Pages

Wednesday, November 9, 2016

പരിസ്ഥിതിയെ സംരക്ഷിച്ചില്ലെങ്കിൽ ഓക്സിജൻ സിലിണ്ടറുമായി യാത്രചെയ്യേണ്ട സ്ഥിതി വരും

പരിസ്ഥിതിയെ സംരക്ഷിച്ചില്ലെങ്കിൽ
ഓക്സിജൻ സിലിണ്ടറുമായി
യാത്രചെയ്യേണ്ട സ്ഥിതി വരും

ഭാരതത്തിൻറെ തലസ്ഥാനം പുകമഞ്ഞിൽ മൂടിക്കിടക്കുന്നു,വിദ്യാലയങ്ങൾ തുറക്കാൻ കഴിയുന്നില്ല,.അന്തരീക്ഷ മലിനീകരണം കാരണം മുഖംമൂടി ധരിച്ചാണ്‌ ജനങ്ങൾ വല്ലപ്പോഴും പുറത്തിറങ്ങുന്നത്‌.നിരവധിപേർ ശ്വാസകോശ സംബന്ധമായ അസുഖത്താൽ ദുരിതമനുഭവിക്കുന്നു.ജനങ്ങൾ പരിഭ്രാന്തരാണ്‌. ഭാരതത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള നഗരമാണ് ഡൽഹി .
വികലമായ വികസന കാഴ്ചപ്പാടാണ് അപകടത്തിന് കാരണം .ജനപ്പെരുപ്പവും വാഹനപ്പെരുപ്പവും വർദ്ധിച്ചത്അന്തരീക്ഷ മനീകരണത്തിന് കാരണമായി . വാഹനപ്പുകയും ദീപാവലി പടക്കങ്ങൾ സൃഷ്ടിച്ച പുകയും മഞ്ഞുകണങ്ങളുമായി സംയോജിച്ചാണ്‌ ഇപ്പോൾ പുതിയ പ്രതിസന്ധി ഇത്ര രൂക്ഷമായി ഉണ്ടായിരിക്കുന്നത്‌. ആവശ്യത്തിന് മരങ്ങൾ ഇല്ലാത്തതു കാരണം ഓക്സിജൻറെ അളവ് വളരെ കുറഞ്ഞു .യമുനമലീനീകരിക്കപ്പെട്ടതും  അവയ്ക്ക്‌ ചുറ്റുമുള്ള ചതുപ്പും പച്ചപ്പും വൃക്ഷങ്ങളും മറ്റും നശിച്ചതും ഓക്സിജൻ കുറയാൻ കാരണമായി .യമുനാതീരത്ത്‌ അരങ്ങേറുന്ന  മാമാങ്കം എല്ലാതന്നെ നദിയുടെ ജൈവമേഖലയെ തകർക്കും .നശിപ്പിക്കപ്പെട്ട പ്രകൃതിയെ  ഒരിക്കലും തിരിച്ചുപിടിക്കാൻ കഴിയില്ല . യമുനാ നദിയിലെ ജലനിരപ്പിനും സുഗമമായ  ഒഴുക്കിനും സംഭവിച്ച ക്ഷതം അന്തരീക്ഷ ഊഷ്മാവിലും കാലാവസ്ഥ സന്തുലിതാവസ്ഥയിലും കനത്ത തിരിച്ചടികൾ സൃഷ്ടിക്കുമെന്ന്‌ ശാസ്ത്രകാരമാർ മുന്നറിയിപ്പു നൽകിയിട്ടുള്ളതാണ്

.സുരക്ഷിതനിലയേക്കാൾ പത്തുമടങ്ങ്‌ മോശമാണ്‌ ഇന്ന്‌ ഡൽഹിയിലെ അന്തരീക്ഷത്തിന്റെ സ്ഥിതി. ശുദ്ധവായു എന്നത്‌ കിട്ടാക്കനിയായി മാറുന്നു. ഓക്സിജൻ സിലിണ്ടറുമായി യാത്രചെയ്യേണ്ട സ്ഥിതിയാണ് ഇന്ന് ഡൽഹിയിൽ .ലോക പരിസ്ഥിതി വിഭാഗം മുന്നറിയിപ്പു നൽകിയിട്ടും പഠിക്കാത്ത ജനതയും ഭരണകൂടവും നാശത്തിലേക്കാണ് നീങ്ങുന്നത് .ഡൽഹി രാജ്യത്തെ പരിസ്ഥിതി പ്രശ്നങ്ങൾക്കുള്ള ചൂണ്ടുപലക മാത്രമാണ്‌. മണൽവാരിയും പാറകൾ പൊട്ടിച്ചും കുന്നുകൾ ഇടിച്ചുനിരത്തിയും തണ്ണീർത്തടങ്ങൾ മണ്ണിട്ട്‌ മൂടി കോൺക്രീറ്റ്‌ സൗധങ്ങൾ കെട്ടിപ്പൊക്കിയും ഇവിടെ നടപ്പിലാക്കപ്പെടുന്ന വികസന നയം തിരുത്താൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ശ്രമിച്ചില്ലെങ്കിൽ രാജ്യത്തെവിടെയും ഡൽഹി ആവർത്തിച്ചെന്നിരിക്കും.വൻ തോതിൽ മരങ്ങൾ വച്ചുപിടിപ്പിക്കാനുള്ള തീവ്രശ്രമം നടത്തുക .

പ്രൊഫ്. ജോൺ കുരാക്കാർ




No comments: