Pages

Saturday, November 5, 2016

ഡ്രൈവർക്ക് കളക്ടര്‍ ഡ്രൈവറായി

ഡ്രൈവർക്ക് കളക്ടര്ഡ്രൈവറായി; മനസിൽ തട്ടും യാത്രയയപ്പ്
മഹാരാഷ്ട്രയിലെ ഒരു ജില്ലാ കളക്ടര്തന്റെ ഡ്രൈവര്ക്ക് നല്കിയ യാത്രയയപ്പിനെക്കുറിച്ച് കേട്ടാല്ആരുമൊന്ന് അമ്പരന്നു പോകും.  മറ്റൊന്നുമല്ല, തന്റെ ഡ്രൈവര്ക്കുവേണ്ടി കളക്ടര്ഡ്രൈവറായി കാറോടിച്ചു!. 35 വര്ഷത്തോളം കളക്ടര്മാരുടെ ഡ്രൈവറായി സേവനമനുഷ്ഠിച്ച ഒരു ഡ്രൈവര്ക്ക് ലഭിക്കാവുന്ന ഏറ്റവും ഉചിതവും അവിസ്മരണീയവുമായ യാത്രയപ്പായി അത്.
അകോല കളക്ടറായ ജി. ശ്രീകാന്ത് ആണ് തന്റെ ഡ്രൈവറായ ദിഗംബര്താക്കിന് ഇങ്ങനെയൊരു യാത്രയയപ്പ് നല്കിയത്. ബീക്കണ്ലൈറ്റ് പിടിപ്പിച്ച ഔദ്യോഗിക വാഹനത്തിന്റെ പിന്സീറ്റില്ദിഗംബര്താക് ഇരുന്നു. ഡ്രൈവര്സീറ്റില്കളക്ടറും. ഒരു കല്യാണ വണ്ടി പോലെ അലങ്കരിച്ച കാറില്യൂണിഫോം അണിഞ്ഞ ഡ്രൈവറെ പിന്നില്കയറ്റി കാറോടിച്ചു പോകുന്ന കളക്ടറെ കണ്ടവരെല്ലാം ആദ്യം അമ്പരന്നു
'35 വര്ഷം അദ്ദേഹം തന്റെ നാടിനെ സേവിച്ചു. ഓരോ ദിവസവും കളക്ടര്മാരെ സുരക്ഷിതരായി അവരുടെ ജോലിസ്ഥലങ്ങളിലെത്തിക്കാന്അദ്ദേഹം നിഷ്കര് കാട്ടി. യാത്രയയപ്പു വേള അതിനുള്ള നന്ദിപ്രകടനത്തിന് ഉപയോഗിക്കണമെന്ന് ഞാന്തീരുമാനിച്ചു'- കളക്ടര്ശ്രീകാന്ത് പറയുന്നു...... ഓഫീസില്നടന്ന യാത്രയയപ്പ് സമ്മേളനത്തിന് കളക്ടര്ഓടിച്ച കാറിലാണ് ദിഗംബര്എത്തിയത്. സഹപ്രവര്ത്തകര്ക്കെല്ലാം അത് പുതിയ അനുഭവമായി. തൊഴിലിന്റെ മഹത്വം അംഗീകരിക്കുന്ന പ്രവൃത്തി 18 കളക്ടര്മാരുടെ ഡ്രൈവറായി പ്രവര്ത്തിച്ച ദിഗംബര്താക്കിന് അനുയോജ്യമായ സമ്മാനവുമായി

Prof. John Kurakar

No comments: