Pages

Monday, November 7, 2016

KERALA GOVT.FAVOURS ENTRY OF WOMEN INTO SABARIMALA TEMPLE

KERALA GOVT.FAVOURS ENTRY OF WOMEN INTO SABARIMALA TEMPLE
ശബരിമലയില് സ്ത്രീ പ്രവേശനമാകാമെന്ന് സംസ്ഥാന സര്ക്കാര് സുപ്രീംകോടതിയില്
The Kerala government on Monday told the Supreme Court that the Sabarimala temple's sanctum sanctorum "should" be thrown open to women of all ages to enter and worship.The State's stand was vehemently opposed by the Travancore Devaswom Board. It said the government cannot change its stand according to its convenience.In November 2007, then LDF government, led by Chief Minister V.S. Achuthanandan, filed an affidavit favouring the entry of women into the temple. The successive UDF government, led by Chief Minister Oommen Chandy, however, supported the restriction.After taking charge, the present LDF government, led by Chief Minister Pinarayi Vijayan, filed an additional affidavit supporting the stand of the UDF government.
On Monday, the government said it has changed its position and that it would stand by the position undertaken in the November 2007 original affidavit.The Board appealed to a three judge bench led by Justice Dipak Misra to refer the case to a Constitution Bench.The deity's mythical foster father, the Raja of Panthala, also opposed the State's latest position, saying the public faith in the customs and legend of the temple is "deep-rooted".The Supreme Court, on February 12, questioned the practice of banning women from the temple, and wondered if man-made customs can prescribe such prohibition when “the God does not discriminate between men and women”.The Bench scheduled the case for hearing on February 20.
ശബരിമലയില്‍ സ്ത്രീ പ്രവേശനമാകാമെന്ന്  സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് നല്‍കിയ സത്യവാങ്മൂലത്തില്‍ ഉറച്ചു നില്‍ക്കുന്നതായി സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. പ്രായദേഭമെന്യേ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിക്കാമെന്നാണ് 2007 ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം. യു.ഡി.എഫ് സര്‍ക്കാരിന്റെ സത്യവാങ്മൂലം പരിഗണിക്കേണ്ടന്നും സര്‍ക്കാര്‍ അറിയിച്ചു. എല്ലാ സ്ത്രീകള്‍ക്കും ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അവകാശമുണ്ടെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.
കേസ് 2017 ഫെബ്രുവരി 20 ലേക്ക് മാറ്റി. ജഡ്ജിമാരായ ദീപക് മിശ്ര, ആര്‍. ഭാനുമതി, അശോക് ഭൂഷണ്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കഴിഞ്ഞ ജൂലൈയില്‍ കേസ് പരിഗണിച്ചപ്പോള്‍ ഭരണം മാറിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ നിലപാടില്‍ മാറ്റമുണ്ടോ എന്ന് സുപ്രീം കോടതി ചോദിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുന്നതായിരുന്നു യു.ഡി.എഫ് സര്‍ക്കാരിന്റെ സത്യവാങ്മൂലം. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് സര്‍ക്കാരിന് വേണ്ടി ഹാജരായ വി. ഗിരിയെ മാറ്റി പകരം അഡ്വ. ജയ്ദീപ് ഗുപ്തയാണ് ഇത്തവണ ഹാജരായത്.
അതേസമയം ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിന്റെ കാര്യത്തില്‍ തല്‍സ്ഥിതി തുടരണമെന്നാണ് തിരുവിതാംകുര്‍ ദേവസ്വം ബോര്‍ഡിന്റെ നിലപാട്. കേസില്‍ കക്ഷിചേരാന്‍ അയ്യപ്പ ധര്‍മസേനയുടെ പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍ അപേക്ഷ നല്‍കിയിരുന്നു. നിലവിലെ രീതി തുടരണമെന്നാണ് രാഹുലിന്റെയും ആവശ്യം. വി.കെ ബിജു മുഖേനയാണ് രാഹുല്‍ സുപ്രീം കോടതിയെ സമീപിച്ചത്.
Prof. John Kurakar


No comments: