Pages

Saturday, November 12, 2016

മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാരൻറെ ദൈന്യത്തിനുമുന്നില്‍ രാഷ്ട്രം പകച്ചുനില്‍ക്കുന്നു .

മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാരൻറെ ദൈന്യത്തിനുമുന്നില്രാഷ്ട്രം പകച്ചുനില്ക്കുന്നു .

രാജ്യത്ത് വളരെ ചെറിയ ഒരു വിഭാഗത്തിൻറെ കൈയിൽ മാത്രമേ കള്ള പണമുള്ളൂ. അതിനായി 99 ശതമാനം വരുന്ന ജനങ്ങളുംബുദ്ധിമുട്ടുകയാണ് .ആഹാരത്തിനുപോലും പണമില്ലാതെ വലഞ്ഞവരുടെ ദൈന്യത്തിനുമുന്നില്‍  എന്തു ന്യായമാണ് പറയാൻ കഴിയുക ?കറന്സി ക്ഷാമം പരിഹരിക്കാന്കേന്ദ്രസര്ക്കാര്അടിയന്തിരമായി ഇടപെട്ടെ മതിയാകു .ഏതാനം ദിവസങ്ങളായി ഇന്ത്യന്ജനതയാകെ വലിയ അങ്കലാപ്പിലും, ദൈനംദിന സാമ്പത്തിക ക്രയവിക്രയങ്ങളില്വഴിമുട്ടി നില്ക്കുന്ന അവസ്ഥയിലുമാണ്. വ്യാപകമായി പ്രചാരത്തിലുണ്ടായിരുന്ന 500ന്റേയും 1000 ത്തിന്റേയും നോട്ടുകള്പിന്വലിച്ച സാഹചര്യവും ബാങ്കുകളിലെ തങ്ങളുടെ സമ്പാദ്യം തിരിച്ചെടുക്കാന്പറ്റാത്ത അവസ്ഥയിലുംപെട്ട് ജനങ്ങളാകെ നട്ടം തിരിയുകയാണ്.പുതിയ 2000 രൂപക്ക്  ബാലന്സ് തുക നല്കാനില്ലാത്തതിനാല്സാമ്പത്തിക ഇടപാടുകള്തന്നെ നിലച്ചിരിക്കുകയാണ്.

ഒരു ദിവസം രാത്രിയിൽ പൊടുന്നനെ ടെലിവിഷനില്പ്രത്യക്ഷപ്പെട്ട പ്രധാനമന്ത്രി നാളെ പുലരുമ്പോള്പ്രജകളുടെ കൈയിലുള്ള പണത്തിന് വിലയില്ലാതാകും എന്ന് പ്രഖ്യാപിച്ചതിൽ എന്ത് ന്യായികരണമാണുള്ളത് . വിവാഹത്തിനും ചികിത്സയ്ക്കും വിദ്യാഭ്യാസത്തിനും തുടങ്ങി നാനാതരം ആവശ്യങ്ങള്ക്ക് പണം സ്വരൂപിച്ചവരെല്ലാം ഒരുകാര്യവും നടക്കാതെ നട്ടംതിരിയുകയാണ്. യാത്ര പുറപ്പെട്ടവരും മടങ്ങിയെത്തിയവരും ഭക്ഷണവും വാഹനവും ലഭിക്കാതെ നരകിച്ചു. കൈയിലുള്ള പണത്തിന് വിലയില്ല. ബാങ്കുകളും എടിഎമ്മുകളും അടച്ചിട്ടിരിക്കുന്നു. റെയില്വേ സ്റ്റേഷനുകളിലും ആശുപത്രികളിലുമെല്ലാം സംഘര്ഷമാണ്. കച്ചവട കേന്ദ്രങ്ങളില്എത്തുന്നവര്രോഷാകുലരായി മടങ്ങുന്നു. ജനജീവിതം അക്ഷരാര്ഥത്തില്സ്തംഭിപ്പിച്ച നടപടി കുറെ കടുത്തുപോയി .കള്ളപ്പണം ഇതുമൂലം ഇല്ലാതാകും എന്ന് പാവപ്പെട്ടവർ ആശ്വസിക്കുകയാണ്. രാജ്യത്തെ ലക്ഷോപലക്ഷം  പാവപ്പെട്ടവർ കഴിഞ്ഞ മൂന്നു ദിവസമായി രാവും പകലും  കയ്യിലുള്ള നക്കാപിച്ച കാശ് വെച്ചുമാറാനായി നെട്ടോട്ടമോടുന്ന കാഴ്ച ദയനീയമാണ് .പോളിങ് ബൂത്തിനെ വെല്ലുന്ന ജനക്കൂട്ടമാണ്  ഓരോ ബാങ്കിലും .ബാങ്കുകളില്പ്രത്യേക കൗണ്ടറുകള്തുറന്നെങ്കിലും ആവശ്യത്തിന് പണമില്ലാതെ വൈകീട്ടു വരെ ക്യൂ നിന്ന ശേഷം പലര്ക്കും വെറും കയ്യോടെ മടങ്ങേണ്ടിവന്നു. സ്ത്രീകളും പ്രായമായവരും നോട്ടുകളുമായി വെയിലത്ത് ക്യൂ നില്ക്കുന്ന കാഴ്ച കാണാമായിരുന്നു .പൊടുന്നനെ പണം പിന്വലിച്ചാല്മാത്രമേ കള്ളപ്പണക്കാര്ക്ക് അതുപയോഗിക്കാന്കഴിയാതെ വരൂ എന്ന ന്യായം സമ്മതിച്ചാലും ബാങ്കുകളില്ആവശ്യത്തിന് പണമെത്തിക്കാൻ സർക്കാരിന് കഴിയാതെ പോയത് വീഴ്ചതന്നെയാണ് .ഏതാനം ദിവസമായി വ്യാപാരം ഒന്നും നടക്കുന്നില്ല . ദുരിതം അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ  നടപടി സ്വീകരിക്കണം .

പ്രൊഫ്. ജോൺ കുരാക്കാർ





No comments: