Pages

Sunday, November 6, 2016

പുരസ്‌കാരങ്ങള്‍ക്ക് മുമ്പെ പറക്കുന്ന പക്ഷിയാണ് സി.രാധാകൃഷ്ണന്

പുരസ്കാരങ്ങള്ക്ക് മുമ്പെ പറക്കുന്ന പക്ഷിയാണ് സി.രാധാകൃഷ്ണന്
നോവലിസ്റ്റ്, കഥാകാരന്‍, സംവിധായകന്‍, അധ്യാപകന്‍, മാധ്യമ പ്രവര്‍ത്തകന്‍ എന്നിങ്ങനെ സാംസ്‌കാരികലോകത്തിന്റെ നിരവധി തലങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച സര്‍ഗപ്രതിഭയാണ് സി.രാധാകൃഷ്ണന്‍. 1939 ഫെബ്രുവരി 15ന് മലപ്പുറത്ത് പൊന്നാനി താലൂക്കിലെ ചമ്രവട്ടത്താണ് സി.രാധാകൃഷണന്‍ ജനിച്ചത്. അച്ഛന്‍ പരപ്പുര്‍ മഠത്തില്‍ മാധവന്‍ നായര്‍, അമ്മ ചക്കുപുരയ്ക്കല്‍ ജാനകി അമ്മ. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജില്‍നിന്നും പാലക്കാട് വിക്ടോറിയ കോളജില്‍നിന്നുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ചക്കുപുരയിൽ രാധാകൃഷ്ണൻ എന്നാണ് മുഴുവൻ പേര്.പരപ്പൂർ മഠത്തിൽ മാധവൻ നായരുടെയും ചക്കുപുരയിൽ ജാനകി അമ്മയുടെയും മകനായി 1939 ഫെബ്രുവരി 15-നു തിരൂരിൽ ജനിച്ചു.
കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ നിന്നും പാലക്കാട് വിക്ടോറിയ കോളേജിൽ നിന്നുമായി അദ്ദേഹം വിദ്യാഭ്യാസം പൂർത്തിയാക്കി. ഊർജ്ജതന്ത്രത്തിൽ ബിരുദാനന്തരബിരുദധാരിയാണ് അദ്ദേഹം.മലയാളത്തിൽ അസ്തിത്വവാദാധിഷ്ഠിത ആധുനികതയുടെ കാലത്താണ് എഴുത്തുകാരൻ എന്ന നിലയിൽ സി.രാധാകൃഷ്ണൻ സജീവമാകുന്നത്. അക്കാലത്തെ സാഹിത്യത്തിൽ പ്രകടമായിരുന്ന ദാർശനികദുരൂഹത തന്റെ എഴുത്തിൽ ബോധപൂർവ്വം ഇദ്ദേഹം ഒഴിച്ചു നിർത്തി. ഇദ്ദേഹത്തിന്റെ കൃതികളിൽ വള്ളുവനാടൻ ഗ്രാമവും മഹാനഗരവും മാറിമാറി വരുന്ന പശ്ചാത്തലമാണ്. സാധാരണ മനുഷ്യരുടെ ജീവിതചിത്രണത്തിലൂടെ വൈവിദ്ധ്യവും വൈചിത്ര്യവും നിറഞ്ഞ ജീവിതചിത്രണമാണ് ഇദ്ദേഹം നടത്തിയത്. മന:ശാസ്ത്രത്തിന്റേയും ഭൗതികശാസ്ത്രത്തിന്റേയും ഉൾക്കാഴ്ചകൾ ഈ രചനകളിൽ പശ്ചാത്തലമായി നിലക്കൊള്ളുന്നു.
കണ്ണിമാങ്ങകൾ, അഗ്നി എന്നീ ആദ്യകാല നോവലുകൾ ഗ്രാമജീവിതം പശ്ചാത്തലമായുള്ളവയാണ്. പുഴ മുതൽ പുഴ വരെ, എല്ലാം മായ്ക്കുന്ന കടൽ എന്നീ നോവലുകൾക്കു ശേഷം ബൃഹത്തായ രചനകളാണ് അധികവും അദ്ദേഹം പ്രകാശിപ്പിച്ചത്. സ്പന്ദമാപിനികളേ നന്ദി മുതലുള്ള രചനകൾ ഈ വിഭാഗത്തിൽ പെടുന്നു. എഴുത്തച്ഛന്റെ ജീവിതത്തെ ആധാരമാക്കി എഴുതിയ തീക്കടൽ കടഞ്ഞ് തിരുമധുരം മലയാളത്തിലെ വ്യത്യസ്തമായ നോവലാണ്.അദ്ദേഹത്തിന്റെ കൃതികൾ പല ഇന്ത്യൻ ഭാഷകളിലേക്കും വിദേശ ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. മലയാളത്തിലെ ഏറ്റവും വായിക്കപ്പെട്ട വിവാദ നോവലുകളിൽ ഒന്നായിരുന്നു നക്സലിസത്തെ ആസ്പദമാക്കി അദ്ദേഹം രചിച്ച മുൻപേ പറക്കുന്ന പക്ഷികൾ.അമ്പതിലേറെ കൃതികള്‍: നോവലുകള്‍, നാടകങ്ങള്‍, ലേഖനങ്ങള്‍, തിരക്കഥകള്‍. തുടങ്ങി എല്ലാ മേഖലകളിലും രാധാകൃഷ്ണന്‍ എന്ന ശാസ്ത്രകാരന്‍ കൈവെച്ചിട്ടുണ്ട് .ഇത്രയേറെ പുരസ്‌കാരങ്ങള്‍ തേടിയെത്തിയ മറ്റൊരാള്‍ മലയാള സാഹിത്യ ലോകത്തുണ്ടാവില്ല.
ജ്ഞാനപീഠ് ഫൗണ്ടേഷന്റെ മൂര്‍ത്തിദേവി പുരസ്‌കാരം 2014ല്‍ തന്നെ സി. രാധാകൃഷ്ണന് ലഭിച്ചു. തീക്കടല്‍ കടഞ്ഞ് തിരുമധുരം എന്ന കൃതിക്കായിരുന്നു ഈ പുരസ്‌കാരം. പുരസ്‌കാരങ്ങള്‍ക്ക് മുമ്പെ പറക്കുന്ന പക്ഷിയാണ് സി.രാധാകൃഷ്ണന്‍. പത്തൊമ്പതാമത്തെ വയസ്സില്‍ നോവലെഴുതിയ അദ്ദേഹം മുപ്പതു വര്‍ഷം മുമ്പെങ്കിലും കേന്ദ്ര, കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ നേടി. 1962ല്‍ കേരള സാഹിത്യ പുരസ്‌കരാം നിഴല്‍ പാടുകള്‍ നേടിക്കൊടുത്തപ്പോള്‍ 27 വര്‍ഷം മുമ്പ് സ്പന്ദമാപിനികളേ നന്ദി എന്ന നോവലിലൂടെ കേന്ദ്ര സാഹിത്യ പുരസ്‌കാരത്തിനുടമയായി. മുമ്പെ പറക്കുന്ന പക്ഷിക്ക് 1990ല്‍ വയലാര്‍ അവാര്‍ഡും ലഭിച്ചു. പുരസ്‌കാരങ്ങളുടെ പെരുമഴയായിരുന്നു. ജി.ശങ്കരക്കുറുപ്പ് പുരസ്‌കാരം, മൂലൂര്‍ പുരസ്‌കാരം, ഡോ.സി.പി മേനോന്‍ സ്മാരക പുരസ്‌കാരം, സി. അച്യുതമേനോന്‍ പുരസ്‌കാരം, അബുദാബി മലയാളി സമാജം പുരസ്‌കാരം, ഓടക്കുഴല്‍, ലളിതാംബിക, ഒളപ്പമണ്ണ, മുട്ടത്തുവര്‍ക്കി, ദേവിപ്രസാദം, ഒ. ചന്തുമേനോന്‍, ഒമാന്‍ പ്രതിഭ, സഞ്ജയന്‍, വള്ളത്തോള്‍, അമൃതകീര്‍ത്തി, ജ്ഞാനപ്പാന,നാദബ്രഹ്മം, നാലപ്പാടന്‍, കെ.പി കേശവമേനോന്‍, മയില്‍പീലി. പത്മപ്രഭ, തുടങ്ങി  പുരസ്‌കാരങ്ങളും സി. രാധാകൃഷ്ണന്  ലഭിച്ചിട്ടുണ്ട് .അഗ്നി (1978), കനലാട്ടം (1979), പുഷ്യരാഗം (1979), ഒറ്റയടിപ്പാതകള്‍ (1990) എന്നീ സിനിമകളും അദ്ദേഹത്തിന്റേതായി കൈരളിക്ക് ലഭിച്ചു. എഴുത്തച്ഛ\ൻ പുരസ്കാരം  നേടിയ  സി രാധാകൃഷ്ണന്  കേരള കാവ്യ കലാസാഹിതിയുടെ ആശംസകൾ.

Prof. John Kurakar



No comments: