Pages

Wednesday, November 2, 2016

കേരളത്തിന്റെ ഷഷ്ഠിപൂർത്തിയിലും ഭാഷ ഉറയ്ക്കാത്തത്‌ നാണക്കേട്‌-

കേരളത്തിന്റെ ഷഷ്ഠിപൂർത്തിയിലും ഭാഷ ഉറയ്ക്കാത്തത്നാണക്കേട്-
സി രാധാകൃഷ്ണൻ
കേരളത്തിന്റെ അറുപതാം പിറന്നാളിലും ഭാഷ ഉറയ്ക്കാത്തത്‌ നാണക്കേടെന്ന്‌ സി രാധാകൃഷ്ണൻ.എഴുത്തച്ഛൻ പുരസ്ക്കാര പ്രഖ്യാപന വേളയിൽ മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അറുപതാം പിറന്നാൾ എന്നു പറയുമ്പോൾ ഷഷ്ഠി പൂർത്തിയാണ്‌. ഷഷ്ഠിപൂർത്തിയാകുമ്പോൾ സാമാന്യഗതിയിൽ ഭാഷ ഉറച്ചു കിട്ടണം.കേരളത്തിൽ ഇനിയും ഭാഷ ഉറച്ചിട്ടില്ല.മലയാളം പറയുന്നവരിൽ കുറെയധികം പേര്‌ മലയാളം അല്ല പറയുന്നതും വായിക്കുന്നതും ചിന്തിക്കുന്നതുമെല്ലാം.മലയാളിക്ക്‌ ഇപ്പോഴും ഒന്നും മലയാളത്തിലായിട്ടില്ല. അതിനാൽ നമ്മുടെ നൈസർഗീകമായ കഴിവുകൾ പുറത്തുകൊണ്ടുവരാൻ പ്രയാസപ്പെടുകയാണ്‌. നമ്മുടെ വ്യക്തിത്വം നല്ല രീതിയിൽ പരിപാലിച്ചു മുന്നോട്ടു പോകാൻ കഴിയണമെങ്കിൽ നമ്മുടെ മാതൃഭാഷ പഠിപ്പിലും വ്യവഹാരത്തിലും അധികാരത്തിലുമൊക്കെ പ്രയോഗിക്കപ്പെടുന്ന അവസ്ഥയിലേക്ക്‌ മാറിയേ മതിയാകു. പരിഷ്കാരവും പുരോഗമനപരവുമായ സാഹചര്യങ്ങളും ഒരുപാടുണ്ട്്‌ . 60 വർഷം കഴിഞ്ഞിട്ടും കേരളത്തിൽ ജാതി എന്ന ഭൂതം നമ്മളെ വിഴുങ്ങുകയാണ്‌. പരസ്പര വിശ്വാസത്തിന്റെ കാര്യത്തിൽ പോറലുകൾ സംഭവിച്ചു. സമുദായങ്ങൾ തമ്മിലുള്ള മൈത്രിയിൽ വിദ്യാഭ്യാസം കൂടിയിട്ടും ഇടിവുണ്ടായി.ഭക്ഷണ ക്ഷാമം പരിഹരിക്കപ്പെട്ടിട്ടും ഒരു പാട്‌ ജീവിത ശൈലി രോഗങ്ങൾ ഉണ്ടായി. നമ്മുടെ മനസിലൂം പരിസ്ഥിതിയിലും ഒരു പാട്‌ മലിനീകരണം ഉണ്ടായി.പട്ടിണി എന്ന അവസ്ഥ നമ്മൾക്ക്‌ ഇപ്പോഴില്ല. വിദ്യാഭ്യാസ രംഗത്തും നാം ഒട്ടേറെ മുന്നേറി. ഇത്‌ ഇവിടുണ്ടായ പ്രബുദ്ധതയുടെയും പ്രവർത്തനത്തിന്റെയും ഫലമാണ്‌. ഇനി അങ്ങോട്ട്‌ നാം വിജയിക്കേണ്ടത്‌ സാംസ്കാരികമായ നവോത്ഥാനത്തിലൂടെയാണ്‌. ഉണ്ടായ അറിവ്‌ എങ്ങനെ ഉപയോഗിക്കണമെന്നും അത്‌ എത്രത്തോളം നല്ല നിലയിൽ വിനിയോഗിക്കാൻ ്‌ കഴിയുമെന്ന്‌ ചിന്തിക്കണമെന്നും സി രാധാകൃഷ്ണൻ പറഞ്ഞു.

Prof. John Kurakar


No comments: