Pages

Monday, November 7, 2016

ഡല്‍ഹിയിൽ അന്തരീക്ഷ മലിനീകരണം ജനജീവിതം അസാധ്യമാക്കുന്നു

ഡല്ഹിയിൽ അന്തരീക്ഷ മലിനീകരണം ജനജീവിതം അസാധ്യമാക്കുന്നു

അന്തരീക്ഷ മലിനീകരണം സർവ്വ  നിയന്ത്രണങ്ങളും ലംഘിച്ച് ഡല്ഹിയിൽ ജനജീവിതം അസാധ്യമാക്കിയിരിക്കുന്നു .കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന കടുത്ത പുകമഞ്ഞ്. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് .സ്കൂളുകള്‍  പലതും അടച്ചിട്ടുകഴിഞ്ഞു . ആളുകളെ പുറത്തിറങ്ങുന്നതില്നിന്ന് നിരുത്സാഹപ്പെടുകയാണ്  ഡല്ഹി ഭരണകൂടം.അന്തരീക്ഷ മലിനീകരണത്തില്ശ്വാസംമുട്ടി ദല്ഹി. പുകമഞ്ഞ് നിറഞ്ഞ ദല്ഹിയില്പുറത്തിറങ്ങാനോ ജോലിക്കോ സാധിക്കാത്ത സ്ഥിതിയാണ്. സ്കൂളുകള്ക്ക് അവധി. നിര്മ്മാണ ജോലികള്വിലക്കി. രഞ്ജി ട്രോഫി ദല്ഹിയിലെ കളി ഉപേക്ഷിച്ചു. ആശങ്കയും അനിശ്ചിതത്വവുമാണെങ്ങും.

 ആഗോളതാപനം വര്ധിപ്പിക്കുന്നതില്പ്രധാന ഘടകമായ ഹൈഡ്രോഫ്ളൂറോകാര്ബണി(എച്ച്.എഫ്.സി)ന്റെ അളവ് നിയന്ത്രിക്കാന്‍ 197 ലോക രാഷ്ട്രങ്ങള്ധാരണയില്എത്തിയത് ഇക്കഴിഞ്ഞ ഒക്ടോബര്മധ്യത്തോടെയാണ്. ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്റുവാണ്ടന്നഗരമായ കിഗലിയില്ചേര്ന്ന ഉച്ചകോടിയിലായിരുന്നു ധാരണ. അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങളെ തുടര്ന്ന് ഇന്ത്യയില്പ്രതിവര്ഷം 15 ലക്ഷം പേര്മരിക്കുന്നുണ്ടെന്നാണ് കണക്ക്. മരണഹേതുവാകുന്ന വിഷയങ്ങളില്അഞ്ചാം സ്ഥാനത്താണ് അന്തരീക്ഷ മലിനീകരണം. ആസ്മ രോഗികളുടെ എണ്ണം വര്ധിക്കുന്നതിനും ഇത് കാരണമാകുന്നു.
 2.2 ദശലക്ഷം കുട്ടികളിലെങ്കിലും അന്തരീക്ഷ മലിനീകരണം ഏതെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്സൃഷ്ടിക്കുന്നുണ്ട്. ശ്വാസകോശ സംബന്ധമായ ആസുഖങ്ങളാണ് ഏറെയും. ഓട്ടിസം പോലുള്ള അവസ്ഥക്കും ഇത് കാരണമാകുന്നതായി പഠനങ്ങള്പറയുന്നു.കാര്ബണ്ഡൈയോക്സൈഡ്, ക്ലോറോഫ്ളൂറോ കാര്ബണ്‍, സള്ഫര്ഡൈയോക്സൈഡ് എന്നിവയാണ് അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്ന പ്രധാന വിഷവാതകങ്ങള്‍. കാര്ബണ്ഡൈയോക്സൈഡാണ് ഇതില്ഏറ്റവും കൂടുതലായി അന്തരീക്ഷത്തില്എത്തുന്നത്. ഡല്ഹി ഉള്പ്പെടെയുള്ള നഗരങ്ങളെ ഇപ്പോള്വരിഞ്ഞുമുറുക്കുന്ന പുകമഞ്ഞിന്റെ പ്രധാന ഹേതുവും കാര്ബണ്ആണ്.
വാഹനങ്ങളുടെ ആധിക്യം, ഫോസില്ഇന്ധനങ്ങള്ഉപയോഗിച്ച് പ്രവര്ത്തിക്കുന്ന ഫാക്ടറികള്പുറംതള്ളുന്ന പുക എന്നിവയെല്ലാമാണ് ഇതില്പ്രധാന ഘടകം. വ്യാവസായിക ഉത്പാദനത്തെയും ജനങ്ങളുടെ ജീവിതോപാധികളെയും നേരിട്ട് ബാധിക്കും എന്നതിനാല്ഇവയെ നിയന്ത്രിക്കുക എന്നത് വെല്ലുവിളിയേറിയ ദൗത്യമാണ്. ഡൽഹിയിലെ അന്തരീക്ഷമലിനീകരണം  രൂക്ഷമാക്കിയത് ദീപാവലി ആഘോഷത്തിന്റെമിഴിവേകാന്ഉപയോഗിച്ച കരിമരുന്ന് പ്രയോഗമാണ് .വലിയ തോതില്വിഷവാതകം അന്തരീക്ഷത്തിലേക്ക് പമ്പ് ചെയ്യപ്പെട്ടുവെന്നതാണ് സത്യം .വായുസഞ്ചാരം കുറവായതും  അന്തരീക്ഷ ഈര്പ്പം കൂടുതലായതിനാലും  വിഷപ്പുക അന്തരീക്ഷത്തില്തന്നെ തങ്ങിനില്ക്കുന്നതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.
വാഹനങ്ങളുടെ ആധിക്യവും അന്തരീക്ഷ മലിനീകരണം വര്ധിപ്പിക്കുന്നതില്പ്രധാന ഘടകമാണ്.ഭാരതീയർ വളരെ മാറേണ്ടിയിരിക്കുന്നു .സൈക്കിള്സവാരി സംസ്കാരം  വീണ്ടും ഉണ്ടാകണം .ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം സാര്വ്വത്രികമാക്കണം  മരങ്ങൾ ധാരാളമായി വച്ചുപിടിപ്പിക്കണം .മാലിന്യങ്ങൾ കത്തിക്കാൻ പാടില്ല അധികാരികളുടെ ജാഗ്രത അനിവാര്യം .

പ്രൊഫ്. ജോൺ കുരാക്കാർ




No comments: