പ്രധാനമന്ത്രിനരേന്ദ്രമോദിയുടെ
\കറന്സിരഹിത സമൂഹം
\കറന്സിരഹിത സമൂഹം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കറന്‍സിരഹിത സമൂഹത്തിനുള്ള ആഹ്വാനം
ഭാവിയിൽ ഇന്ത്യയുടെ ഭാവിയെ ശോഭനമാക്കും
എന്നു വിഷയത്തിൽ യാതൊരു സംശയവുമില്ല
. ഉടനെ നടപ്പാക്കണമെന്ന് വിചാരിക്കുന്നതാണ് തെറ്റ് .പുതിയ തലമുറ
പ്രധാനമന്ത്രിയുടെ ആഹ്വാനത്തിനു മുൻപുതന്നെ പലതിനും ഓൺലൈൻ പേയ്‌മെന്റാണ്
നടത്തിവരുന്നത് .മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ , പാവപ്പെട്ടവരുടെ സ്ഥിതി
അദ്ദേഹത്തിന് കാണാൻ കഴിയാത്തതാണ് കഷ്‌ടം .കംപ്യൂട്ടറും
ഇന്റർനെറ്റും ഉപയോഗിക്കാത്ത , ഉപയോഗിക്കാനറിയാത്ത കൊടികണക്കിനുള്ള
മുതിർന്ന പൗരന്മാരുള്ള നാടാണ് ഭാരതം . കേരളത്തെ
സമ്പൂർണ സാക്ഷരതയിലേക്കു നയിച്ചത് ഒരു
ദിവസംകൊണ്ടാണോ ? സാക്ഷരതാ ഇല്ലാത്ത ആളുകളെ
പട്ടിണിക്കിട്ടോ ? മരണത്തിനു കീഴടങ്ങിയോ ? ഏതിനും
സാവകാശവും തയ്യാറെടുപ്പും വേണം .
കറന്‍സി നോട്ടുകള്‍ക്ക് പകരം കാര്‍ഡുകളും മൊബൈല്‍ വാലറ്റുകളും ഓൺലൈൻ
പേയ്മെന്റ് രീതികളും ഉപയോഗിക്കാന്‍ ജനം
പഠിച്ചുകഴിഞ്ഞാല്‍ ചില വികസിതരാജ്യങ്ങളെപ്പോലെ
ഇന്ത്യയും നോട്ട്‌രഹിത വിനിമയ
സമ്പദ്‌വ്യവസ്ഥയായി മാറുകയും , ദീര്‍ഘകാലാടിസ്ഥാനത്തില്‍
അത് ഗുണം ചെയ്യും
.പ്രധാന മന്ത്രിയുടെ ഉദ്ദേശശുദ്ധിയെ ആർക്കും ചോദ്യം ചെയ്യാനാവില്ല
.നോട്ട് ഉപയോഗിക്കാതെയുള്ള ഇടപാടുകള്‍ മൊബൈല്‍ ആപ്പിലൂടെയും
മൊബൈല്‍ ബാങ്കിംഗിലൂടെയും ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് വഴിയും
നടപ്പാക്കാനാണ് പ്രധാനമന്ത്രി ലക്ഷ്യമിടുന്നത്. എല്ലാ ഇടപാടുകളും ഇലക്‌ട്രോണിക് ആകുമ്പോള്‍ അത്
പരിശോധിക്കാനും റെക്കോര്‍ഡ് ചെയ്യാനും
കഴിയും .പ്രധാനമന്ത്രി പറയുന്നതൊന്നും ഇപ്പോൾ ചില്ലറകച്ചവടക്കാർ, കർഷകർ, കര്ഷകത്തൊഴിലാളികൾ, കൂലിത്തൊഴിലാളികൾ
,ഇടത്തരക്കാർ തുടങ്ങിയ
മഹാഭൂരിപക്ഷത്തിനു മനസ്സിലാകുന്നില്ല . നാട്ടിൽ അരാജകത്വം വ്യാപിച്ചിരിക്കുകയാണ്
. 95
ശതമാനം ആളുകളും ഇപ്പോള്‍ സാധനങ്ങള്‍
വാങ്ങുന്നത് നോട്ട് നല്‍കിയാണ്.
വളരെ സാവകാശത്തിലെ അവരെ
പുതിയ മാർഗ്ഗത്തിലേക്കു കൊണ്ടുവരാൻ കഴിയുകയുള്ളു .പെട്ടന്നുചെയ്യുന്നതെന്തും
അവരുടെ ജീവിതത്തെ തകർക്കുന്നതിനു തുല്യമാകും
.നരേന്ദ്ര മോദിയുടെ പരിഷ്‌ക്കാരങ്ങൾ
ലോകശ്രദ്ധ ആകര്‍ഷിക്കുന്നുണ്ട് .പക്ഷെ
സാധാരണ ജനങ്ങൾ ഒരിക്കലും
അനുഭവിച്ചിട്ടില്ലാത്ത ദുരിതം അനുഭവിക്കുകയാണ് . എല്ലാ
ജനത്തിനുവേണ്ടിത്തന്നെ .
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment