
Place Police Station.ആത്മഹത്യ ചെയ്ത വിമുക്ത ഭടന് രാം കിഷന് ഗ്രെവാളിന്റെ കുടുംബാംഗങ്ങളെ കാണാന്
ആസ്പത്രിയിലെത്തിയ രാഹുല് ഗാന്ധിയെ പൊലീസ് കസ്റ്റഡിയില് എടുത്തു. രാഹുല് ഗാന്ധി ഡല്ഹിയിലെ
റാം മനോഹര് ആസ്പത്രിയിലെത്തിയപ്പോള് പൊലീസ് ആസ്പത്രിയുടെ ഗേറ്റ് അടക്കുകയും പ്രവേശനം
നിഷേധിക്കുകയുമായിരുന്നു. കുറച്ച് സമയം പോലീസുദ്യോഗസ്ഥരുമായി അദ്ദേഹം തര്ക്കിച്ചെങ്കിലും
അവര് വഴങ്ങിയില്ല. ഇതേ തുടര്ന്ന് അകത്തുകടക്കാന് ബലപ്രയോഗം നടത്തിയതോടെയാണ് പൊലീസ്
രാഹുലിനെ കസ്റ്റഡിയിലെടുത്തത്.
പൊലീസിന്റെ ഡ്യൂട്ടി തടസപ്പെടുത്താന് ശ്രമിച്ചതിനാണ് രാഹുലിനെ കസ്റ്റഡിയിലെടുത്തതെന്ന്
ഡല്ഹിട പൊലീസിലെ അഴിമതി വിരുദ്ധ സേനാ തലവന് എം.കെ. മീണ വ്യക്തമാക്കി. ഡ്യൂട്ടി തടസപ്പെടുത്തുക
എന്നതല്ല ജനാധിപത്യത്തിന്റെ അര്ഥംെ. ശക്തി പ്രകടനം നടത്താനുള്ള സ്ഥലമല്ല ആശുപത്രിയെന്ന്
നേതാക്കള് മനസിലാക്കണമെന്നും മീണ ആവശ്യപ്പെട്ടു. രാഷ്ട്രീയ നേതാക്കളുടെ സന്ദര്ശടനം
ആശുപത്രി പ്രവര്ത്തടനങ്ങള്ക്ക് തടസമാകുന്നതിനാലാണ്
ഇവരെ അകത്തുകടക്കാന് അനുവദിക്കാതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Prof. John Kurakar
No comments:
Post a Comment